Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘അയ്യോ.. എന്ത് പറ്റി മോളെ..’ എന്ന് വിളിച്ചു അടുത്ത് ചെന്ന എന്റെ കൈ തട്ടി മാറ്റി അവൾ ഒരൊറ്റ അട്ട് ആയിരുന്നു. “പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം”

14 JULY 2020 12:55 PM IST
മലയാളി വാര്‍ത്ത


മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. സീരിയലിലെ വില്ലനെ ജീവിത നായകനാക്കിയ താരം കൂടിയാണ് വരദ. സീരിയൽ സെറ്റിൽ നിന്നും മൊട്ടിട്ട ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയത് 2014 ൽ ആണ്. അന്ന് മുതൽ തുടങ്ങിയ അവരുടെ പ്രണയ യാത്രയ്ക്ക് കൂട്ടായി ഇപ്പോൾ മകൻ ജിയാനുമുണ്ട്.രസകരമായ പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുന്നതിൽ മിടുക്കനാണ് ജിഷിനും. അത്തരത്തിൽ ഉള്ളൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇത് കാണുമ്പോൾ ആദ്യം ഓർമ്മ വന്നത് ‘അക്കരെ അക്കരെ അക്കരെ’ സിനിമയിൽ, “എന്റെ മേക്കപ്പ് എങ്ങനെ ഉണ്ട്” എന്ന വിജയന്റെ ചോദ്യത്തിന്, “ഓ.. നീ സാധാരണ കാണുന്ന പോലെ തന്നെ, വലിയ മാറ്റം ഒന്നും ഇല്ല” എന്ന ദാസന്റെ മറുപടിയാണ് . ആ ഉണ്ടക്കണ്ണു മാത്രം കുറച്ചു കൂടി തള്ളി നിൽപ്പുണ്ട് . വാട്സാപ്പിലെ ഈ സ്മൈലി പോലെ. എന്തൊക്കെ ആയാലും ഈ കറുപ്പിന് ഏഴഴകാണ് അല്ലേ?ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനും .

എന്തായാലും സെൽഫ് ട്രോൾ അവിടെ നിക്കട്ടെ. കാര്യത്തിലേക്ക് വരാം. ഇത് ഞാനും വരദയും കൂടി ‘ആർപ്പോ ഇർറോ’ എന്ന കൈരളി ടിവിയുടെ റിയാലിറ്റി ഷോയിൽ ചെയ്ത ‘ഒഥല്ലോ’ നാടകത്തിലെ വേഷം ആണ്. ഒഥല്ലോ ആയി ഞാനും, ഡെസ്ഡിമോണ ആയി അവളും. ഒരു തൂവാല കാരണം ഭാര്യയിൽ അവിശ്വാസം ജനിച്ച ഒഥല്ലോ കോപാകുലനായി ഡെസ്ഡിമോണയെ ഞെക്കിക്കൊല്ലുന്നത് വരെ ഉള്ള ഭാഗം ആണ് ഞങ്ങൾ അവതരിപ്പിച്ചത്. ഷോബി തിലകന്റെ ഘനഗംഭീരമായ ശബ്ദത്തിൽ കൂടി കടന്നു പോകുന്ന രംഗങ്ങൾ. അവസാന രംഗത്തിൽ കഥാപാത്രം മുഴുവൻ ഉള്ളിലേക്ക് ആവാഹിച്ച് തലയിണ വച്ചു അവളുടെ മുഖത്തു അമർത്തിപ്പിടിച്ചു. അവൾ കിടന്ന് പിടയ്ക്കുന്നു..

ഞാനും വിചാരിച്ചു, ഇവള് ഒടുക്കത്തെ അഭിനയമാണല്ലോ എന്ന്. പിടഞ്ഞു പിടഞ്ഞ് നിശ്ചലമായ ഡെസ്ഡിമോണയുടെ മുഖത്തു നിന്നും തലയിണ എടുത്ത് അത് കെട്ടിപ്പിടിച്ചു അലറിക്കരയുന്ന ഒഥല്ലോയിൽ ആ രംഗം അവസാനിച്ചു. സ്വന്തം പെർഫോമൻസിൽ അഭിമാനം പൂണ്ടിരിക്കുമ്പോൾ കാണികളുടെ നിർത്താതെയുള്ള കരഘോഷങ്ങൾക്കിടയിൽക്കൂടി ആരോ ചുമയ്ക്കുന്ന ശബ്ദം ഞാൻ കേട്ടു. ഇതാരാടാ കയ്യടിക്കുന്നവർക്കിടയിൽ ഈ ക്ഷയരോഗം പിടിച്ചവൻ എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ കാണാം, വരദ കണ്ണും തള്ളി ചുമച്ചു ഊർദ്ധശ്വാസം വലിച്ചു കട്ടിലിൽ ഇരിക്കുന്നു. ‘അയ്യോ.. എന്ത് പറ്റി മോളെ..’ എന്ന് വിളിച്ചു അടുത്ത് ചെന്ന എന്റെ കൈ തട്ടി മാറ്റി അവൾ ഒരൊറ്റ അട്ട് ആയിരുന്നു. “പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം” എന്ന്.!! അതും, കറക്ട് കരഘോഷം നിലച്ച സമയത്ത്!!. ഒരു നിമിഷത്തെ സ്ഥബ്ധതയ്‌ക്കു ശേഷം കരഘോഷം വീണ്ടും ഉയർന്നു. ഞങ്ങളുടെ നാടകത്തിലെ പെർഫോമൻസിനു കിട്ടിയ കയ്യടി ആയിരുന്നോ, അതോ അവളുടെ ആ അവസാനത്തെ ഡയലോഗിന് കിട്ടിയ കയ്യടി ആയിരുന്നോ അത് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും എന്റെ മനസ്സിൽ കിടക്കുന്നു. 

വാൽക്കഷ്ണം: അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മരിച്ചു വീഴണം എന്നത് ഒരുവിധപ്പെട്ട എല്ലാ കലാകാരന്മാരുടെയും ആഗ്രഹം ആണല്ലോ. അതിനുള്ള ഒരവസരം ആണ് അവൾ നഷ്ടപ്പെടുത്തിയത്. സാരമില്ല മോളെ.. ഇനിയും സ്റ്റേജുകളും പെർഫോമൻസും വരുമല്ലോ.. നമുക്ക് അന്ന് നോക്കാം. കേട്ടോ .

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends