Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പുരുഷന്റെ 'വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള' വഴികള്‍ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്...' വൈറലായി ഒരു കുറിപ്പ്

16 JANUARY 2021 04:31 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി അടുക്കളയില്‍ തളച്ചിടപ്പെടുന്ന സാഹചര്യമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ജുവല്‍ ജോസഫ് എഴുതിയ കുറിപ്പ്:

സത്യം പറയാല്ലോ, ഒരു സിനിമ ഇഴകീറി വിലയിരുത്താനൊന്നും അറിയില്ല. പറയാതെ പറയുന്ന പല കാര്യങ്ങളും മനസ്സിലാവാറുമില്ല. സോ, അതിനു മുതിരുന്നില്ല.

പടം കാണുമ്പോള്‍ മുഴുവനും ഞാനമ്മയെ കുറിച്ചോര്‍ക്കുകയായിരുന്നു.
ഈ പറയുന്ന ഞാന്‍ പ്ലസ്‌ ടു വരെ അണ്ടര്‍വെയര്‍ പോലും അലക്കിയിട്ടില്ല, ഉണ്ടപാത്രം എപ്പോഴെങ്കിലും കഴുകിവെച്ചതായി ഓര്‍ക്കുന്നില്ല, ഒരു ബെഡ്ഷീറ്റ് മാറ്റി വിരിച്ചിട്ടും കൂടിയില്ല. അമ്മ നല്ല ഒന്നാംതരമായി പാചകം ചെയ്യും. കുറ്റം പറഞ്ഞിട്ടുള്ളതല്ലാതെ, ഒരു നല്ല വാക്കു പറഞ്ഞത് ഓര്‍മ്മയിലെങ്ങുമില്ല. കളിപ്പാട്ടങ്ങളും, കഥാപുസ്തകങ്ങളും വാങ്ങിത്തരുന്ന അച്ഛനായിരുന്നെന്റെ ഹീറോ. അമ്മ എപ്പോഴും ടേക്കണ്‍ ഫോര്‍ ഗ്രാന്റഡും.

പ്ലസ്‌ ടു കഴിഞ്ഞു ചെന്നൈയില്‍ പഠിക്കാന്‍ പോയി. മൂന്നു മാസം ഇഡ്ഡലിയും, പൊങ്കലും തിന്ന് അവശനായി വീട്ടിലെത്തിയപ്പോള്‍, അമ്മ തേങ്ങാക്കൊത്തിട്ട ബീഫ് വരട്ടിയതുണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. പാതിരാത്രിക്കതും കൂട്ടി ചോറുണ്ടിട്ട് ഞാനമ്മയ്ക്കു കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്തു, താങ്ക്‌സ് പറഞ്ഞു. അന്നെന്റമ്മ സന്തോഷം കൊണ്ടു കരഞ്ഞു. അതാണ് ഞാനവര്‍ക്കു കൊടുത്ത ആദ്യത്തെ അക്നോളെഡ്ജ്‌മെന്റ്.

അമ്മയുടെ കഷ്ടപ്പാടെന്താണെന്നറിഞ്ഞത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. MBBS കഴിഞ്ഞ സമയത്ത് അമ്മക്കൊരു സര്‍ജറി വേണ്ടി വന്നു. അതിന്റെ കാര്യം വേറൊരു കഥയാണ്. കനത്ത ബ്ലീഡിങ്ങുമായി ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കുറേക്കാലം മിണ്ടാതിരുന്ന്, അവസാനം തലകറങ്ങി എഴുന്നേല്‍ക്കാന്‍ വയ്യാതായപ്പോഴാണ് ഞങ്ങളറിയുന്നത്. എന്തായാലും, അമ്മയ്ക്കു കുറച്ചു കാലത്തെ റെസ്റ്റ് വേണ്ടിവന്നു. അന്നത്തെ അവസ്ഥയില്‍ വീട്ടുജോലികള്‍ മുഴുവനും അനിയത്തിയുടെ തലയിലേക്കു മാറേണ്ടതായിരുന്നു; അവളപ്പോള്‍ മംഗലാപുരത്തു പഠിക്കുകയല്ലായിരുന്നെങ്കില്‍.

അങ്ങനെയത് ആണുങ്ങളായ എന്റെയും, ചാച്ചന്റെയും കയ്യിലായി. ചാച്ചന്‍ തുണിയലക്ക്, വീടു വൃത്തിയാക്കല്‍ എന്നിവ, ഞാന്‍ അടുക്കളയില്‍.MBBS രണ്ടാം വര്‍ഷം മുതലൊക്കെ അത്യാവശ്യം ഫിറ്റായിരുന്ന ഒരാളാണ് ഞാന്‍. സ്ഥിരമായി ബാഡ്മിന്റണ്‍ കളിച്ചിരുന്നു, മിക്കവാറും ജിമ്മിലും പോവും. പക്ഷേ ആ ഒരു മാസമാണ് 'പണിയെടുത്തു നടുവൊടിയുക' എന്നാലെന്താണെന്ന് എനിക്കു മനസ്സിലായത്. ജീവിതത്തിലതിനു മുമ്ബോ ശേഷമോ, അത്രയും ക്ഷീണിച്ച സമയമുണ്ടായിട്ടില്ല. ഇതൊക്കെ കൊണ്ടങ്ങു നന്നായെന്നല്ല. ഇപ്പോഴും, ഭക്ഷണമുണ്ടാക്കുന്നതും, പാതി പാത്രം കഴുകുന്നതുമൊതൊഴിച്ചാല്‍ വീട്ടിലെ ഭൂരിഭാഗം പണിയും ചെയ്യുന്നതു ഭാര്യയാണ്.

പറഞ്ഞുവന്നത്, ഇതൊരു സിനിമയായിട്ടു തോന്നിയില്ല. ഇതാണു റിയാലിറ്റി. ഇതാണു മഹത്തായ ഭാരതീയ അടുക്കള. പുരുഷന്റെ 'വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള' വഴികള്‍ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്. പാട്രിയാര്‍ക്കിയുടെ ശക്തിദുര്‍ഗം. ഒരു പുരുഷനീ പടം സ്വല്പമെങ്കിലും കുറ്റബോധമില്ലാതെ കാണാന്‍ സാധിച്ചാല്‍, ഒന്നുകില്‍ അയാള്‍ പാട്രിയാര്‍ക്കി അന്ധനാക്കിയ ഒരു ഭൂലോക ഊളയാണ്. അല്ലെങ്കില്‍ ഭയങ്കര കിടുവാണ്.

എന്തായാലും, Jeo Baby നിങ്ങള്‍ പൊളിയാണ്. ഉപരിപ്ലവമായ പുരോഗമനം പറയാത്തതിനും, അടുക്കളക്കപ്പുറത്തേക്കും നീളുന്ന പാട്രിയാര്‍ക്കിയെ അഡ്ഡ്രസ് ചെയ്തതിനും, സ്ത്രീയെ ദുര്‍ഗുണപരിഹാരശാലയാക്കാത്തതിനും പ്രത്യേകം സ്നേഹം.
എല്ലാവരും കണ്ടിരിക്കേണ്ട പടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends