ഫഹദിന്റെ ട്രാന്‍സ് ഫെബ്രുവരി 20തിന് എത്തും... ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്ത്
ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്ത്. ഫഹദാണ് ചിത്രത്തിലെ നായകന്. പുതിയൊരു വേഷപ്പകര്‍ച്ചയിലൂടെയാണ് ഫഹദ് ഫാസില്ട്രയിലറില് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്മായ വേഷമാണിതെന്നാണ് വിലയിരുത്തന്നത്. ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഫെബ്രുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന ട്രാന്‍സിന്റെ റിലീസ് വൈകിയിരുന്നു. കേരളത്തിലെ നൂറ്റി എഴുപതോളം തിയേറ്ററുകളില്‍ ഫെബ്രുവരി 20തിന് ചിത്രം റിലീസാകും. ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദമുണ്ടാക്കിയേക്കുമെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച കട്ടുകളോട്സംവിധായകന് അന്‍വര്‍ റഷീദ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കത്രിക വെക്കാതെയാണ് ചിത്രം റിലീസാകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബയിലുമായിട്ടായിരുന്നു ചിത്രീകരണം. ചെമ്ബന്‍ വിനോദ്, വിനായകന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, അര്ജുന് അശോക്, ധര്മ്മജന് ബോള്‍ഗാട്ടി, അമല്‍ഡ ലിസ്, അശ്വതി മേനോന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
https://www.facebook.com/Malayalivartha