Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിലെ പ്രബല പുറത്തായി...മഞ്ജു പത്രോസ് ബിഗ് ബോസ്സിൽ നിന്നും പുറത്ത് .....തനിക്ക് സന്തോഷമേയുള്ളൂ എന്ന് മഞ്ജു...രജിത്തിന്റെ ശത്രുക്കൾ ഓരോരുത്തരായി പുറത്തേക്ക് പോകുകയാണോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

23 FEBRUARY 2020 09:53 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഹാഫ് സെഞ്ചുറിയോട് അടുത്തുനിൽക്കുമ്പോഴാണ് ഹൗസിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാൾക്ക് ബിഗ് ബോസ് ഹൗസിനോട് വിട പറയേണ്ടി വന്നത്. ഏവരെയും അമ്പരപ്പിച്ച ഒരു എലിമിനേഷൻ ആയിരുന്നു കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. സാദാരണ എലിമിനേഷന്‍ എപ്പിസോഡുകളില്‍ പലപ്പോഴും ഉണ്ടാവാറുള്ള നാടകീയത പരമാവധി ഒഴിവാക്കി, വളരെ നേരിട്ടുള്ള പ്രഖ്യാപനമായിരുന്നു മോഹൻ ലാൽ നടത്തിയത്. ഈ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ആറ് പേരില്‍നിന്ന് ഒരാളാണ് പുറത്തായത്.

ഫുക്രു, ആര്യ, മഞ്ജു പത്രോസ്, വീണ നായര്‍, ജസ്ല മാടശ്ശേരി, രജിത് കുമാര്‍ എന്നിവരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവർ. രസകരമായ ഒരു ഗെയിമിന് ശേഷം എലിമിനേഷന്‍ ലിസ്റ്റിലുള്ളവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ആറുപേരും എഴുന്നേറ്റു . തുടര്‍ന്ന് ചെറിയ മുഖവുരയോടെ ആയിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. '100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് 99ല്‍ ചിലര്‍ ഔട്ട് ആയിപ്പോവും. പക്ഷേ അവര്‍ കളിച്ചില്ല എന്ന് അര്‍ഥമില്ല. അവര്‍ നന്നായി കളിച്ചു. പക്ഷേ അവര്‍ ഒരു റണ്ണും കൂടി തികച്ച് നൂറ് ആവുന്നതിന് മുന്‍പ് ഔട്ട് ആയിപ്പോയി. ഇവിടെ 50 ദിവസം തികയ്ക്കുന്നതിന് മുന്‍പ്, 49-ാം ദിവസത്തില്‍ ഒരാള്‍ക്ക് വേണമെങ്കില്‍ പുറത്തുപോകാം. ചിലപ്പോള്‍ രണ്ട് പേര്‍ക്ക് പോവാം. അതിനുള്ള സമയമാണിത്', ഇതായിരുന്നുമോഹൻ ലാലിൻറെ വാക്കുകൾ.

മനസുകൊണ്ട് പലരും ആഗ്രഹിച്ചിട്ടുണ്ടാവാം പുറത്തേക്ക് പോകണമെന്ന്. ചിലര്‍ പറഞ്ഞിട്ടുമുണ്ടാവാം. അത് ചിലപ്പോള്‍ പുറത്ത് പോകണമെന്നുള്ള ആഗ്രഹംകൊണ്ട് ആയിരിക്കില്ല. എനിക്ക് രണ്ടാഴ്ച മതി, അങ്ങനെ വന്നതാണ് എന്നൊക്കെ ചിലര്‍ പറയും. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ തനിക്കിവിടെ നില്‍ക്കണമെന്നും കളിക്കണമെന്നും ആഗ്രഹമുള്ളവരും ഉണ്ടാവാം. പക്ഷേ എന്തായാലും ഒരാളെ പുറത്തേക്ക് വിളിച്ചേ പറ്റൂ', ഇത്രയും പറഞ്ഞതിന് ശേഷം പുറത്തായ വ്യക്തിയുടെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. 'മഞ്ജൂ, എന്റടുത്ത് വന്നേക്കൂ..',ഇങ്ങനെയായിരുന്നു മോഹൻ ലാലിൻറെ പെട്ടെന്നുള്ള പ്രഖ്യാപനം. സങ്കടമില്ലാത്ത മുഖത്തോടെയാണ് മഞ്ജു മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടുനിന്നത്.മോഹൻ ലാലിനൊട് നന്ദി പറഞ്ഞാണ് മഞ്ജു പ്രതികരിച്ചത്. എല്ലാവരോടും യാത്ര പറഞ്ഞ് വരാനുള്ള മോഹന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് ഓരോരുത്തരോടും വ്യക്തിപരമായി യാത്ര ചോദിച്ചാണ് മഞ്ജു പുറത്തേക്ക് എത്തിയത്.

സമ്മിശ്ര വികാരമായിരുന്നു മറ്റ് മത്സരാർത്ഥികൾക്ക്. ആര്യയും ജസ്ലയും കരയുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് ഫുക്രു പറഞ്ഞത്. തനിക്കിനി മഞ്ജുവിനെതിരെ മത്സരിക്കേണ്ടി വരില്ലല്ലോ എന്നതായിരുന്നു ഫുക്രു പറഞ്ഞ കാരണം. വീണ നായരും സന്തോഷത്തോടെയാണ് മഞ്ജുവിനെ യാത്രയാക്കിയത്. തനിക്ക് സങ്കടമില്ല എന്നും ഇതിലും കൂടുതൽ തനിക്ക് മകനെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല എന്നുമാണ് മഞ്ജു പോകാൻ നേരം മറ്റ് മത്സരാർത്ഥികളോട് പറഞ്ഞത്. തന്നോട് വിരോധമൊന്നും വെക്കരുത് എന്നായിരുന്നു രജിത്ത് കുമാർ എം,മഞ്ജുവിനോട് പറഞ്ഞത്. തുടർന്ന് മഞ്ജു മോഹൻ ലാലിൻറെ അടുക്കലേക്ക് പോകുകയും ബിഗ് ബോസ് ഹൗസിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ഏവരോടും യാത്ര പറയുകയും ചെയ്തു. എട്ട് പേരുണ്ടായിരുന്നവർ ഇപ്പോൾ ഏഴായി ചുരുങ്ങിയിരിക്കുന്നു. കണ്ണിന് അസുഖം ബാധിച്ചവർ ഇനി എപ്പോൾ തിരിച്ചുവരുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends