Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...

കൂലി ചോദിക്കുമ്ബോ ഞങ്ങള്‍ തുണികള്‍ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച്‌ ഇനിയെങ്കിലും സംസാരിക്കരുത്..കോസ്റ്റിയൂംസ് മോഷ്ടിച്ചെന്നും പ്രതിഫലം നല്‍കിയെന്നുമുള്ള ഗീതു മോഹന്‍ദാസിന്റെ വാദം പൊളിയുന്നു..തെളിവുകൾ പുറത്ത്!

10 JULY 2020 11:57 AM IST
മലയാളി വാര്‍ത്ത

കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ തങ്ങളുടെ സ്റ്റുഡിയോയില്‍ നിന്നും കോസ്റ്റിയൂംസ് മോഷ്ടിച്ചെന്നും പ്രതിഫലം നല്‍കിയെന്നുമുള്ള ഗീതു മോഹന്‍ദാസിന്റെ വാദത്തിനെതിരെ സ്‌റ്റെഫിയുടെ അസിസ്റ്റന്റ് റാഫി കണ്ണാടിപറമ്ബ..

റാഫി കണ്ണാടിപറമ്ബയുടെ പോസ്റ്റ്:
'നിങ്ങള്‍ പോയ ശേഷമാണ് എന്റെ ഡിസൈനര്‍ മാക്‌സിമ ചെയ്ത വസ്ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേല്‍ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവന്‍ പേയ്മെന്റും നല്‍കി തീര്‍പ്പാക്കുന്നതുവരെ വസ്ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നല്‍കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ് എല്ലാ പേയ്മെന്റുകളും നല്‍കിയതുമാണ്. '( ഗീതു മോഹന്‍ ദാസ് മാഡത്തിന്റെ പോസ്റ്റില്‍ നിന്ന് )

മാഡം,

ഇന്നലെ നിങ്ങള്‍ പോസ്റ്റില്‍ സൂചിപ്പിച്ച ആ costume ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ്.
നിങ്ങളോടൊപ്പം ലക്ഷദ്വീപില്‍ ഡിസൈനര്‍ സ്റ്റെഫിയുടെ അസിസ്റ്റന്റ് ആയി ഞാനാണ് വന്നത്. (തെളിവുകള്‍ വേണമെങ്കില്‍ ഹാജരാക്കാം ).
നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം , നിങ്ങളുടെ ഓഫീസില്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്‌ട് ചെയ്തത്.. ഇത് ചെയ്യാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടതിന്റെ രേഖയാണ് വോയ്‌സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങള്‍ പറഞ്ഞത്. എന്നു വച്ചാല്‍ ഞാന്‍ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങള്‍. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിന്‍വലിക്കണം. മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങള്‍ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടര്‍ന്ന് ഉള്ള ജോലിയില്‍ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയപ്പോള്‍, നിങ്ങളുടെ ടീമിന്റെ കൈയ്യില്‍ തിരിച്ചേല്പിച്ചതും ഞാന്‍ തന്നെയാണ്. നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തില്‍ ഒരു വിലപേശലും നടന്നിട്ടില്ല.

നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകള്‍ കഴിഞ്ഞാണ് എന്റെ അസിസ്റ്റന്റ് ബാറ്റ പോലും കിട്ടിയത്. (അതിന്റെ ബാങ്ക് ഡീറ്റൈല്‍സ് എന്റെ പക്കലുണ്ട്.). പക്ഷേ നിങ്ങള്‍ പറയുന്നു ' ഷൂട്ടിംഗിന് '2 ദിവസം' മുന്‍പേ എന്റെ ബാറ്റ തന്നുവെന്ന് ', എങ്കില്‍ അതിന്റെ തെളിവുകള്‍ നിങ്ങളാണ് നല്‍കേണ്ടത്.സിനിമ ഇറങ്ങി ഇത്രനാള്‍ കഴിഞ്ഞിട്ടും, എന്റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങള്‍ താമസിച്ച റൂമിന്റെ വാടക പോലുമോ നിങ്ങള്‍ നല്‍കിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.കൂലി ചോദിക്കുമ്ബോ ഞങ്ങള്‍ തുണികള്‍ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച്‌ ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാര്‍ഥമായി ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍. തുടര്‍ന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയില്‍ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച്‌ എഴുതേണ്ടി വന്നത്. . നന്ദി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (2 minutes ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (30 minutes ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (1 hour ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (1 hour ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (5 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (5 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (5 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (5 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (5 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (9 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (10 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (10 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (10 hours ago)

Malayali Vartha Recommends