Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുരളി പറഞ്ഞതുകേട്ട് കണ്ണുതള്ളി...ലൂസിഫർ രണ്ടിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകൻ പൃഥ്വിരാജ്...ലൂസിഫർ രണ്ടാം ഭാഗം ഉടനെത്തുമോ എന്ന കാത്തിരിപ്പിൽ ആരാധകർ.... വമ്പൻ ഹിറ്റിനായി കണ്ണുനട്ട് പ്രേക്ഷകരും

17 FEBRUARY 2020 04:15 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ താര രാജാക്കന്മാരിൽ ഒരാളായ മോഹൻ ലാലിനോടൊപ്പം വമ്പൻ താര നിര തന്നെ അണി നിരന്ന ചിത്രമായിരുന്നു ലൂസിഫർ. കോടികൾ തുത്തുവാരിയ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന വമ്പൻ മാസ്സ് ചിത്രമായിരുന്നു ലൂസിഫര്‍. കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ സിനിമകളിലൊന്നാണ് ഈ ചിത്രം . ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമാണ് സിനിമ നേടിയത്. 200 കോടി ക്ലബില്‍ കടന്ന സൂപ്പര്‍ താര ചിത്രം ബോക്സോഫീസ് ഹിറ്റായും മാറിയിരുന്നു. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ എന്ന തകർപ്പൻ ചിത്രം.

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെഅണിയറക്കാര്‍ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ 2 എമ്പുരാന്‍ എന്ന് പേരിട്ട ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ലൂസിഫർ ഒന്നാം ഭാഗം നൽകിയ പ്രതീക്ഷകൾ രണ്ടിലും തുടരുമോ എന്ന കാത്തിരിപ്പിലാണ് ആരാധക ലോകം.

മോഹന്‍ലാലിന്റെ ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ കഥ പറഞ്ഞുകൊണ്ടാകും രണ്ടാം ഭാഗം ഒരുക്കുകയെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എമ്പുരാനുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് . ബിഗ് ബഡ്ജറ്റ് ചിത്രം വൈകാതെ തന്നെ ആരംഭിക്കുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

ലൂസിഫര്‍ 2വിന് ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ബഡ്ജറ്റ് ആവശ്യമാണെന്ന് പൃഥ്വിരാജ് നേരത്തെ വൃക്തമാക്കിയിരുന്നു. എല്‍ 2 വലിയ ക്യാന്‍വാസില്‍ തന്നെ അണിയിച്ചൊരുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നും ആരാധകർ രും പ്രതീക്ഷിക്കുന്നു. വമ്പന്‍ താരനിര തന്നെയായിരിക്കും പുതിയ ഭാഗത്തിലും അണിനിരക്കുക.

ലൂസിഫര്‍ 2വിന്റെ പ്രഖ്യാപനം മോഹന്‍ലാല്‍, പൃഥ്വിരാജ് , മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവർ ചേര്‍ന്നായിരുന്നു നടത്തിയത്. അന്ന് രണ്ടാം ഭാഗം ഉടനുണ്ടാകില്ലെന്നും സമയമെടുക്കുമെന്നുമായിരുന്നു അണിയറക്കാര്‍ അറിയിച്ചിരുന്നത്. ലൂസിഫറിന് പിന്നാലെ വീണ്ടും അഭിനയത്തില്‍ സജീവമാവുകയായിരുന്നു പൃഥ്വി. മുരളി ഗോപിയും തന്റെ എഴുത്തിന്റെ തിരക്കുകളിലേക്കും കടന്നിരുന്നു.

ലൂസിഫര്‍ തിരക്കഥാകൃത്ത് മുരളി ഗോപിയുമായി നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ അടുത്തിടെ പങ്കുവെച്ചത്. ഇതോടൊപ്പം ഒരു കുറിപ്പും നടന്‍ പങ്കുവെച്ചു. മുരളി ഗോപി തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും അത് എങ്ങനെ സിനിമയാക്കുമെന്ന് ആലോചിച്ചാണ് തന്റെ കണ്ണുകള്‍ വികസിച്ചിരിക്കുന്നതെന്നുമാണ് ചിത്രത്തോടൊപ്പം പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം എല്‍ 2 എന്ന ഹാഷ്ടാഗും പൃഥ്വിരാജ് നല്‍കിയിരുന്നു.

ലൂസിഫർ ചിത്രം പുറത്തു വന്നതിനു പിന്നാല സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വാക്കായിരുന്നു ഇലുമിനാറ്റി. ഇതിന്റെ അർഥം നേടി പ്രേക്ഷകർ ഒരുപാട് തലപുകച്ചിരുന്നു. ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ 'ഇലുമിനാറ്റി'യാണ് ലോക ശക്തികളെ നിയന്ത്രിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് കേൾക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഇലുമിനാറ്റി വീണ്ടും സോഷ്യമീഡിയയിൽ ചർച്ച വിഷയമായിരുന്നു . നടൻ പൃഥ്വിരാജ് തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടത്.

ഇലുമിനാറ്റി വളരെ കാലങ്ങള്‍ക്കു മുന്‍പേ ഇല്ലാതായിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞുകൊണ്ടാണ് ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചില ചോദ്യങ്ങളും താരം ട്വിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇലുമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്കു മുമ്പേ മരിച്ചിരിക്കാം. പക്ഷേ ആ സംസ്കാരം വിവിധ ഭാഗങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. മോഹൻലാൽ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്. എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends