Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിനക്കുള്ള അവകാശത്തിനും പിന്തുണ നല്‍കുന്നു;കനി കുസൃതിക്ക് അച്ഛന്റെ കത്ത്!

20 JULY 2020 04:17 PM IST
മലയാളി വാര്‍ത്ത

തന്റെ പതിനെട്ടാം ജന്മദിനത്തില്‍ അച്ഛന്‍ നല്‍കിയ കത്ത് പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലുമായ കനി കുസൃതി.
കത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍

'എന്റെ പ്രിയമുള്ള മകള്‍ കനിക്ക്,

ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യന്‍ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിന്റെ അവകാശങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ഒപ്പം നിന്നെ വളര്‍ത്താന്‍ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയില്‍ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാന്‍ നല്‍കുകയാണ്.

വ്യത്യസ്തങ്ങളായ ജാതിമത വിശ്വാസങ്ങളുടെയും, വര്‍ഗ്ഗ,വംശ, രാഷ്ട്രീയ വേര്‍തിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്‌കാര സമൂഹത്തില്‍ വേണം നീ ഇനി മുതല്‍ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാന്‍. ഇവിടെ കാലുറപ്പിക്കാന്‍ എളുപ്പമല്ല. അതില്‍ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാന്‍ നല്‍കുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാരെ നിയന്ത്രിക്കാന്‍ തരത്തില്‍ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തില്‍ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാന്‍ അവരുടെ ലൈംഗിക അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് പുരുഷന്മാര്‍ ചെയ്ത് വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാല്‍ അതിന്റെ അടികളേല്‍ക്കാന്‍ ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാന്‍ എന്റെ ഇനിയുള്ള വാഗ്ദാനങ്ങള്‍ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാന്‍ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിനക്കുള്ള അവകാശത്തിനും പിന്തുണ നല്‍കുന്നു

ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് സ്വതന്ത്രമായി ചെയ്യാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നല്‍കുന്നു. നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കുവാന്‍ ഇടവരികയാണെങ്കില്‍ അത് വേണ്ട എന്ന് വയ്ക്കാന്‍ നിനക്ക് അവകാശമുണ്ട്. തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നല്‍കുന്നു

ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നല്‍കുന്നു. ആരോടും പ്രേമം തോന്നുന്നില്ല അതിനാല്‍ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കില്‍ അതിനും പിന്തുണ നല്‍കുന്നു. മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുള്ള പ്രവര്‍ത്തി ചെയ്തു ജീവിക്കാന്‍ പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

ബലാത്സംഗത്തിന് വിധേയയായാല്‍ അതിനെ അക്രമം എന്ന് കണ്ട്, ഉളവാക്കിയ സ്‌തോഭത്തെ മറികടക്കാനുള്ള ആര്‍ജ്ജവം നേടിയെടുക്കണം.മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളും ഹാനിയും ഉണ്ടാക്കുന്നതിനാല്‍ പുകവലി ശീലമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കില്‍ അത് മിതമായി ഉപയോഗിക്കുവാന്‍ ശീലിക്കുക. പക്ഷെ കുറ്റവാളിയെ പോലെ രഹസ്യമായി ചെയ്യരുത്.'

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends