Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിയ ചതിച്ചു..എല്ലാം നാടകമായിരുന്നു എന്നെ കരുവാക്കിയതാണ് കൃഷ്ണകുമാറിന്റെ മകൾക്കെതിരെ കാമുകൻ ജെവിൻ!

15 JULY 2020 12:07 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ രംഗത്തും സിനിമ രംഗത്തും നിറ സാനിധ്യമാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഇന്നും ശക്തമായ ആരാധക പിന്തുണയാണുള്ളത്. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന താരം, ഹിറ്റ്ലര്‍ മാധവന്‍കുട്ടി, തു‍ടങ്ങിയ കമന്‍റുകള്‍ ഫോട്ടോക്ക് താഴെ എത്താറുണ്ട്. കുടുംബസമേതമായി ഇവര്‍ പരിപാടിയിലും പങ്കെടുക്കാറുണ്ട്.ഇപ്പോളിതാ കൃഷ്ണകുമാറിന്റെ മകൾ ദിയയെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

തിരുവനന്തപുരം സ്വദേശി ആണെങ്കിലും വിദേശത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജെവിൻ എന്ന യുവാവും ആയി ദിയ പ്രണയത്തിലായിരുന്നു.. ഇതൊക്കെ ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. പല വട്ടം കാമുകനൊപ്പം ഉള്ള ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെച്ചിട്ടും ഉണ്ട്. എന്നാൽ തങ്ങളുടെ പ്രണയം തകർന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഈ യുവാവ്. തങ്ങളുടെ പ്രണയത്തിനു എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി ജെവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുക ആണ്. തങ്ങൾ ബ്രേക്ക് അപ്പ് ആയി എന്നും അതിനുള്ള കാരണം താരം പറയുന്നു.

തന്റെ സ്വകാര്യ ജീവിതം ഇൻസ്റ്റയിൽ പങ്കു വെക്കുന്നത് ചീപ്പാണ് എന്ന് അറിയാം. പക്ഷെ ഇത് ചെയ്തേ പറ്റുള്ളൂ എന്നാണ് ദിയയുടെ മുൻ കാമുകൻ പറയുന്നത്. താൻ ചതിച്ചു എന്നാണ് ദിയ എല്ലാവരോടും പറയുന്നത്. എന്നാൽ അത് ശരിയല്ല. ദിയയെ വിവാഹം കഴിക്കണം എന്ന അഗ്രഹത്തോടെ ആണ് സ്നേഹിച്ചത്. പക്ഷെ എനിക്ക് അറിയില്ലായിരുന്നു. അവൾക്ക് അവളുടെ പഴയ ബോയി ഫ്രണ്ടിനെ കിട്ടാൻ വേണ്ടി ഉള്ള കരുവാക്കുക ആയിരുന്നു എന്ന്. അയാളെ അസൂയപ്പെടുത്തുക അതിന് വേണ്ടി ആണ് ഞാനും ആയി ഉള്ള ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. അവൾക്കൊപ്പം ചിത്രങ്ങൾ ഇടാനും മറ്റും നിരന്തരം അവൾ എന്നെ നിർബന്ധിച്ചിരുന്നു.

ഞാൻ അവളിൽ നിന്നും അകന്നു എന്ന് തോന്നിയപ്പോൾ അവൾ അടുക്കാൻ നോക്കി. ഞങ്ങൾ വീണ്ടും ആദ്യം മുതൽ തുടങ്ങി. എന്നാൽ എനിക്ക് തിരക്കേറി വരുക ആയിരുന്നു. വീക്കെൻഡ് പോലും ജോലി ഉള്ളതായി മാറി. അതോടെ അവൾ എന്നിൽ നിന്നും മാറി പഴയ കാമുകന്റെ ശ്രദ്ധ ക്ഷണിച്ചു തുടങ്ങി. ഒരു കാര്യം നിങ്ങൾ മനസിലാക്കണം അവസാനം ഞാൻ ഇന്ത്യയിൽ വന്നപ്പോൾ അവൾക്ക് ഒരു സർപ്രൈസ് സമ്മാനവും ഏറെ ഇഷ്ടമുള്ള ചോക്കോലെറ്റും സമ്മാനിച്ചിരുന്നു.

ഒരു മണിക്കൂറോളം ആണ് ഡ്രൈവ് ചെയ്തു അവളെ കാണാൻ ആയി ഒരു റിസോർട്ടിൽ എത്തിയത്. സഹോദരൻ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ആയിരുന്നു. എന്നിട്ടും അവൾ എന്നെ ചതിച്ചു. എന്നിട്ടും അവൾ മനസിലാക്കിയില്ല എനിക്ക് അവൾ എന്തൂരം പ്രിയപ്പെട്ടത് ആണെന്ന്. അവൾക്ക് കുറച്ചു കാലത്തേക്ക് മതി ഒരാൾ. സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവർക്ക് അവരുടെ ഇമേജ് സംരക്ഷിച്ചേ പറ്റൂ..അതിനു വേണ്ടി അവർ എന്തും ചെയ്യും. എന്നാൽ അവർ എന്നെ അതിലേക്ക് വലിച്ചിഴക്കരുത് എന്നും ജെവിൻ പറയുന്നു. ദിയ വലിയ കുഴികളിൽ വീഴാതെ ഇരിക്കട്ടെ.. ഞാൻ ജീവിതത്തിലേക്ക് ഇനിയും മുന്നോട്ട് പോകും. എനിക്ക് എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ട്. തുടർന്ന് തങ്ങൾ മ്യൂച്ചൽ അണ്ടർസ്റ്റാന്റിംഗിൽ ആണ് പിരിഞ്ഞത് എന്നും അവൾക്ക് 22 വയസ്സ് മാത്രം ആണ് പ്രായം ഉള്ളത് എന്നും അവളെ ആരും പോസ്റ്റിൽ പോയി ചീത്ത വിളിക്കരുത് എന്നും ജെവിൻ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends