Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"നോമിനേഷനില്‍ തനിക്കെതിരേ വോട്ട് ചെയ്ത ഒരാള്‍ ആര്യയാണ്.... അവര്‍ മികച്ച മത്സരാര്‍ഥിയാണ്... തനിക്കെതിരെയും തിരിയുമെന്നു ഇപ്പോഴാണ് മനസ്സിലായത്..... ആര്യ ഈയാഴ്ച പുറത്താകും"... ബിഗ് ബോസ്സിലെ ചങ്കുകൾ പിരിയുന്നോ എന്ന അമ്പരപ്പിൽ ആരാധകർ

21 FEBRUARY 2020 02:38 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് വാരാന്ത്യ എപ്പിസോഡുകൾ. മോഹൻ ലാൽ എത്തുന്ന ഈ ശനി ഞായർ എപ്പിസോഡുകളിലാണ് ആരൊക്കെ പുറത്താകും ആരൊക്കെ പുതിയതായി ഹൗസിലേക്ക് എത്തും എന്ന് പ്രേക്ഷകരും മത്സരാർത്ഥികളും അറിയുന്നത്. പുറത്തുപോകേണ്ടവരെ തിരഞ്ഞെടുക്കുന്നത് മത്സരാത്ഥികൾ തന്നെയാണ്. രണ്ടുപേരെ മത്സരാർത്ഥികൾക്ക് നിർദേശിക്കാം. എന്നാൽ അവസാന തീരുമാനം പ്രേക്ഷകരുടേതാണ്. വോട്ടിങ്ങിലൂടെയാണ് ആരൊക്കെ പുറത്തുപോകണമെന്ന് പ്രേക്ഷകർ തീരുമാനിക്കുന്നത്.

എലിമിനേഷനിൽ ആരൊക്കെ പുറത്താകുമെന്ന് മുൻകൂട്ടിത്തന്നെ മത്സരാർത്ഥികൾ തമ്മിൽ ചർച്ച ചെയ്യുകയും പദ്ധതിയിടുകയും ചെയ്യാറുണ്ട്. ഈ വാരം എവിക്ഷനില്‍ പുറത്താവുക ചിലപ്പോള്‍ ആര്യയായിരിക്കാമെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഫുക്രു. ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കിന് ശേഷം മോശം പ്രകടനത്തിനുള്ള ജയില്‍ ശിക്ഷയ്ക്കായി മത്സരാര്‍ഥികള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടത് രജിത്തും ഫുക്രുവും ആയിരുന്നു. ഹൗസില്‍ രണ്ടുപേരും പലപ്പോഴും തര്‍ക്കങ്ങളിലാണെങ്കിലും ഒരുമിച്ച് ജയിലില്‍ എത്തിയപ്പോള്‍ ഇരുവരും ഏറെ നേരം പല കാര്യങ്ങളും സംസാരിച്ചു. മത്സരാര്‍ഥികളില്‍ ചിലരെക്കുറിച്ചുള്ള തങ്ങളുടെ നിരീക്ഷണങ്ങളാണ് ഇരുവരും പ്രധാനമായും പങ്കുവച്ചത്. ഇക്കൂട്ടത്തില്‍ രജിത്തും ഫുക്രുവുംഏറെ നേരം സംസാരിച്ചത് ആര്യയെക്കുറിച്ചാണ്. ഇതിനിടെയാണ് ആര്യ ചിലപ്പോള്‍ ഈ വാരം പുറത്തുപോകുമെന്ന തരത്തില്‍ ഫുക്രു സംസാരിച്ചത്.

നോമിനേഷനില്‍ തനിക്കെതിരേ വോട്ട് ചെയ്ത ഒരാള്‍ ആര്യയാണെന്നും അവര്‍ മികച്ച മത്സരാര്‍ഥിയാണെന്നും ഫുക്രു രജിത്തിനോട് പറഞ്ഞു. എന്നാലത് ഇപ്പോഴാണോ മനസ്സിലായത് എന്നായിരുന്നു രജിത്തിന്റെ പ്രതികരണം. അത് തനിക്ക് നേരത്തേ അറിയാവുന്ന കാര്യമാണെന്നും മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ഫുക്രുവും പറഞ്ഞു. പക്ഷേ ആര്യ തനിക്കെതിരെയും തിരിയുമെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഫുക്രു പറഞ്ഞു. 'പക്ഷേ ഈ വട്ടം പുള്ളിക്കാരിക്ക് എലിമിനേഷന്‍ ഫ്രീ കാര്‍ഡ് ഉണ്ടായിരുന്നല്ലോ. കാര്‍ഡ് ഉപയോഗിക്കാത്തതിന് ചിലപ്പോള്‍ ഇത്തവണ പണി കിട്ടും', ഫുക്രു പറഞ്ഞു.

എന്നാല്‍ ആര്യയ്ക്കുവേണ്ടി പുറത്ത് ഒരു മാര്‍ക്കറ്റിംഗ് ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. എന്തൊക്കെ ആയാലും ഇവിടെ നടക്കുന്നതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയല്ലേയെന്ന് ഫുക്രുവും മറുപടി പറഞ്ഞു. ബിഗ് ബോസ് ജീവിതത്തിനിടെ ആര്യ അവതരിപ്പിക്കുന്ന ന്യായ വാദങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു ഫുക്രുവിനോടുള്ള രജിത്തിന്റെ മറ്റൊരു ചോദ്യം. 'അവര്‍ ന്യായം കണ്ടെത്തുന്ന വിധം നീ ശ്രദ്ധിച്ചിട്ടുണ്ടോ? ന്യായമൊക്കെ വിദഗ്ധമായിട്ടാണ് ചുരണ്ടി എടുക്കുന്നത്. പക്ഷേ പൊട്ടത്തരമാണ് പലതും', രജിത് പറഞ്ഞു. ആര്യ ഇനി തന്നെ ചെല്ലപ്പേര് വിളിച്ചുകൊണ്ട് വരുന്നത് കാണട്ടെയെന്ന് ഫുക്രു ആത്മഗതവും പറഞ്ഞു.

മത്സരാര്‍ഥികള്‍ക്ക് സ്വന്തം സ്ഥാനം നിര്‍ണയിക്കാനുള്ള ടാസ്‌കില്‍ ഒന്നാമതെത്തിയ ആര്യയ്ക്ക് സമ്മാനമായി ബിഗ് ബോസ് 'നോമിനേഷന്‍ ഫ്രീ കാര്‍ഡ്' നല്‍കിയിരുന്നു. എലിമിനേഷനില്‍ വരുന്ന ഒരു തവണ വോട്ടിംഗിലേക്ക് പോകാതെ അപ്പോള്‍ത്തന്നെ ഒഴിവാക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കഴിഞ്ഞ തവണ എലിമിനേഷനില്‍ വന്നപ്പോഴും ആര്യ കാര്‍ഡ് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇതേ കാര്‍ഡ് മുന്‍പ് ലഭിച്ചിരുന്ന ജസ്ല കഴിഞ്ഞ തവണ തന്നെ കാര്‍ഡ് ഉപയോഗപ്പെടുത്തി നോമിനേഷനില്‍ നിന്ന് രക്ഷ നേടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends