Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടയ്ക്കിടെ നിറം മാറുന്ന സുജോ മാത്യു...സുജോ രജിത്തിന്റെ ടീമിലോ അതോ ആര്യവീണ ടീമിലെ അംഗമോ...പുതിയ സ്ട്രാറ്റജിയുമായി സുജോ എത്തുമ്പോൾ പണിക്കിട്ടുന്നത് രജിത്ത് കുമാറിന്

26 FEBRUARY 2020 12:26 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം അൻപതാം ദിനത്തിൽ എത്തിനിൽക്കുമ്പോൾ പ്രേക്ഷകർക്കും മത്സരാർത്ഥികൾക്ക് പരസ്പ്പരവും ഓരോരുത്തരുടെയും സ്വഭാവം മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഓരോരുത്തരും എങ്ങനെ ചിന്തിക്കുമെന്നും പ്രവർത്തിക്കുമെന്നുള്ള ഏകദേശ ധാരണ എല്ലാവര്ക്കും ലഭിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും മറ്റുള്ളവർക്ക് പിടികൊടുക്കാതെ ദുരൂഹമായി തുടരുന്നത് സുജോ മാത്യു എന്ന മത്സരാർഥിയാണ്. ഇടയ്ക്കിടെ നിറം മാറ്റുന്ന സുജോയെയാണ് പ്രേക്ഷകർ ബിഗ് ബോസ് ഹൗസിൽ കാണുന്നത്. സുജോ തന്റെ വിജയത്തിന് വേണ്ടി എന്തും ചെയ്യും എന്നതിന്റെ തെളിവ് കഴിഞ്ഞ ദിവസം പ്രേക്ഷകർക്കും ലഭിച്ചു.

മത്സരാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാനും ബിഗ് ബോസ് ഹൗസിൽ നിലനിൽക്കാനും സഹായിക്കുന്ന ഏറ്റവും വലിയൊരു മാർഗമാണ് ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ. കഴിഞ്ഞ ദിവസവും ബിഗ് ബോസ് മത്സരാർത്ഥികൾക്കായി അത്തരമൊരു ടാസ്ക്ക് നൽകിയിരുന്നു. വമ്പനൊരു ഓഫറും ബിഗ് ബോസ് ടാസ്ക്കിനൊപ്പം നൽകിയിരുന്നു.സ്വര്‍ണ്ണഖനിയുമായി ബന്ധപ്പെട്ട ടാസ്‌ക്കിനിടയിലായിരുന്നു വലിയ പ്രഖ്യാപനം ഉണ്ടായത് . ടാസ്‌ക്കില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നയാള്‍ക്ക് നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കിയത്. ഇത് കേട്ടതോടെ മത്സരാര്‍ത്ഥികളുടെ ആവേശവും ഇരട്ടിക്കുകയായിരുന്നു. ആക്റ്റിവിറ്റി ഏരിയയില്‍ തയ്യാറാക്കിയ സ്വര്‍ണ്ണഖനിയില്‍ നിന്നും സ്വര്‍ണ്ണം കുഴിച്ചെടുക്കുകയെന്ന ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. ടാസ്ക്കിൽ ആദ്യം മത്സരിച്ചത് സുജോയും പാഷാണം ഷാജിയുമായിരുന്നു. തുടർന്ന് സുജോ രജിത്ത് കുമാറുമായി ഒരു കരാർ ഉണ്ടാക്കി. രജിത്ത് കുമാറിന്റെ സ്ഥാനം നൽകി സുജോ രജിത്തിന്‌ പകരം മത്സരിക്കുകയായിരുന്നു മാത്രമല്ല സുജോയുടെ നിധി രജിത്ത് കുമാർ സൂക്ഷിക്കുകയും ചെയ്യും. പകരമായി രജിത്തിന് കമ്മീഷൻ നൽകണം. തുടർന്ന് രഘുവും ഇവരോടൊപ്പം ചേരുകയും സുജോയുടെ സ്വർണ്ണം സൂക്ഷിക്കാൻ രജിത്തിനൊപ്പം ചേരുകയും ചെയ്തു.ഇതിനിടയിൽ പൊസിഷനുവേണ്ടി വീണയും സുജോയും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

എന്നാൽ ഡെയിലി ടാസ്ക്കിനിടെയുള്ള നൃത്തത്തിൽ വീണയും ആര്യയും സുജോയും തമ്മിൽ രഹസ്യ സംഭാഷണം നടത്തുന്നതാണ് പ്രേക്ഷകർ കാണുന്നത്. രജിത്ത് കുമാറിന്റെ കാലുവാരനാണ് മൂവരും ശ്രമിച്ചത്. എന്നാൽ പദ്ധതി വിജയിച്ചില്ല. പിന്നീട് സുജോയെ പരീക്ഷിക്കാൻ വീണയും ആര്യയും ഫുക്രുവും ജസ്ലയും ചേർന്ന് തീരുമാനിക്കുന്നു. ഇതിന്റെ ഭാഗമായി നാലുപേരും ചേർന്ന് സുജോയുടെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. നാലുപേരും ചേർന്ന് രജിത്തിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുജോ ഇടപ്പെട്ടു. പിന്നീട് വീണയും സുജോയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. സുജോയുടെ തനി നിറം അപ്പോഴാണ് പുറത്തുവന്നത്. ഒടുവില്‍ ബിഗ് ബോസ് ഇന്ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയത് സുജോയായിരുന്നു.

നേടിയെടുത്ത സ്വര്‍ണ്ണം മോഷണം പോവാതെ സൂക്ഷിക്കണമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ഓരോ ഘട്ടത്തിലും സ്വര്‍ണം നേടുകയും ചെയ്യണം. ലക്ഷ്വറി ടാസ്‌ക്കുകളിലെ പോയിന്റ് മാത്രമല്ല ഇനി പരിഗണിക്കുന്നതെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. നേരിട്ട് ഗ്രാന്റ് ഫിനാലെയിലേക്കെത്തുന്ന മത്സരാര്‍ത്ഥി ആരായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും . ബിഗ് ബോസിന്റെ പുതിയ പ്രഖ്യാപനം വന്നതോടെ ബിഗ് ബോസ് ഹൗസിലെ മത്സരം ഒന്നുകൂടി കടുത്തിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (18 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (40 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (43 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (46 minutes ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (53 minutes ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (54 minutes ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (56 minutes ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (2 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (3 hours ago)

Malayali Vartha Recommends