Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ കുറേനാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നിട്ടും അവള്‍ വീണില്ല ! അതിനു ശേഷമാണ് നീനയെ ലൈനിട്ടത്; കൂട്ടുകാര് എന്നോട് പറഞ്ഞു ആ പെണ്ണ് കൊള്ളാം അളിയാ നീ ഒന്ന് ശ്രമിച്ച് നോക്കാന്‍...നീന വീണു കഴിഞ്ഞതിന്റെ അടുത്ത ദിവസം ഞാന്‍ പിറകെ നടന്ന പെണ്ണും ഇഷ്ടമാണെന്നു പറഞ്ഞു;തന്റെ പ്രേമകഥകള്‍ വെളിപ്പെടുത്തി കൃഷ്ണശങ്കര്‍…

29 JULY 2020 05:37 PM IST
മലയാളി വാര്‍ത്ത

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'കോയ' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയെടുത്ത താരമാണ് കൃഷ്ണശങ്കര്‍.  പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത് നീന എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം..

ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കുറെ നാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നെങ്കിലും അവള്‍ എന്റെ പ്രണയത്തില്‍ വീണില്ല. ആ സമയത്താണ് നീനയെ ആദ്യമായി കാണുന്നത്. ജൂനിയറായിരുന്നു.. കൂട്ടുകാര് എന്നോട് പറഞ്ഞു ആ പെണ്ണ് കൊള്ളാം അളിയാ നീ ഒന്ന് ശ്രമിച്ച് നോക്കാന്‍. ഞാന്‍ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു.

ചില റാഗിംഗ് നമ്പരൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് വന്ന് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ ഗൗനിക്കാതെ നടന്ന കുട്ടിയ്ക്കും എന്നോട് ഇഷ്ടം. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഞാന്‍ മറ്റൊരു സ്‌കൂളിലേക്ക് പോയി. അവിടെയും അല്ലറ ചില്ലറ പ്രണയങ്ങളുണ്ടായിരുന്നു.

പ്ലസ്ടു കഴിഞ്ഞ ശേഷവും നീനയുടെ വിളി തുടര്‍ന്നു. ഡിഗ്രി അവസാന വര്‍ഷമായപ്പോള്‍ എന്തോ കാര്യത്തിന് ഞങ്ങള്‍ ഉടക്കി. ഇനി മേലാല്‍ എന്നെ വിളിക്കരുതെന്ന് അവള്‍ പറഞ്ഞു. ആലുവയില്‍ വേറെ പെണ്‍കുട്ടികളൊന്നും ഇല്ലാത്ത സമയത്ത് മാത്രമേ നിന്നെ ഞാന്‍ വിളിക്കൂയെന്ന് ഞാനും പറഞ്ഞു.

ഒരു ദിവസം അച്ഛന്‍ എനിക്ക് ജോലി ശരിയാക്കി തന്നു ദുബായില്‍ എനിക്കങ്ങോട്ട് പോകാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു.എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന ഒരു ദിവസം നീനയെ വിളിക്കാന്‍ തീരുമാനിച്ചു. ഈ സമത്ത് അവളുണ്ടെങ്കില്‍ ആശ്വാസമാകുമെന്ന് തോന്നി. അപ്പോല്‍ തന്നെ എന്റെ മൊബൈലിലേക്ക് നീനയുടെ കോള്‍ വന്നു.

ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ ഇരിക്കുവായിരുന്നുവെന്ന് പറഞ്ഞു. ആലുവയിലെ എല്ലാ പെണ്‍കുട്ടികളും പോയോ എന്നായിരുന്നു അവളുടെ ചോദ്യം.അന്ന് മുതൽ നീന എന്റെ കൂടുണ്ട്. അവളെയാണ് വിവാഹം കഴിച്ചത്. സുഖദുഖങ്ങൾ പങ്കിട്ട് സന്തോഷമായി കഴിയുന്നു. കൃഷ്ണശങ്കർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends