Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

'അങ്കിൾ എന്ന സിനിമയ്ക്കു സ്റ്റേറ്റ് അവാർഡ് കിട്ടിയ സ്ഥിതിക്ക് ഇതിനും ഒരു പാട് അവാർഡുകൾ ലഭിക്കാൻ സാധ്യത ഉണ്ട്.. പക്ഷേ അവാർഡിന് ഏറ്റവും അർഹർ ഈ ബോറടി ഒന്നേമുക്കാൽ മണിക്കൂർ സഹിച്ച പ്രേക്ഷകരാണ്...' ശ്രീറാം കുറിക്കുന്നു

18 JANUARY 2021 12:15 PM IST
മലയാളി വാര്‍ത്ത

നിമിഷ സജയൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെ വിമർശിച്ച് ശ്രീറാം സുബഹ്മണ്യം എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. വിമർശനത്തിനു മാത്രം ഉണ്ടാക്കിയ സിനിമയാണെന്നും മണിക്കൂറുകളോളം ബോറടി മാത്രമാണ് സമ്മാനിച്ചതെന്നും ശ്രീറാം പറയുകയുണ്ടായി.

ശ്രീറാമിന്റെ വാക്കുകൾ;

"ഇന്ന് ഞങ്ങൾ ആണുങ്ങൾ പാചകം ചെയ്യാം സ്ത്രീകൾക്ക് ഇന്ന് റസ്റ്റ്." എന്ന് ഡയലോഗും അത് കഴിഞ്ഞുള്ള സീനും വ്യക്തിപരമായി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. ആണുങ്ങൾ വീട്ടിൽ പത്രവും വായിച്ചിരിക്കുമ്പോൾ പെണ്ണുങ്ങൾ ശ്വാസം വിടാൻ സമയം കിട്ടാതെ പണി എടുക്കുന്ന സ്ത്രീകളെയും ഒരു പാട് കണ്ടിട്ട് ഉണ്ട്. തീർച്ചയായും എല്ലാവർക്കും അറിയാവുന്നതും , എന്നാൽ ആരും അങ്ങനെ സീരിയസ് ആയി ചർച്ച ചെയ്തിട്ടുള്ളതും ആയ ഒരു കാര്യം തന്നെ ആണ് ചിത്രത്തിൽ പറഞ്ഞു തുടങ്ങിയത്.. അടുക്കളയും എച്ചിൽ വാരലും മാറി മാറി മൂന്നു സീനിൽ വരുമ്പോൾ തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മടുപ്പു തോന്നുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ ഇത് മാറി മാറി അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളും ഉണ്ട് എന്ന സത്യം പ്രേക്ഷകരെ ചിന്തിപ്പിക്കും.

എന്നാൽ അതിനപ്പുറത്തേക്ക് ചിത്രത്തിൽ കാണിക്കുന്ന ഭൂരിഭാഗം വിഷയങ്ങളും ഒരുപാട് ഊതിപ്പെരുപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരു 30 അല്ലെങ്കിൽ 40 കൊല്ലത്തിനടയിൽ നടന്നിരിക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ പടത്തിൽ കുത്തി നിറച്ചിരിക്കുന്നു. അടുപ്പിൽ വച്ച് മാത്രമേ ചോറുണ്ടാക്കാവൂ, പേസ്റ്റ് തേച്ചു ബ്രഷ് കയ്യിൽ കൊണ്ട് കൊടുത്താലേ പല്ലു തേയ്ക്കു, വാഷിങ് മെഷീൻ ഉപയോഗിക്കരുത് തുടങ്ങി ഇതൊക്കെ ഏതു നാട്ടിലാണ് നടക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ ചിത്രത്തിനെ നശിപ്പിക്കുന്നു.

ആർത്തവവും, ശബരിമലയും ഒക്കെ സംബന്ധിച്ച സീനുകൾ വ്യക്തമായ പ്രൊപഗാണ്ട ആണെന്ന് വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നിയത്. അല്ലെങ്കിലും മാല ഇട്ടയാൾ ഭാര്യയെ തൊട്ടതിന്റെ പേരിൽ പ്രായശ്ചിത്തമായിട്ടു ചാണകം ഉരുട്ടി തിന്നാൻ ഉപദേശിക്കുന്ന മാതിരി ഉള്ള കഥാപാത്ര സൃഷ്ടിയെ ഒക്കെ എന്ത് പേര് വിളിച്ചാണ് വിശേഷിപ്പിക്കേണ്ടത് എന്ന് പിടികിട്ടുന്നില്ല.

ചിത്രത്തിൽ പലയിടത്തുമുള്ള ഈ ഓവർ ഡോസുകൾ മൂലം പറയാനിരുന്ന ഒരു നല്ല സന്ദേശം കൂടി നശിപ്പിച്ചു എന്ന് പറയാം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നല്ലൊരു വിഷയം, കുറച്ചു ഡാർക്ക് ഹ്യൂമർ ഒക്കെ കലർത്തി, ഇന്നത്തെ തലമുറക്കും, അവർ കണ്ടിട്ടുള്ള തൊട്ടു മുൻപിലെ തലമുറയിലെ ആളുകളുമായി എങ്കിലും റിലേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഒരു തിരക്കഥ നൽകിയിരുന്നെങ്കിൽ ഒരു മികച്ച ചിത്രമായി മാറേണ്ടിയിരുന്ന ഒരു സിനിമയെ ബോർ അടിപ്പിക്കുന്ന വിധം , തീരെ എൻഗേജിങ് ആക്കാതെ , ചുമ്മാ വിമർശനത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയെടുത്തു.

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്നത് എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളെയും, അതിലും പഴയ കഥ സന്ദർഭങ്ങളെയും ഒക്കെ കൊണ്ട് സമ്പുഷ്ടമാക്കി വെറുപ്പിച്ചു. അതിനെ ബാലൻസ് ചെയ്യിക്കാൻ എന്നവണ്ണമുള്ള ഭാര്യക്ക് ചായ ഉണ്ടാക്കി കൊണ്ട് കൊടുക്കുകയും, ആഴ്ചയിൽ നാല് ദിവസവും ബിരിയാണി ഉണ്ടാക്കി കൊടുക്കുയും ചെയ്യുന്ന വേറെയും ചില കഥാപാത്ര ഏച്ചുകെട്ടലുകളും ചിത്രത്തിൽ കാണാം.

കേരളത്തിൽ ഒള്ള ഒരു വീട്ടിലെ അടുക്കള കഥയ്ക്ക് , ദ് ഗ്രേറ്റ് കേരള കിച്ചൻ എന്ന് പേരിടാത്ത ഇന്ത്യൻ കിച്ചൻ എന്ന പേരിട്ടു കൊണ്ട് നമ്മുടെ നമ്പർ വൺ കേരളത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ച ഡയറക്ടർ ബ്രില്ലിയൻസ് കലക്കി. അങ്കിൾ എന്ന സിനിമയ്ക്കു സ്റ്റേറ്റ് അവാർഡ് കിട്ടിയ സ്ഥിതിക്ക് ഇതിനും ഒരു പാട് അവാർഡുകൾ ലഭിക്കാൻ സാധ്യത ഉണ്ട്.. പക്ഷേ അവാർഡിന് ഏറ്റവും അർഹർ ഈ ബോറടി ഒന്നേമുക്കാൽ മണിക്കൂർ സഹിച്ച പ്രേക്ഷകരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (5 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (6 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (6 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (7 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends