ബെഡ് റൂമില്‍ നിന്ന് ഗ്ലാമര്‍ ലുക്കില്‍ ഹോട്ട് ഫോട്ടോഷൂട്ടുമായി നടി അമല പോള്‍! കഴിഞ്ഞ ഒരാഴ്ചയായി കൃത്യമായി ഫോട്ടോസുമായി എത്തുന്നുണ്ട് അമല . ഒരു അധ്യായങ്ങളായി കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ക്യാപ്ഷനും നടി കൊടുക്കുന്നുണ്ട്.. ഓരോ ഫോട്ടോയും ഓരോ കഥ പറയുന്നുവെന്നാണ് അമല നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍

കഴിഞ്ഞ ഒരാഴ്ചയായി ഇൻസ്റ്റഗ്രാമിൽ തന്റെ 'ഹോട്ട് " ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ് അമലാപോൾ.. മാസങ്ങൾക്ക് മുൻപ് ഉത്തരേന്ത്യൻ ഗായകനായ ബൽവീന്ദർ സിംഗിനെ കല്യാണം കഴിച്ചുവെന്ന വാർത്തകൾ പരന്നതിനെെ തുടർന്ന് അമലാപോൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിന്നിരുന്നു .
ഇരുവരും ഒന്നിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളായിരുന്നു വിവാഹ വാർത്തയ്ക്കാധാരം. ബൽവീന്ദർ സിംഗ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് പിന്നീട് ആ ചിത്രങ്ങൾ നീക്കം ചെയ്തു.സംവിധായകൻ എ.എൽ. വിജയിൽ നിന്ന് വിവാഹമോചനം നേടിയ താന്‍ ഉടനെ ഒന്നും വിവാഹിതയാവുന്നില്ലെന്ന് നടി തന്നെ വ്യക്തമാക്കിയതോടെ ഗോസിപ്പുകളെല്ലാം അവസാനിച്ചു
ബൽവീന്ദർ സിംഗുമായുള്ള അമലയുടെ ബന്ധത്തിലും വിള്ളലുകൾ വീണെന്ന് റിപ്പോർട്ടുണ്ട്. അതെന്തായാലും നിത്യേനയെന്നോണം ഇൻസ്റ്റഗ്രാമിൽ അമല പോസ്റ്റ് ചെയ്യുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ആവേശപൂർവമാണ് ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കൃത്യമായി ഫോട്ടോസുമായി എത്തുന്നുണ്ട് അമല . ഒരു അധ്യായങ്ങളായി കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ക്യാപ്ഷനും നടി കൊടുക്കുന്നുണ്ട്.. ഓരോ ഫോട്ടോയും ഓരോ കഥ പറയുന്നുവെന്നാണ് അമല നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍
ബെഡില്‍ ഇരുന്ന് കൊണ്ട് എന്തോ എഴുതുകയും പിന്നീട് അതെന്താണെന്ന് ആലോചിക്കുകയും വായിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരുന്നു ആദ്യം അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിലധികം ചിത്രങ്ങളാണ് ഒരേ സമയം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വലുതും കാടുകേറിയതുമായ സ്വപ്നം: ഒരു ഫോട്ടോ സ്റ്റോറി എന്ന് പറഞ്ഞ് കൊണ്ടാണ് അമല പോള്‍ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.
ചാപ്റ്റര്‍-1 എന്റെ ഉള്ളില്‍ ചേര്‍ന്ന് സ്വയം മറന്ന് പോയ കൊച്ചു പെണ്‍കുട്ടിയ്ക്ക് ഒരു പ്രണയലേഖനം എഴുതുന്നു' എന്ന ക്യാപ്ഷനാണ് ഇതിന് കൊടുത്തിരിക്കുന്നത്. തൊട്ടടുത്ത ദിവസം വീണ്ടും പുതിയ ചിത്രങ്ങളുമായി അമല വീണ്ടുമെത്തി.
ഇത് ചാപ്റ്റര്‍-2. സ്വന്തമായിട്ടൊരു പാര്‍ട്ടി നടത്തുക. നിങ്ങളുടെ ദുശീലം നിങ്ങളുടെ തന്നെ നല്ലത് ആക്കുക. കുറച്ച് ജീവിച്ച് കൂടുതല്‍ പഠിക്കുക എന്ന അടിക്കുറിപ്പാണ് ഇതിന് കൊടുത്തിരിക്കുന്നത്. ഇത്തവണ മോഡേണ്‍ ലുക്കിലാണ്. കാല് മേശയ്ക്ക് മുകളില്‍ കയറ്റി വെച്ച് മദ്യപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ഒരു പാര്ട്ടിക്കിടയുണ്ട് എന്ന സൂചനയാണോ നടി നല്‍കുന്നത് എന്നാണു ആരാധകർ സംശയിക്കുന്നത് .
മൂന്നാമത്തെ ചാപ്റ്ററുമായി എത്തിയ അമല മേക്കപ്പ് ഇടാത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ഒരുപാട് തവണ മൂന്നിഞ്ച് കനത്തിലുടുന്ന മേക്കപ്പിലൂടെ ജീവിതം ഒരു ക്യൂവിലായി തോന്നും. ഈ ഷൂട്ടിന് വേണ്ടി രാവിലെ എഴുന്നേറ്റപ്പോള്‍ ഞാനൊരു അഗാധതയിലേക്ക് ഉറ്റുനോക്കുന്നതായി തോന്നി. ഞാന്‍ വേഗം ഷൂട്ടിങ് നിര്‍ത്തി. എങ്കിലും അത് പിന്തുടര്ന്നു. എനിക്ക് ഒളിപ്പിക്കാന്‍ ഒന്നുമില്ല. വേഷം മാറി നടക്കേണ്ട ആവശ്യമില്ല. യഥാര്‍ഥ ജീവിതം നയിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍.
ചാപ്റ്റര്‍ നാല്- നിങ്ങള്‍ക്ക് ഒരുപാട് ഹെയര്‍പിന്‍ വളവുകളിലൂടെ സഞ്ചരിക്കാം. ഒരു ദശലക്ഷം പടികള്‍ കയറാം, ആയിരം മൈലുകള്‍ നടന്ന് നിങ്ങള്‍ മേഘത്തിലെത്താം. പിന്നെ നിങ്ങളുടെ രാജ്യം ഇടിഞ്ഞ് വീഴും. ലൈഫ് എന്ത് കൊണ്ട് പ്രധാനമെന്ന് ജീവിതം നിങ്ങളെ പഠിപ്പിക്കും. നിങ്ങളൊരു കുഴിയില്‍ ഇറങ്ങുമ്പോള്‍ മുന്നോട്ടുള്ള ഏക വഴി മുന്നോട്ട് പോവുക എന്നത് തന്നെയാണ്. എന്നുമാണ് അമല പറയുന്നത്. ഈ പോസ്റ്റുകള്‍ കൊണ്ട് നടി ഉദ്ദേശിക്കുന്നത് എന്താണെന്ന് മാത്രം ഇനിയും ആരാധകര്‍ക്ക് മനസിലായിട്ടില്ല.
https://www.facebook.com/Malayalivartha