Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയും ഗായികയുമായ രമ്യ നമ്പീശൻ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തിറങ്ങി; പങ്കുവെച്ചത് വിജയ് സേതുപതി, കാർ‍ത്തിക് സുബ്ബരാജ്, മഞ്ജു വാര്യർ എന്നിവർ ചേർന്ന്

19 FEBRUARY 2020 05:05 PM IST
മലയാളി വാര്‍ത്ത

നടി, നര്‍ത്തകി, ഗായിക എന്നീ നിലകളില്‍ പ്രശസ്തയായ രമ്യ നമ്പീശന്‍ ആദ്യമായി സംവിധായികയുടെ വേഷമണിഞ്ഞ ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തിറങ്ങി. തമിഴ് സൂപ്പർ താരം വിജയ് സേതുപതിയും സംവിധായകൻ കാർ‍ത്തിക് സുബ്ബരാജും നടി മഞ്ജു വാര്യരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വചിത്രം പുറത്തിറക്കിയത്. ഇതിനോടകം നിരവധിയാളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമല്ല സമൂഹത്തിന് ആകമാനം പുതിയ കാഴ്ചപ്പാടിന്‍റെ സന്ദേശം നല്‍കുന്നതാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

രമ്യ നമ്പീശന്‍ തന്നെ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഇതിവൃത്തം സാമൂഹികമായി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളാണ്. ഒരു സ്ത്രീ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ലൈംഗിക ചൂഷണങ്ങളും രമ്യ തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . ഞാനോ നീയോ അല്ല, ജീവിക്കുകയും സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്ത് നമ്മളായി മുന്നോട്ടുപോവുകയെന്നാണ് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവെക്കുന്ന സന്ദേശം.

സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം പകർന്നത് . 'ഹായ് ഫ്രണ്ട്സ്, ഈ ചലിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. ഇതില്‍ നിന്നാണ് ചെറിയൊരു കുഞ്ഞു കാലടികള്‍ വയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സിനിമയുടെ എല്ലാ ചേരുവകളോടും കൂടി ഞാനൊരു ചെറിയ ഹ്രസ്വചിത്രം ചെയ്യുകയാണ്. എന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിഷയമാണ്. അത് എന്‍റെ യുട്യൂബ് ചാനലില്‍ വൈകാതെ എത്തുമെന്നും രമ്യ മുൻപ് കുറിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (21 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (41 minutes ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (57 minutes ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (2 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (3 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (3 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends