Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ച് വർഷം മുൻപ് മമ്മുക്ക വേണ്ടന്നുവെച്ച സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്...പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല...വെളിപ്പെടുത്തി സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി

16 FEBRUARY 2020 04:39 PM IST
മലയാളി വാര്‍ത്ത

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മനസുതുറക്കുന്നു. സച്ചിയുടെ തൂലികയിൽ പിറന്നുവീണ ബ്ലോക്ക് ബ്ലാസ്റ്റർ ചിത്രങ്ങളാണ് ചോക്ലേറ്റ്, റോബിൻ ഹുഡ്, രാമലീല, ഷെർലക്ക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ . അനാർക്കലി, അയ്യപ്പനും കോശിയും എന്നിവ സച്ചിയുടെ സംവിധാനമികവിൽ പിറവിയെടുത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളും. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളായിരുന്നു ഇവയെല്ലാം. വ്യത്യസ്തമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സച്ചി ഇപ്പോൾ. തന്റെ പുതിയ ചിത്രമായ അയ്യപ്പനും കോശിയിലെ വിശേഷങ്ങളും തന്റെ തിരക്കഥയിൽ പിറന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലെ വിശേഷങ്ങളുമാണ് സച്ചി പങ്കുവെക്കുന്നത്.


സച്ചിയുടെ സിനിമയിലേക്കു കഥാപാത്രങ്ങളും ആശയവും ഇറങ്ങിവരുന്നതു ജയിലിൽ നിന്നും സർക്കാർ ഓഫിസിൽ നിന്നും പ്രതിക്കൂട്ടിൽ നിന്നുമാണ്. അഭിഭാഷകനായിരുന്ന കാലത്തു സച്ചി 10 വർഷത്തോളം കൈകാര്യം ചെയ്ത ആയിരക്കണക്കിനു ക്രിമിനൽ കേസുകളിലെ പ്രതികളും വാദികളും ആണ് സച്ചിയുടെ സിനിമയിലെ മിക്ക കഥാപാത്രങ്ങളും.ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലും അയ്യപ്പനും കോശിയിലും രണ്ടും രണ്ടുപേർ തമ്മിലുള്ള പകയാണ് പ്രമേയം . രണ്ടിലും മനുഷ്യർ തമ്മിലുള്ള പകയാണ്. എന്നാൽ രണ്ടും വ്യത്യസ്തമാണ്. ഡ്രൈവിങ് ലൈസൻസ് എഴുതിയത് എത്രയോ മുൻപാണ്. അയ്യപ്പനും കോശിയും അതിനുശേഷം വന്നവരാണ്. ഒരു യാത്രയിൽ വഴിയിൽവച്ച് ഒരാളുമായുണ്ടാകുന്ന ഉടക്കു മാത്രമാണ് അയ്യപ്പനും കോശിക്കും മുൻപു മനസ്സിലുണ്ടായിരുന്നത്. അട്ടപ്പാടി വഴി യാത്രചെയ്തു നോക്കി. അവിടെ വച്ചാണ് അയ്യപ്പൻ നായരെന്ന കഥാപാത്രം മനസ്സിൽ വരുന്നതും കഥയുടെ റൂട്ട് മാറുന്നതും സച്ചി വെളിപ്പെടുത്തുന്നു.

പൃഥ്വിരാജിന്റെ അച്ഛനായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത് എത്തിയതിനെക്കുറിച്ചും സച്ചി വെളിപ്പെടുത്തുന്നു. സിദ്ദിഖ് ആയിരുന്നു ആ റോൾ ചെയ്യേണ്ടിയിരുന്നത്. സിദ്ദിഖിന് അവിടെ എത്താനാകില്ല എന്നറിയുന്നതു തലേ ദിവസമാണ്. . അതോടെ രഞ്ജിയേട്ടനെന്ന മാർഗം മാത്രമായി മുന്നിൽ. നിർമാതാവു കൂടിയായ അദ്ദേഹത്തിനു മുന്നിൽ വേറെ വഴികൾ ഇല്ലായിരുന്നു. പക്ഷേ, സിനിമ കാണുമ്പോൾ നിങ്ങളുടെ മുന്നിലുണ്ടാകുക ഒരു നല്ല നടൻ മാത്രമാണ്. ആ സിനിമയുടെ വിജയ ഘടകങ്ങളിലൊന്ന് ആ അച്ഛൻ കൂടിയാണ്-സച്ചി മനസുതുറക്കുന്നു.

5 വർഷം മുൻപു മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കടയാണ് ഡ്രൈവിംഗ് ലൈസൻസ് എന്നും സച്ചി വെളിപ്പെടുത്തുന്നു . സത്യത്തിൽ ആ കഥയുമായി അദ്ദേഹത്തെ പോയി കണ്ട തന്നെ തല്ലണം. മമ്മൂക്കയെ പോലെ ഒരാൾ ഡ്രൈവിങ് ലൈസൻസിനു‍ വേണ്ടി നടക്കുന്നു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും! ആ കഥാപാത്രത്തെ തന്നെക്കാൾ നന്നായി മനസ്സിലാക്കിയത് അദ്ദേഹമാകും. ആ തീരുമാനം തന്നെയാണ് ശരി എന്നും തിരക്കഥാകൃത്ത് വെളിപ്പെടുത്തുന്നു.

പൃഥ്വിരാജിനെക്കുറിച്ചും സച്ചി വ്യത്യസ്തമായൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പൃഥ്വിരാജ് എന്ന നടൻ മാറിയതു കണ്ടാൽ അദ്ഭുതപ്പെട്ടുപോകും എന്നും കുറച്ചു കാലത്തിനിടയിൽ ആ മനുഷ്യന്റെ ഉള്ളു വല്ലാതെ മാറിയിരിക്കുന്നു എന്നും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി പറയുന്നു . ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ തിരക്കഥ വായിച്ചു കൊടുത്ത ശേഷം പൃഥ്വി ചോദിച്ചത് ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക എന്നാണ്. സുരാജ് വെഞ്ഞാറമ്മൂടിനെ വിളിച്ചു പൃഥ്വി പറഞ്ഞത്, എടോ താൻ നായകനായ ഒരു സിനിമ ഞാൻ നിർമിക്കുകയും അതിലൊരു റോളിൽ ഞാൻ അഭിനയിക്കുകയും ചെയ്യുന്നുവെന്നാണ്.

പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല. സുരാജാണ് നായകൻ എന്നറിഞ്ഞു തന്നെ അഭിനയിച്ചതാണ്. കോശിയായി അഭിനയിച്ചതും അയ്യപ്പനു ചിലപ്പോൾ മുൻതൂക്കം കിട്ടിയേക്കും എന്നറിഞ്ഞു കൊണ്ടു തന്നെയാണ്. നല്ല സിനിമ എന്നതു മാത്രമാണു പൃഥ്വിയുടെ മുന്നിലുള്ള ലക്ഷ്യം. മലയാളത്തിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നും ഇതാണ്. വലിയൊരു താരം ഒന്നും നോക്കാതെ അഭിനയിക്കുന്നു - ഇതായിരുന്നു സച്ചിയുടെ വാക്കുകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends