Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുജോ മാത്യു തന്നെ ചതിച്ചുവെന്ന് അലക്‌സാൻഡ്ര....നിലനിൽപ്പിന് വേണ്ടി തയ്യാറാക്കിയ സ്ട്രാറ്റജി ആയിരുന്നെന്ന് സുജോ മാത്യു....ബിഗ് ബോസ്സിലെ പ്രണയം എട്ടുനിലയിൽ പൊട്ടി

25 FEBRUARY 2020 03:56 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ രണ്ട് ആരംഭിച്ച് കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഏറെ ചർച്ചാവിഷയമായ ഒന്നാണ് സുജോ അലക്‌സാൻഡ്ര പ്രണയം. ഇരുവരും തുടക്കത്തിൽ പ്രണയം നിഷേധിച്ചെങ്കിലും പിന്നീട് ഇരുവരും തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. കമിതാക്കളെ പോലെയായിരുന്നു ഇരുവരും ഹൗസിൽ പെരുമാറിയിരുന്നതും. ഇതോടെ ബിഗ് ബോസ്സിലെ അടുത്ത പ്രണയ ജോഡികൾ ഇവർ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു മറ്റ് മത്സരാര്ഥികളും പ്രേക്ഷകരും. ഇരുവരെയും മറ്റ് മത്സരാർത്ഥികൾ കളിയാക്കുന്നതും പതിവായിരുന്നു. വൈൽഡ് കാർഡ് എൻട്രിയായി സുജോയുടെ കസിൻ പവൻ എത്തിയതോടെ സുജോ അലക്‌സാൻഡ്ര പ്രണയ ബന്ധത്തിൽ പുതിയൊരു വഴിത്തിരിവും ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഇരുവരുടെയും ബന്ധം മറ്റൊരു തലത്തിലേക്ക് എത്തിനിൽക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്.

സുജോയ്ക്ക് പുറത്ത് മറ്റൊരു കാമുകി ഉണ്ടെന്നായിരുന്നു പവൻ വെളിപ്പെടുത്തിയത്. എന്നാൽ ഈ വെളിപ്പെടുത്തൽ പൂർണമായി തള്ളിക്കളയുകയാണ് സുജോ ചെയ്തത്. സഞ്ജനയും അലക്സന്ദ്രയും തന്റെ ഗേൾഫ്രണ്ടസ് തന്നെയാണെന്നും സുജോ കുട്ടിച്ചേർത്തിരുന്നു. പവന്റെ ആരോപണങ്ങൾ തികച്ചും കള്ളമാണെന്ന രീതിക്കായിരുന്നു സുജോ പെരുമാറിയത്. മാത്രമല്ല പവനെ ചൊടിപ്പിക്കാൻ മറ്റ് മത്സരാർത്ഥികൾക്ക് മുൻപിൽ അലക്‌സാന്ദ്രയുമായി വളരെ അടുത്തിടപഴകാനും സുജോ തുടങ്ങിയിരുന്നു. പിന്നീട് ഇരുവരും കൂടുതൽ സമയവും ഒന്നിച്ചായിരുന്നു ചിലവഴിച്ചിരുന്നതും. എന്നാൽ കണ്ണിനു അസുഖം ബാധിച്ചതോടെ ഇരുവർക്കും താത്കാലികമായി ബിഗ് ബോസ് ഹൗസിൽ നിന്നും മാറിനിൽക്കേണ്ടതായി വന്നിരുന്നു. അൻപതാം ദിനത്തിലാണ് രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനുശേഷം രഘുവിനോപ്പം ഇരുവരും തിരിച്ചെത്തിയത്. എന്നാൽ ഇരുവരുടെയും പെരുമാറ്റത്തിൽ മറ്റ് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും സംശയം തോന്നി തുടങ്ങിയിരുന്നു. പിന്നീടാണ് സത്യാവസ്ഥ ഓരോന്നായി പുറത്തുവന്നത്. രാവിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വീണയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. നിന്‍റെ മുഖത്ത് കള്ളലക്ഷണമുണ്ടെന്ന് വീണ അലക്‌സാന്ദ്രയോട് പറയുന്നു. മാത്രമല്ല അടുത്തുകൂടി നടന്നുപോകുന്ന സുജോയോട് നിങ്ങള്‍ തമ്മില്‍ മിണ്ടാറില്ലേയെന്നും വീണ ചോദിക്കുന്നു . ഉണ്ടല്ലോ ഇപ്പൊ സംസാരിച്ചല്ലേ ഉള്ളുവെന്ന് അലസാന്‍ഡ്രയും സുജോയും മറുപടി നല്‍കി. പിന്നീട് ഫുക്രുവിനോടാണ് സുജോ മനസ്സുതുറക്കുന്നത്.


സഞ്ജനയുമായി സീരിയസ് റിലേഷനാണെന്ന് സുജോ തുറന്നുപറഞ്ഞു. താന്‍ ഇത് സ്ട്രാറ്റജിയാണെന്ന് നേരത്തെ തന്നോട് പറഞ്ഞിട്ടില്ലേയെന്ന് ഫുക്രുവിനോട് സുജോ ചോദിച്ചു. അതേയെന്നും എന്നാലും ഒരു ആത്മബന്ധം ഉണ്ടാകില്ലേയെന്നും ഫുക്രു ചോദിക്കുന്നു. ഇവിടെ എല്ലാവരും എന്തെല്ലാം ഗെയിം കളിക്കുന്നുവെന്ന് സുജോയും പറ‍ഞ്ഞു.'എങ്ങനെയാണ് പെട്ടെന്നൊരാളെ കണ്ടയുടന്‍ ഇഷ്ടപ്പെട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും അതും മറ്റൊരു സീരിയസ് റിലേഷനിലിരിക്കുമ്പോള്‍ എന്നും സുജോ ഫുക്രുവിനോട് ചോദിക്കുന്നു.അന്ന് ആകെ വിഷമിത്തിലായിപ്പോയി എന്നും സുജോ കൂട്ടിച്ചേർക്കുന്നു. പവന്‍ വന്നതോടെ, ഇവിടെ തങ്ങൾ പ്ലാന്‍ ചെയ്ത കാര്യങ്ങളെല്ലാം പൊളിയുമെന്നായി എന്നും സുജോ പറയുന്നു. ടാസ്ക്കിനിടെ അലക്‌സാൻഡ്രയെ പ്രൊപ്പോസ് ചെയ്തപ്പോൾ എല്ലാവരും തങ്ങളെ കളിയാക്കിയെന്നും പിന്നീടത് സർവൈവ് ചെയ്യാൻ വേണ്ടി തങ്ങൾ ഉപയോഗിക്കുകയായിരുന്നെന്നും സുജോ വെളിപ്പെടുത്തുന്നു. മാത്രമല്ല എല്ലാവരും സർവൈവ് ചെയ്യാൻ വേണ്ടി ഗെയിം കളിക്കുന്നവരല്ലേഎന്നും സുജോ കൂട്ടിച്ചേർക്കുന്നു. എന്നാല്‍ ഇതിനൊക്കെ ശേഷം അലസാന്‍ഡ്ര ജസ്‍ലയോട് പറഞ്ഞ മറുപടിയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തനിക്ക് വളരെ ഇഷ്ടമായിരുന്നു എന്നും രക്ഷിതാക്കള്‍ ചോദിച്ചപ്പോള്‍ താൻ സത്യം പറ‍ഞ്ഞു എന്നും അവരൊന്നും എന്നോട് പറഞ്ഞില്ല എന്നും അലക്‌സാൻഡ്ര വെളിപ്പെടുത്തുന്നു . വീണയോട് തനിക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞ സുജോ തന്നോട് ട് എക്സ് ഗേള്‍ ഫ്രണ്ടിനെ കുറിച്ച് വീണയോട് പറഞ്ഞുവെന്നാണ് പറ‍ഞ്ഞത്. പക്ഷെ താൻ വിശ്വസിച്ചത് സുജോയെ ആയിരുന്നു. കാരണം തനിക്കവനെ വലിയ ഇഷ്ടമായിരുന്നു എന്നും അലക്‌സാൻഡ്ര പറയുന്നു.

റിവഞ്ചൊന്നും വേണ്ട എന്നും , താനും സ്ട്രാറ്റജിയായിരുന്നു എന്ന് കരുതണമെന്ന് അലസാന്‍ഡ്രയെ ജസ്‍ല ഉപദേശിക്കുന്നു . എല്ലാം തന്റെ റെ മനസില്‍ മാത്രമാണെന്നും അവനോട് താൻ സംസാരിക്കുമെന്നും ഇത് ഗെയിമാണെന്ന് മനസിലായത് പുറത്തുപോയപ്പോഴായിരുന്നു എന്നും അലസാന്‍ഡ്ര കൂട്ടിച്ചേർത്തു.

പ്രണയവും പ്രണയ തകർച്ചയും ബിഗ് ബോസ് ഹൗസിൽ ഇനി എന്തൊക്കെ സംഭവ വികാസങ്ങൾക്കാണ് തുടക്കം കുറിക്കുകയെന്നു വരും എപ്പിസോഡുകളിൽ കണ്ടറിയാം. ഇനിയുള്ള പകുതി ദിനങ്ങൾ സുജോയും അലക്‌സാന്ദ്രയും പരസ്പ്പരം അകൽച്ചയിൽ തന്നെ തുടരുമോയെന്നും വരും ദിവസങ്ങളിൽ കണ്ടറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends