Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..

ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മലയാളി നടിമാർ

28 JUNE 2020 03:27 PM IST
മലയാളി വാര്‍ത്ത

ഏതു ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ ചുരുക്കമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ, പേർളി മാണി, അമലാപോൾ തുടങ്ങിയവർ. വിദ്യ ബാലൻ മലയാളത്തിൽ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്. അസിൻ മലയാളത്തിൽ തുടങ്ങി തമിഴിൽ സജീവമായി ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. പാർവതി ബോളിവുഡിൽ സാന്നിധ്യം അറിയിക്കുകയും അമലാപോളും നിത്യമേനോനും മാളവികയും ഇനിയും സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്.

കേരളത്തില്‍ ജനിച്ച് വളര്‍ന്ന് ബോളിവുഡ് നടിയായി മാറിയ നായികയാണ് അസിന്‍. മലയാളത്തില്‍ നിന്നും തെലുങ്കിലേക്കും അവിടെ നിന്ന് തമിഴിലേക്കും പിന്നീട് ബോളിവുഡിലും തിളങ്ങി.തമിഴിലെ തിരക്കേറിയ നായികയായി നിൽക്കുമ്പോഴാണ് ഗജിനിയുടെ ഹിന്ദി റീമേയ്ക്കിൽ ആമിർ ഖാന്റെ നായികയായി ബോളിവുഡിലേക്ക് അസിൻ ചേക്കേറുന്നത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, അജയ് ദേവ്ഗൺ, തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെ 2001 ലായിരുന്നു അസിന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. 2003 ല്‍ തെലുങ്ക് സിനിമയിലേക്കും അസിന്‍ അരങ്ങേറ്റം നടത്തിയിരുന്നു. തുടർന്ന് ഗജ്‌നി, ഹൗസ് ഫുൾ, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ പ്രേക്ഷകരുടെ മനംകവർന്നു. 2015 ല്‍ ഓള്‍ ഈസ് വെല്‍ എന്ന ഹിന്ദി സിനിമയിലായിരുന്നു അവസാനമായി അസിന്‍ അഭിനയിച്ചത്. മലയാളത്തില്‍ നിന്നും തെലുങ്കിലേക്കും അവിടെ നിന്ന് തമിഴിലേക്കും പിന്നീട് ബോളിവുഡിലുമായി തിളങ്ങിയ അസിന്‍ 2015 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ വിവാഹ ശേഷം മകൾക്കും ഭർത്താവിനുമൊപ്പം സിനിമ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മുംബൈയിൽ ജീവിക്കുകയാണ് അസിൻ.

1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. സംവിധായകൻ കെ. പി. കുമാരൻ സംവിധാനം ചെയ്ത 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച നിത്യ 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. കോളാമ്പിയാണ് നിത്യയുടെ അവസാനം പുറത്തിറങ്ങിയ മലയാളചിത്രം. സൈക്കോ എന്ന തമിഴ്‌ ചിത്രവും പുറത്തിറങ്ങാനുണ്ട്. ജയലളിതയുടെ ജീവചരിത്രസിനിമയിൽ ജയയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2003ൽ പുറത്തിറങ്ങിയ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്. “പരിനീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ.
പരിനീതയിലൂടെ തുടക്കം കുറിച്ച് ‘ഹമാരി അധൂരി കഹാനി’ വരെ എത്തി നിൽക്കുന്നു വിദ്യാ ബാലൻ എന്ന പാലക്കാട് കാരിയുടെ വിജയ ഗാഥ. ഡിജികേബിൾ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പി ആർ ബാലന്റെയും, സരസ്വതിയുടേയും മകളാണ് വിദ്യാ ബാലൻ. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ലഗേ രഹേ മുന്നാഭായി എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയമായി.ഗുരു, ഏകലവ്യ, ഹേ ബേബി, പാ, ദി ഡേര്‍ട്ടി പിക്ച്ചര്‍, കഹാനി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

2006 ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന മലയാള ചിത്രത്തിൽ സഹതാരമായി പാർവ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ് എന്നീ തെന്നിന്ത്യന്‍ ഭാഷകളും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ഈ അഭിനേത്രി. തനുജ ചന്ദ്ര സംവിധാനം ചെയ്‌ത ചിത്രം വ്യത്യസ്‌ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ഖരീബ് ഖരീബ് സിംഗിളിൽ പറഞ്ഞത്. മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരന്‍ എന്ന കഥാപാത്രമായി പാർവതി എത്തിയപ്പോൾ യോഗി എന്ന കവിയുടെ കഥാപാത്രമായാണ് ഇർഫാൻ വേഷമിട്ടത്.

പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഷേക് ബച്ചനാണ് നായകനായി എത്തുന്നത്. ലുഡോ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. അഭിഷേക് ബച്ചനൊപ്പം രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ വര്‍ഷം എപ്രില്‍ 24 നാണ് സിനിമ തിയേറ്ററുകളിലേക്ക് റിലീസ് ഡേറ്റ് വെച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊറോണ വ്യാപനമുണ്ടായതോടെ തീയറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതോടെ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ്. "ദ ലാസ്റ്റ് സപ്പർ" എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന സിനിമയിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളായ മാളവിക അഭിനയ രംഗത്ത് എത്തിയത്. നിര്‍ണായകം, ദ ഗ്രേറ്റ് ഫാദർ, രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകള്‍. ദുൽഖറിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണിപ്പോൾ. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സിലൂടെയാണ് മാളവിക ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മലയാളം, തെലുങ്ക്, കന്നട, തമിഴ്, തുടങ്ങിയ നിരവധി ഭാഷകളിൽ ധാരാളം സിനിമകളിൽ അഭിനയിച്ച താരമാണ് മലയാളിയായ അമലാപോൾ. നടി ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. നരേഷ് മൽഹോത്ര സംവിധാനം ചെയുന്ന ചിത്രത്തിലാണ് അമലാപോൾ അഭിനയിക്കുക. അർജുൻ രാംപാലിന്റെ നായികയാണ് അമല എത്തുന്നത്. മഹേഷ് ഭട്ട്, ഗ്ലാമർ താരമായിരുന്ന പർവീൺ ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സീരിസിലും അമലാപോൾ അഭിനയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

.സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം  (23 minutes ago)

തൊഴിൽ മേഖലയിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഇന്ന് പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യത  (37 minutes ago)

രോഗശയ്യയിലായ വീട്ടമ്മയ്‌ക്ക് സഹായവുമായെത്തിയ കൂട്ടുകാരി ...  (42 minutes ago)

ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച്  (55 minutes ago)

വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം....  (1 hour ago)

വൈസ് ക്യാപ്റ്റനായി അഹമ്മദ് ഇമ്രാൻ ....  (1 hour ago)

കനത്തമഴ തുടരും.... ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്  (1 hour ago)

സൈനികന് വീരമൃത്യു....  (1 hour ago)

ഇറങ്ങി ഓടിക്കോ !!! വോട്ടും ചോദിച്ച് വന്ന സഖാക്കന്മാരെ എറിഞ്ഞോടിച്ച് വോട്ടേസ്, LDF തുലഞ്ഞാൽ കേരളം രക്ഷപ്പെടുമെന്ന് !!!  (11 hours ago)

CBI അന്വേഷണം മതിയെന്ന്... C P Mന്റെ കൂട്ടക്കരച്ചില്‍ ! ഹൈക്കോടതി ഉടുമ്പിന്‍ പിടുത്തം ദേവസ്വത്തില്‍ വാസവന്റെ ചാരന്മാര്‍  (12 hours ago)

കേരളം ചുഴറ്റിയെറിയാന്‍ ഭീമന്‍ 'സെന്‍യാര്‍' ചുഴലിക്കാറ്റ് ! ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി മഴയുടെ സംഹാരതാണ്ഡവം  (12 hours ago)

വിശ്വാസഗണം ഓക്‌സിയോസ് ചൊല്ലി, കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍ മാര്‍ അലക്‌സിയോസും അഭിഷിക്തരായി  (12 hours ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കും  (12 hours ago)

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.  (14 hours ago)

സ്വര്‍ണക്കൊള്ളയില്‍ സർക്കാരിനെതിരെ നിറഞ്ഞ് ട്രോളുകള്‍; ദേവസ്വംബോര്‍ഡ് ഉന്നതരെല്ലാം അകത്തായതോടെ വരുന്ന ട്രോളുകൾക്ക് വന്‍ സ്വീകാര്യത  (15 hours ago)

Malayali Vartha Recommends