Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

 'സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല .. പുറത്ത് നിന്ന് സപ്പോര്‍ട്ട് ചെയ്യും , അകത്ത് നില്‍ക്കാന്‍ എന്റെ സ്വഭാവം നിങ്ങള്‍ക്കു പറ്റിയതല്ല . എന്ന് പറഞ്ഞു കൊണ്ട് . വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു...' ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍

07 JULY 2020 09:40 PM IST
മലയാളി വാര്‍ത്ത

സംവിധായിക വിധു വിന്‍സെന്‍റിനെ പിന്തുണച്ച്‌ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍ രംഗത്ത്. വളരെ ഗൌരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യുസിസി കൂടെനില്‍ക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന് ഹിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്നെ മൂന്നാംകിട സിനിമക്കാരിയായാണോ കാണുന്നത് എന്നും ഹിമ ചോദ്യം ഉന്നയിക്കുകയാണ്.

ഹിമയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ..;

ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്‌നം എന്ന് ആദ്യം വിചാരിക്കാം .. പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയില്‍ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കില്‍ പുരുഷന്‍മാര്‍ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകും.

എനിക്ക് പാര്‍വതിക്ക് ഒരു മെയില്‍ എന്റെ സിനിമയുടെ വിവരങ്ങള്‍ അയക്കട്ടെ എന്ന് ചോദിച്ച്‌ അയച്ചത് ഓര്‍മ്മ വരുന്നു .. തിരിച്ചറിഞ്ഞ് ഒരു മറുപടി എന്നത് വിരല്‍തുമ്ബത്ത് ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി. ഒരു നോ ആണെങ്കിലും , it was respect.. ചിലപ്പോള്‍ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളില്‍ ചിലര്‍ ഇവിടെ ഉണ്ടായിരിക്കാം .. ചിലപ്പോള്‍ തിരിച്ചും .

WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ട് . പക്ഷേ ഒപ്പം സഞ്ചരിക്കാന്‍ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടല്‍ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല.. ഒറ്റക്ക് നില്‍ക്കുക . WCC കുറച്ച്‌ പേരുടെ താത്പര്യങ്ങള്‍ അല്ല .. സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല .. പുറത്ത് നിന്ന് സപ്പോര്‍ട്ട് ചെയ്യും , അകത്ത് നില്‍ക്കാന്‍ എന്റെ സ്വഭാവം നിങ്ങള്‍ക്കു പറ്റിയതല്ല . എന്ന് പറഞ്ഞു കൊണ്ട് . വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു,

എനിക്ക് അവരെ വ്യക്തിപരമായി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ.. പിന്തുണയ്ക്കാന്‍ ആളുള്ളവര്‍ക്ക് വിധു വിന്‍സന്റിനെ മനസിലാകണം എന്നില്ല . ഞാന്‍ WCC യില്‍ സജീവമായ അംഗം . എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോഴും . ഒരു കോള്‍ പോലും വിളിച്ചിട്ടില്ല . എന്ത് കൊണ്ട് എന്നതിന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു .. അല്ലെങ്കില്‍ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയില്‍ കാര്യമായി അഭിനയിക്കാത്ത ഞാന്‍ നിങ്ങള്‍ക്കു.

അത്യാവശ്യം സിനിമകളില്‍ കൂടെ നില്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട് ഹേ. എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്‍മാര്‍ ആണ് . ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തില്‍ കൂടുതല്‍ ക്രിയേറ്റീവ് ആക്കും . ആരുടേയും താത്പര്യങ്ങള്‍ക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ .. ഒടിടിക്കാലത്ത് പലതിനും പ്രസക്തി കുറയും. കാലം മാറുന്നു .അത് ആണും പെണ്ണും ഓര്‍ത്താല്‍ നന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (17 minutes ago)

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (1 hour ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (1 hour ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (2 hours ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (2 hours ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (2 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (3 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (4 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (4 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (4 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (4 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (5 hours ago)

Malayali Vartha Recommends