Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശുദ്ധ തെമ്മാടിത്തരം.. തീവ്രവാദികളുടെ അഴിഞ്ഞാട്ടം...ഇതല്ല ഭാരതത്തിലെ കര്‍ഷകര്‍...ഇതല്ല നമ്മുടെ അന്നദാതാക്കള്‍.. ഖാലിസ്ഥാനി തീവ്രവാദികളുടെ കൊടി ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് പരമാധികാരത്തിന്നു മുകളിലുള്ള കടന്നു കയറ്റമെന്ന് നടന്‍ കൃഷ്ണകുമാര്‍

27 JANUARY 2021 07:06 PM IST
മലയാളി വാര്‍ത്ത

രാജ്യതലസ്ഥാനത്തെ യുദ്ധക്കളമാക്കിയ ട്രാക്ടര്‍ റാലിക്കെതിരെ നടന്‍ കൃഷ്ണകുമാര്‍ . രാജ്യത്തെ കുരുതിക്കളമാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരല്ലെന്നും ചൈനക്കും പാകിസ്താനും വേണ്ടി കൂലി പണി എടുക്കുന്ന രാജ്യദ്രോഹികളാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

കൃഷ്ണകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ശുദ്ധ തെമ്മാടിത്തരം.. തീവ്രവാദികളുടെ അഴിഞ്ഞാട്ടം.. ഇതല്ല ഭാരതത്തിലെ കര്‍ഷകര്‍. ഇതല്ല നമ്മുടെ അന്നദാതാക്കള്‍.. ഇത് പഞ്ചാബിലെ കാര്‍ഷിക ഇടനിലക്കാരുടെ വാടക ഗുണ്ടകള്‍, ഒപ്പം സ്വന്തമായി വാക്‌സിന്‍ പോലും ഉണ്ടാക്കാന്‍ കഴിയാതെ മാനത്തു നോക്കി ഇരിക്കുന്ന ഇമ്രാന്‍റെ കൂലി പട്ടാളത്തിന്റെ ചില്ലറ വാങ്ങി നക്കി കൊണ്ട് ഇന്ത്യ മഹാരാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പരാജയം മാത്രം ഏറ്റുവാങ്ങുന്ന തീവ്രവാദിക്കൂട്ടവും, മറ്റള്ളവരെ കൃഷി ചെയ്തു ജീവിക്കുന്ന ചില രാഷ്ട്രീയ കര്‍ഷകരും, കൂടെ ശബരിമല പോരാട്ടത്തിലെ ചില പൊട്ടിപൊളിഞ്ഞ മാലപ്പടക്കങ്ങളും. കോവിഡ് കാലത്തും ഭരതത്തിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ചയില്‍ വിളറിപൂണ്ടു നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈനക്കും പാകിസ്താനും വേണ്ടി കൂലി പണി എടുക്കുന്ന ചില രാജ്യദ്രോഹികളുടെ ഈ തെമ്മാടിത്തരം അടിച്ചമര്‍ത്തണം. അപലപാനീയമാണ് ഈ അഴിഞ്ഞാട്ടം. ഖാലിസ്ഥാനി തീവ്രവാദികളുടെ കൊടി ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നമ്മുടെ പരമാധികാരത്തിന്നു മുകളിലുള്ള കടന്നു കയറ്റമാണ്. കേരളത്തിന്റെ കാര്‍ഷിക വികസനത്തിനു തടയിട്ടു ഒരു കാലത്തു പാടത്തു ട്രാക്ടര്‍ തടഞ്ഞ പാര്‍ട്ടിയുടെ വ്യക്താവ് ഞെളിഞ്ഞു ട്രാക്ടറില്‍ പായുന്നതും നമ്മള്‍ ഇന്ന് കണ്ടു.

അപാര തൊലിക്കട്ടി. മോഡി വിരോധം രാജ്യ വിരോധമാകരുത്. മോഡി ഇനിയും പലതവണ വരും പോകും. അത് കഴിഞ്ഞു ഷാ വരും, യോഗിമാര്‍ വരും.

പക്ഷെ ഭാരതം.. നമ്മുടെ രാജ്യം അതാണ്‌ മുഖ്യം. രാജ്യവികസനം മാത്രം മുന്നില്‍ കണ്ടു നടത്തുന്ന നരേന്ദ്രമോഡിയുടെ നല്ല ഭരണത്തെ ആട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം ഗൂഡ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ ഓര്‍ത്തോ. സ്വതന്ത്ര ഭാരതത്തില്‍ ഇതാദ്യമായി വികസനകുതിപ്പെന്താണെന്ന് കണ്ടു തുടങ്ങി.

വരും തലമുറയ്ക്കുള്ള നല്ലജീവിതം തട്ടി തെറിപ്പിക്കരുത്. വൈകിപ്പിക്കരുത്. ഇന്ന് ചെങ്കൊട്ടായിലും പരിസരത്തും കണ്ട പ്രവര്‍ത്തികള്‍ നമുക്ക് നല്ലതിനല്ല. അപലപിക്കുക… പ്രതിഷേധിക്കുക.. ജയ് ഹിന്ദ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends