ക്രിസ്ത്യന്‍ ആചാരപ്രകാരം ഗായിക റിമിടോമിയുടെ ആദ്യ ഭർത്താവ് റോയിസ് വീണ്ടും വിവാഹിതനായി
ഗായിക റിമിടോമിയുടെ ആദ്യ ഭർത്താവ് റോയിസ് വീണ്ടും വിവാഹിതനായി. ഇന്ന് രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത് . വിവാഹക്ഷണക്കത്ത് വെളിപ്പെടുത്തിയതോടെയാണ് റോയിസ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്തറിയുന്നത്.
2008 ലായിരുന്നു റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു. അതിന് മുന്‍പേ ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു .
https://www.facebook.com/Malayalivartha