കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് തിലകനോട് വിശദീകരണം ചോദിച്ചയാളാണ്, ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്

ഇടവേള ബാബുവിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്. ഞാനൊരു കമ്മ്യൂണിസ്റ്റാണെന്ന പരസ്യ പ്രസ്താവന നടത്തിയതിന് തന്റെ പിതാവായ തിലകനോട് വിശദീകരണം ചോദിക്കുകയും പുറത്താക്കുകയും ചെയ്തയാളാണ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടുന്നതെന്നാണ് ഷമ്മി തിലകന് വിമര്‍ശിച്ചത്. തിലകന് നല്കിയ വിശദീകരണം വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിതിരിപ്പ് ഉണ്ടാക്കിയ അമ്മ സംഘടനയുടെ പ്രതിപക്ഷ നേതാവാണെന്നും ഷമ്മി തിലകന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇടവേള ബാബുവിനെ വിമര്‍ശിച്ചു. പോസ്റ്റിന് അവസാനം അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ, മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലെയുള്ള എന്നും പരിഹാസ രൂപേണ ചേര്‍ത്തിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട് വേദിയില്‍ പ്രതിപക്ഷ നേതാവിനോടൊപ്പം പങ്കെടുത്ത നടന് ഇടവേള ബാബു താന്‍ പണ്ടെ കോണ്‍ഗ്രസ് ആണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസം കലര്‍ന്ന വിമര്‍ശനവുമായി ഷമ്മി തിലകന് രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha