Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

"ഇയാളൊരു മനുഷ്യമൃഗമാണ്... എന്റെ ദേഹത്ത് തൊട്ടാലുണ്ടല്ലോ..പന്ന.....നിങ്ങളെ ഞാൻ അടിക്കും..."രജിത്ത് കുമാറിന് താക്കീത് നൽകി ഫുക്രു.... ഫുക്രുവിന്റെ രോഷം അതിരു കടക്കുന്നുവെന്നും തങ്ങൾക്കും വികാരമുണ്ടെന്നും പാഷാണം ഷാജി..ഫുക്രു അതിരുകടക്കുന്നു എന്ന അഭിപ്രായത്തിൽ പ്രേക്ഷകരും

20 FEBRUARY 2020 11:41 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ രണ്ട് നാൾക്കുനാൾ പോർമുഖവുമായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. ഇതിന് കാരണമാകുന്നത് വീക്കിലി ടാസ്ക്കുകളും ക്യാപ്റ്റൻസി ടാസ്ക്കുകളുമാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും ആവേശകരമായ ഗെയിമുകളാണ് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകള്‍. ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ഗെയിമും അത്തരത്തിൽ ആവേശം ജനിപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ മത്സരാര്‍ഥികളുടെ ബുദ്ധിശക്തി പരിശോധിക്കുന്നതിന് പകരം കായികക്ഷമത പരീക്ഷിക്കുന്ന ഗെയിമാണ് ഇത്തവണ ബിഗ് ബോസ് നല്‍കിയത്. നാല് പേര്‍ വീതമുള്ള രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ ഗെയിമിന്റെ വിവിധ ഘട്ടങ്ങള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്നിരുന്നു. ഫുക്രു, ജസ്ല, സൂരജ്, മഞ്ജു എന്നിവര്‍ ടീം എയും പാഷാണം ഷാജി, രജിത്, വീണ, ആര്യ എന്നിവര്‍ ടീം ബിയും ആയിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെ കാലിന് പരിക്കേറ്റ മഞ്ജുവിന് ബിഗ് ബോസ് വിദഗ്ദ്ധ ചികിത്സ അനുവദിക്കുകയും വിശ്രമം നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇക്കാരണം കൊണ്ട് ടീം എ മൂന്ന് മത്സരാർത്ഥികളായി ചുരുങ്ങി. ഫുക്രു, വീണ, ജസ്ല, സൂരജ് എന്നിവര്‍ അടങ്ങിയ ടീം എ ടാസ്ക്ക് തുടങ്ങിയ ദിവസം 'ഹീറോസ്' ആയിരുന്നെങ്കില്‍ കഴിഞ്ഞ എപ്പിസോഡിലെ ടാസ്ക്കിൽ 'വില്ലന്മാര്‍' ആയിരുന്നു.

എന്നാല്‍ തുടക്കത്തിൽ നിന്നും വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസത്തെ ഗെയിമിന്റെ രീതി. പ്രവര്‍ത്തനരഹിതമായ ഒരു മിസൈലിന്റെ മാതൃക ഗാര്‍ഡന്‍ ഏരിയയില്‍ വെച്ചിരുന്നു . ഈ മിസൈല്‍ മുന്‍പ് നായകന്മാര്‍ ഇവരില്‍നിന്ന് അപഹരിച്ചതാണെന്നായിരുന്നു സങ്കല്‍പം. ഇതിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒരു പാനലും സമീപത്തായി വച്ചിരുന്നു. വില്ലന്മാര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പ്ലഗ് പിന്നുകള്‍ പാനലില്‍ ആവശ്യാനുസരണം ഘടിപ്പിക്കുക എന്നതായിരുന്നു മത്സരം. അവരെ ഇതിന് അനുവദിക്കാതിരിക്കുക എന്നതായിരുന്നു ഹീറോസിന്റെ ടാസ്ക്ക് . നാല് ടാസ്ക്ക് ബസറുകളില്‍ നാല് പിന്നുകളാണ് വില്ലന്മാര്‍ക്ക് പാനലില്‍ ഘടിപ്പിക്കേണ്ടിയിരുന്നത്. ഒരു പ്ലഗ്ഗ് ഘടിപ്പിച്ചാല്‍ നാനൂറ് ലക്ഷ്വറി പോയിന്റുകള്‍ക്ക് സമമായ ഓരോ പോയിന്റുകളും ലഭിക്കുമെന്നായിരുന്നു ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ്. ബസ്സർ മുഴങ്ങിയതോടെ വളരെ ആവേശത്തോടെ കളി തുടങ്ങി. വില്ലന്മാരുടെ ആക്രമണത്തെ കടുത്ത രീതിയിൽ തന്നെ ഹീറോസ് പ്രതിരോധിച്ചു. വീണയും ആര്യയും പാനല്‍ കെട്ടിപ്പിടിച്ച് നിലത്തിരുന്നപ്പോള്‍ പ്ലഗ് ഘടിപ്പിക്കാന്‍ വന്നവരെ തുരത്തുകയായിരുന്നു പാഷാണം ഷാജിയും രജിത്തും ചേര്‍ന്ന്. എന്നാല്‍ മത്സരത്തിന്റെ ആദ്യ റൗണ്ടിനിടെ മഞ്ജുവിന് പരുക്കേറ്റു. പാനലിനടുത്തേക്ക് എത്താന്‍ ശ്രമിച്ച മഞ്ജുവിനെ ഷാജി പിടിച്ച് തള്ളുകയും മഞ്ജു നിലത്തേക്ക് വീഴുകയുമായിരുന്നു. തുടർന്ന് കാലിന് പരിക്കുപറ്റിയ മഞ്ജുവിനെ ബിഗ് ബോസ് വിശ്രമം അനുവദിക്കുകയായിരുന്നു. തുടർന്ന് ടീം മൂന്നായി ചുരുങ്ങിയപ്പോൾ മത്സരത്തിൽ വിജയിക്കാൻ ഫുക്രുവിന്റെ നേതൃത്വത്തിൽ ജസ്ലയും സുര്ജും ഫുക്രുവും ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തു. തുടർന്നുള്ള ഗെയിമിൽ എതിർ ടീമിൽ അംഗങ്ങൾ കുറവായതിനാൽ ആക്രമിക്കുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി രജിത്ത് കുമാർ ഗെയിമിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ ഫുക്രുവിന്റെ ആക്രമണത്തിൽ വീണയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ രജിത്ത് കുമാറും രംഗത്തിറങ്ങി. കായികമായി ആക്രമിക്കാൻ ശ്രമിക്കാതെ തന്റെ കൈവശമുണ്ടായിരുന്ന തുണികൊണ്ട് രജിത്ത് കുമാർ ഫുക്രുവിന്റെ മുഖം മറക്കാൻ ശ്രമിക്കുകയും ചുറ്റിപ്പിടിച്ചു പുറത്തേക്ക് വലിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേതുടർന്ന് ഫുക്രു കളി ഉപേക്ഷിക്കുകയും രജിത്ത് കുമാറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അതിരൂക്ഷമായി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. രജിത്ത് കുമാർ മനുഷ്യമൃഗമാണെന്നും തന്നെ തുണി കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ രജിത്ത് കുമാർ സമാധാനം പറയുമോ എന്നൊക്കെയായിരുന്നു ഫുക്രു ആരോപിച്ചത്. മാത്രമല്ല രജിത്ത് കുമാറിനെ ചീത്തവിളിക്കാൻ ഒരുങ്ങുകയും ഇനി തന്റെ ശരീരത്തിൽ തൊട്ടാൽ താൻ തിരിച്ച അടിക്കുമെന്നും ഫുക്രു ആക്രോശിക്കുന്നു. എന്നാൽ രജിത്ത് കുമാർ ഈ ആരോപണങ്ങൾക്ക് മറുപടിയൊന്നും നൽകിയില്ല. മാത്രമല്ല പതിവിനു വിപരീതമായി ആര്യയും പാഷാണം ഷാജിയും രജിത്ത് കുമാറിനെ പിന്താങ്ങുകയും ചെയ്തു.

രണ്ട് ദിവസം നീണ്ടുനിന്ന ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ 400 പോയിന്റുകളോടെ ടീം ബി ആണ് വിജയികളായത്. ടീം എയ്ക്ക് പോയിന്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ല. ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ വിജയിച്ച ടീമിലെ അംഗങ്ങള്‍ക്ക് പോയിന്റിന് പുറമെ ചില പ്രത്യേക അവസരങ്ങളും ബിഗ് ബോസ് സാധാരണ നല്‍കാറുണ്ട്. മികച്ച പ്രകടനം നടത്തിയവരില്‍ നിന്നാണ് സാധാരണ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത് . മോശം പ്രകടനക്കാരെ ജയിലിലേക്കും അയയ്ക്കാറുണ്ട്. ആരൊക്കെ ജയിലഴിക്കുള്ളിൽ ആകുമെന്നും ആര് ക്യാപ്റ്റനാകുമെന്നും വരും എപ്പിസോഡുകളിൽ കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (36 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (43 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (52 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends