Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

'ദ് ലവേഴ്‌സ്' സിനിമയിലെ നായകന് സിനിമയിലേതു പോലെ ദാരുണാന്ത്യം

30 MAY 2020 07:36 AM IST
മലയാളി വാര്‍ത്ത

ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ ജോണ്‍ റോഡ്രിഗ്‌സിന്റെ മകനും 'ദ് ലവേഴ്‌സ്' എന്ന സിനിമയിലെ നായകനുമായിരുന്ന ഗോഡ്‌ഫ്രെ(36), താന്‍ സിനിമയില്‍ അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതത്തിന്റെ ക്ലൈമാക്‌സില്‍ ആവര്‍ത്തിച്ച് മടങ്ങി. 4 വര്‍ഷം മുന്‍പ് സുഹൃത്ത് ഷൈജുവുമായി ചേര്‍ന്നു നിര്‍മിച്ച 'ദ് ലവേഴ്‌സ്' എന്ന സിനിമയിലെ അന്ത്യരംഗങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു ജീവിതത്തിലും നടന്നത്.

ഗോഡ്‌ഫ്രെ, പ്രാക്കുളത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരവേ, കഴിഞ്ഞ രാത്രി തൃക്കടവൂര്‍ നീരാവില്‍ പൊട്ടന്‍മുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചായിരുന്നു അപകടം. ഹെല്‍മറ്റ് തകര്‍ന്നു തലയ്ക്കു പരുക്കേറ്റു രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ കൃത്രിമശ്വാസം നല്‍കി. തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാക്കള്‍ ഓട്ടോറിക്ഷയില്‍ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

സിനിമയിലെ അപകടരംഗത്തിലും ഗോഡ്‌ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തന്‍ചന്ത അഥീന കോട്ടേജില്‍ അബ്ദുല്‍ സലീം തന്നെ ഇന്നലെ ഗോഡ്‌ഫ്രെയുടെ മൃതദേഹം ആംബുലന്‍സില്‍ ചവറ തലമുകള്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലെത്തിച്ചു. ഇന്നലെ വീട്ടുകാരുടെ അഭ്യര്‍ഥന പ്രകാരം സിനിമയില്‍ മൃതദേഹത്തെ വസ്ത്രങ്ങള്‍ അണിയിച്ച സലിം അതേ വസ്ത്രങ്ങള്‍ അണിയിച്ചതു കണ്ണീര്‍ക്കാഴ്ചയായി.

സിനിമയിലെ അന്ത്യരംഗങ്ങള്‍ പാട്ടിലൂടെ ചിത്രീകരിച്ചത് ഗോഡ്‌ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റര്‍ അകലെ കരുനാഗപ്പള്ളിയിലായിരുന്നു. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെങ്കിലും ഈ പാട്ടു മാത്രം അപ്ലോഡ് ചെയ്യാന്‍ ഗോഡ്‌ഫ്രെ സമ്മതിച്ചിരുന്നില്ല. അമ്മ: ഫിലോ. സഹോദരങ്ങള്‍: ആശ, ആന്റണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends