Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്‍റെ ചെറിയ കുട്ടി വളര്‍ന്നിരിക്കുന്നു. നീ വളരുന്തോറും ഞാന്‍ അഭിമാനം കൊള്ളുന്നു'; പ്രണവിന്‍റെ പിറന്നാള്‍ദിനത്തില്‍ ഹൃദയംതൊടുന്ന കുറിപ്പുമായി മോഹന്‍ലാല്‍

13 JULY 2020 01:05 PM IST
മലയാളി വാര്‍ത്ത

'എന്‍റെ ചെറിയ കുട്ടി വളര്‍ന്നിരിക്കുന്നു. നീ വളരുന്തോറും, നീ മനോഹരമായ വ്യക്തിത്വമായി മാറുന്നതുകണ്ട് ഞാന്‍ അഭിമാനം കൊള്ളുന്നു', മകന്‍ പ്രണവിന്‍റെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ച ഏവരുടെയും ഹൃദയംതൊടുന്ന ആശംസാസന്ദേശമാണ് ഇത്. പ്രണവ് മോഹൻലാലിൻറെ മുപ്പതാം പിറന്നാള്‍ ദിനമാണ് ഇന്ന്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള മാസങ്ങളില്‍ മോഹന്‍ലാല്‍ കുടുംബസമേതം ചെന്നൈയിലെ വീട്ടിലാണ് കഴിഞ്ഞുപോരുന്നത്. അവിടെവച്ച് ഏറ്റവുമടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ പിറന്നാള്‍ ആഘോഷവും നടത്തിയിരുന്നു.

അതോടൊപ്പം തന്നെ നീണ്ടുപോകുന്ന കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമകളുടെ കൂട്ടത്തില്‍ മോഹന്‍ലാലിന്‍റെയും പ്രണവിന്‍റെയും സിനിമകളുണ്ട് എന്നതാണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മരക്കാര്‍' അവധിക്കാല റിലീസ് ആയി മാര്‍ച്ചില്‍ തീയേറ്ററുകളില്‍ എത്തേണ്ട സിനിമയായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടിയിരിക്കുകയാണ്. ഈ ചിത്രത്തില്‍ പ്രണവും കഥാപാത്രമായി എത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'മാണ് പ്രണവിന്‍റെ പുതിയ ചിത്രം എന്നത്. ഇതിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ലോക്ക് ഡൗണ്‍ വരുന്നത് പോലും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ആണ് മോഹന്‍ലാലിന്‍റേതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന മറ്റൊരു ചിത്രം.

അതേസമയം 2002ല്‍ ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സ്ക്രീനിലെത്തിയ പ്രണവ് മുതിര്‍ന്നതിനു ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനസഹായിയായി രണ്ടു സിനിമകളില്‍ സഹകരിക്കുകയുണ്ടായി. പിന്നീട് ജീത്തുവിന്‍റെ തന്‍റെ 'ആദി'യിലൂടെ (2018) നായകനായി അരങ്ങേറ്റം കുറിക്കുകയുണ്ടായി. ശേഷം പ്രണവ് നായകനായ മറ്റൊരു ചിത്രം അരുണ്‍ ഗോപി സംവിധാനം ചെയ്‍ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends