ആരാധകരില്‍ ആവേശം നിറച്ച് താര രാജാക്കന്മാർ; മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നു
ആരാധകരില്‍ ആവേശം നിറച്ച് താര രാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. മോഹന്‍ലാലാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിത്ത് ഇച്ചാക്ക എന്ന ക്യാപ്ഷനാണ് മോഹന്‍ലാല്‍ ചിത്രത്തിന് നല്‍കിയത്.
മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ സന്ദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട് മുന്‍പാണ് മമ്മൂട്ടി പനമ്ബിള്ളി നഗറിലെ വീടുവിട്ട് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്.
ഇതേ ലുക്കിലുള്ള മറ്റൊരു ചിത്രവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. പുതിയ സിനിമാ പ്രഖ്യാപനം പിറകെയുണ്ടോ എന്നാണ് ആരാധകരില്‍ പലരും ചോദിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം പൃഥ്വിരാജും പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha