Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപ്പും മുളകിൽ പാറുക്കുട്ടി തിരിച്ചെത്തി.. സന്തോഷം അറിയിച്ച് ആരാധകർ,ഇനി ലച്ചുവിനെകൂടി പ്രതീക്ഷിക്കുന്നു!

22 JULY 2020 02:51 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പരമ്പരയിൽ നിന്ന് ജൂഹി പരമ്പര വിട്ടു പോയത് പ്രേ ക്ഷകരെ ഒന്നടങ്കം നിരാശയിലായിത്തിയിരുന്നു.

ഇപ്പോളിതാ പാറുക്കുട്ടി പാറമട വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കുഞ്ഞിപ്പെണ്ണ് തിരിച്ചെത്തിയോ എന്നായിരുന്നു പ്രമോ വീഡിയോ കണ്ട ആരാധകര്‍ ചോദിച്ചത്. ഇതിനകം തന്നെ പുതിയ എപ്പിസോഡിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പാറുക്കുട്ടി മാത്രമല്ല പൂജയും പാറമട വീട്ടിലേക്ക് വന്നിട്ടുണ്ട്. സങ്കടത്തോടെ കരഞ്ഞായിരുന്നു പൂജ എത്തിയത്.ജനിച്ച് നാലാം മാസം മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ടായിരുന്നു അമേയ എന്ന പാറുക്കുട്ടി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പാറുക്കുട്ടി തിരിച്ചെത്തുകയാണ്.

ലോക് ഡൗൺ കാരണം നിർത്തിവെച്ച സീരിയയിലിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോൾ പുനരാരംഭിച്ചപ്പോള്‍ ആരാധകരെല്ലാം ചോദിച്ചത് പാറുക്കുട്ടി എന്നാണ് എത്തുന്നതെന്നായിരുന്നു. കുട്ടികളേയും പ്രായമായവരേയും സെറ്റില്‍ കൊണ്ടുവരുന്നതിന് നിബന്ധനകളുണ്ട്. പല താരങ്ങളും പരമ്പരകളില്‍ നിന്നും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇതായിരുന്നു. പാറുക്കുട്ടി എന്ന് വരുമെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പുതിയ പ്രമോ പുറത്തുവന്നതോടെയാണ് പാറുക്കുട്ടി തിരിച്ചെത്തിയെന്ന് മനസ്സിലായത്.

മുടിയന്റെ ചുമലില്‍ ഉറങ്ങുന്ന പാറുക്കുട്ടിയെയാണ് പ്രമോയില്‍ കാണുന്നത്. പൂജയുടെ വരവ് മുടിയനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞെത്തിയ പൂജ വീണ്ടും ബാലുവിന്റെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. ഇവളെ പറഞ്ഞ് വിട്ടതല്ലേ, വീണ്ടും വന്നതെന്തിനാണെന്നായിരുന്നു നീലുവിന്‍രെ ചോദ്യം. ബാലുവായിരുന്നു ആദ്യം കണ്ടത്. ഇത്തവണ സങ്കടത്തോടെയാണ് പൂജ എത്തിയിട്ടുള്ളത്. തനിച്ചിരുന്ന കരയുന്ന പൂജയ്ക്ക് അരികിലേക്ക് ബാലുവും സംഘവും എത്തിയിരുന്നു. എന്തിനാണ് പൂജേ കരയണേയെന്ന് നീലു ചോദിച്ചപ്പോഴും പൂജ പ്രതികരിച്ചിരുന്നില്ല.എന്തായാലും പാറുക്കുട്ടി തിരിച്ച്ചെത്തിയ സന്തോഷത്തിലാണ് പ്രേക്ഷകർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends