Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

എന്ത് ദ്രോഹമാണ് ഞങ്ങൾ ചെയ്തത് ?...ജീവിക്കാൻ അനുവദിക്കില്ലേ....പൊട്ടിക്കരഞ്ഞ് മഞ്ജുവിന്റെ അമ്മ... ഞങ്ങൾക്കും അതേ രീതിയിൽ പ്രതികരിക്കാൻ കഴിയുമെന്ന് അച്ഛൻ.....സൈബർ അക്രമണത്തിനിരയായി ബിഗ് ബോസ് സീസൺ രണ്ട് മത്സരാർത്ഥി മഞ്ജു പത്രോസ്

16 FEBRUARY 2020 01:35 PM IST
മലയാളി വാര്‍ത്ത

വളരെയധികം ആരാധകരെ സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ രണ്ട്. ഡിപിയും വഴക്കും കയ്യാങ്കളിയും പ്രണയവുമൊക്കെയായി വളരെ നാടകീയ രംഗങ്ങളാണ് ബിഗ് ബോസ്സിലെ അരങ്ങേറുന്നത്. എന്നാൽ കണ്ണിനു അസുഖം ബാധിച്ച് ആറുപേരെ ബിഗ് ബോസ് ഹൗസിൽ നിന്നും മാറ്റിനിർത്തേണ്ടി വന്നത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് പരിപാടിക്ക്. ജനപ്രിയമാകുന്നതിനോടൊപ്പം വളരെയധികം രൂക്ഷവിമർശനങ്ങളും സോഷ്യൽ മീഡിയയിലൂടെ പരിപാടി നേരിടുന്നുണ്ട്. ബിഗ് ബോസ്സിലെ ഒറ്റയാൾ പോരാളിയായ ഡോ. രജിത്ത് കുമാറിനെ ഒറ്റപെടുത്തുന്നുവെന്നും കടുത്ത അനീതി നേരിടുന്നുവെന്നുമാണ് കൂടുതൽ പേരും ഈ പരിപാടിക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. എന്നാലിപ്പോൾ മറ്റൊരു മത്സരാർത്ഥിയായ മഞ്ജു പത്രോസിന്റെ കുടുംബം പങ്കുവെച്ച വീഡിയോ ആണിപ്പോൾ വലിയ ചർച്ചാവിഷയമാകുന്നത്.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസൺ 2 ന്ലഭിച്ചുകൊണ്ടിരിക്കുന്നത് . ഹൗസിനുള്ളിൽ മത്സരാർഥികൾ ഗെയിം കളിച്ച് മുന്നേറുമ്പോൾ പുറത്ത് ഇവർക്ക് പിന്തുണയുമായി ഫാൻസ് ആർമികളും സജീവമാണ്. പലപ്പോഴും സോഷ്യൽമീഡിയയിൽ മത്സരാർഥികളുടെ ഫാൻസ് ആർമികൾ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇത് കുടുംബാംഗങ്ങളെ പോലും മോശമായി ബാധിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്.

ബിഗ് ബോസ് റിയാലിറ്റി ഷേയിൽ എത്തിയതിന് ശേഷം സൈബർ ആക്രമണത്തിന് ഇരയായ മത്സരാർഥിയാണ് മഞ്ജു പത്രോസ്. മഞ്ജുവിനും കുടുംബത്തിനും നേരെ സൈബർ ആക്രമണവും അപവാദ പ്രചരണവും രൂക്ഷമാകുകയാണെന്ന് മഞ്ജു പത്രോസിന്റെ അമ്മ റീത്ത വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് . മഞ്ജുവിനൊപ്പം ബ്ലാക്കിസ് എന്ന വ്ലോഗ് അവതരിപ്പിക്കുന്ന സിമി സാബു പങ്കുവെച്ച വിഡിയോയിലാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ മാതപിതാക്കൾ കണ്ണീരോടെ വെളിപ്പെടുത്തുന്നത്. ഒരു ടെലിവിഷൻ ഗെയിമിന്റെ പേരിൽ വീട്ടിലിരിക്കുന്നവരെ വലിച്ചിഴക്കുന്നതെന്തിനാണെന്നും മഞ്ജുവിന്റ അമ്മ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. മ‍ഞ്ജുവിന് നേര ഉയരുന്ന ആരോപണങ്ങൾക്ക് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അമ്മ മറുപടി നൽകുന്നത്.പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത്. ഇത് നിങ്ങൾ കണ്ടില്ലേ എന്നും അവർ ചോദിക്കുന്നുണ്ട്. മഞ്ജുവിന്റെ പ്രകടനം കണ്ട് തനിക്ക് അഭിമാനം തോന്നാറുണ്ട്. തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. അത് വീട്ടിലും അങ്ങനെ തന്നെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ മകനെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ് എന്ന് മഞ്ജുവിന്റെ 'അമ്മ റീത്ത ചോദിക്കുന്നു.

ഈ സൈബർ ആക്രമണത്തെ അതേ രീതിയിൽ വേണമെങ്കിലും തങ്ങൾക്ക് തിരിച്ച് പ്രതികരിക്കാം. എന്നാൽ ഇതിനെ ഒരു മത്സരമായിട്ടാണ് തങ്ങൾ കാണുന്നതെന്ന് മഞ്ജുവിന്റെ അച്ഛൻ പത്രോസ് പറയുന്നു . മഞ്ജു ഭര്‍ത്താവ് സുനിച്ചനുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്ന പ്രചരണം വരെ നടന്നിരുന്നു. വളരെ കഷ്ടപ്പെട്ടാണ് മകളെ വളർത്തിയതും വിവാഹം കഴിപ്പിച്ച് അയച്ചതും. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത കുടുംബത്തെയും മകനെയും ബാധിച്ചെന്നും മഞ്ജുവിന്റെ അച്ഛന്‍ കൂട്ടിച്ചേർത്തു.

താനും മഞ്ജുവും കൂടിയാണ് ബ്ലാക്കീസ് വ്ലോഗ് തുടങ്ങിയതെങ്കിലും അതിന് പിന്നിൽ നിരവധി സുഹൃത്തുക്കളുടെ സഹായമുണ്ട് എന്നും സഹിക്കാൻ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ വന്നു കൊണ്ടിരിക്കുന്നതെന്നും ബ്ലാക്കീസ് വ്‌ളോഗറായ സിമി വീഡിയോയിൽ പറയുന്നു. നെഗറ്റീവ് പ്രതികരണങ്ങള്‍ ക്രമാതീതമായതിനാല്‍ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്‌ളോഗ് ആയേക്കാമെന്ന് പറഞ്ഞു കൊണ്ടാണ് സിമി വീഡിയോ അവസാനിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (3 minutes ago)

ശബരിമല നട തുറന്നു...  (31 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (47 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (55 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (2 hours ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

Malayali Vartha Recommends