Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുകയാണ് 'ദൃശ്യം 2' ലൂടെ ജീത്തു ജോസഫ്. അദ്ദേഹം തന്നെ അതിന്റെ രചയിതാവ് കൂടെയാവുമ്പോള്‍ അതിന് ഇരട്ടി മധുരം...' കിഷോര്‍ സത്യ പറയുന്നു

21 FEBRUARY 2021 05:16 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. ഇപ്പോള്‍ ദൃശ്യം 2നെ കുറിച്ച് സുഹൃത്തും സംവിധായകനുമായ ജീത്തു ജോസഫിനെ കുറിച്ചുമാണ് കിഷോര്‍ സത്യ തുറന്നു പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു താരം സിനിമയെ കുറിച്ച് വ്യക്തമാക്കിയത്.

കിഷോറിന്റെ കുറിപ്പ് ഇങ്ങനെ;

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ് നായകന്മാരും പരാജയപ്പെടുന്ന സിനിമകള്‍ സംവിധായകന്റെ ചുമലിലുമാണ് നാം പൊതുവെ ഏല്‍പ്പിക്കാറുള്ളത്.എന്നാല്‍ സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുകയാണ് 'ദൃശ്യം 2' ലൂടെ ജീത്തു ജോസഫ്. അദ്ദേഹം തന്നെ അതിന്റെ രചയിതാവ് കൂടെയാവുമ്പോള്‍ അതിന് ഇരട്ടി മധുരം.മലയാളത്തില്‍ വന്നിട്ടുള്ള രണ്ടാം ഭാഗങ്ങള്‍ ഭൂരിഭാഗവും ആദ്യ ഭാഗത്തിന്റെ വാണിജ്യ വിജയം മാത്രം മനസ്സില്‍ കണ്ട് ഉണ്ടാക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയില്‍ പലതും തട്ടിക്കൂട്ടു പടങ്ങളായി നമുക്ക് തോന്നിയതും.

എന്നാല്‍ ദൃശ്യത്തിന്റെ തിരക്കഥയോടൊപ്പം തന്നെ ചെയ്തു വച്ച ഒരു രണ്ടാം ഭാഗത്തിന്റെ ചാരുത ദൃശ്യം 2 ല്‍ നമുക്ക് അനുഭവപ്പെടുന്നു. 6 വര്‍ഷങ്ങള്‍ കൊണ്ട് ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് ഉണ്ടാകാവുന്ന മാറ്റങ്ങള്‍, പ്രത്യേകിച്ചും വളരുന്ന കുട്ടികളില്‍. ജോര്‍ജ്കുട്ടിയുടെ മാറ്റം, ഒരുവന്‍ പണം വരുമ്പോള്‍ നാട്ടുകാരില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഇവയൊക്കെ സൂക്ഷ്മമായി പ്രതിപാദിക്കാന്‍ ജീത്തുവിന് സാധിച്ചു.

പഴയ കേസിന്റെ ഒരു തുടര്‍ അന്വേഷണവും അതിനെ നായകന്‍ എങ്ങനെ നേരിടുമെന്നതുമാവും പുതിയ കഥ എന്ന പ്രേക്ഷകന്റെ മുന്‍ ധാരണകള്‍ എഴുത്തിന്റെ ഘട്ടത്തില്‍ ജീത്തുവിന് വന്‍ ബാധ്യത ആയിരുന്നിരിക്കണം. അതിനെ അതിജീവിക്കുക എന്ന വെല്ലുവിളിയില്‍ പ്രേക്ഷകരെ പരാജയപോയെടുത്താന്‍ ജീത്തു ജോസഫ് എന്ന എഴുത്തുകാരന് സാധിച്ചപ്പോള്‍ തന്നെ പകുതിയില്‍ അധികം ഉത്തരവാദിത്തം പൂര്‍ത്തിയായി.

ജീത്തുവിന്റെ ഫേസ്ബുക് പേജിന്റെ ആദ്യ കവര്‍ ഫോട്ടോ 'I am just a story teller'എന്നായിരുന്നു. അതെ ജീത്തു, താങ്കള്‍ ഒരു നല്ല കഥ പറച്ചില്‍കാരന്‍ ആണ്. ആ കഥകരന്റെ മികവാണ് ദൃശ്യം 2 ലൂടെ ഞങ്ങള്‍ ആസ്വദിക്കുന്നത്. ഈ ചിത്രം തീയേറ്ററിന്റെ ആളനക്കത്തിലും ആരവത്തിലും കാണാന്‍ സാധിച്ചില്ലല്ലോ എന്നൊരു കുഞ്ഞു സങ്കടം മാത്രം. അത് കാലത്തിന്റെ അപതീക്ഷിത തിരിച്ചിലില്‍ നമ്മള്‍ ചെന്നുപെട്ട ഒരു ഗതികേട് കൊണ്ട് മാത്രമെന്നു കരുതി സമാധാനിക്കാം.

ഒപ്പം ജീത്തു ജോസഫുമായി സൗഹൃദം ഉണ്ടെന്നു മറ്റുള്ളവരോട് പറയുമ്പോള്‍ ഇപ്പോള്‍ എന്റെ തല കൂടുതല്‍ നിവര്‍ന്നിരിക്കുന്നു. ജീത്തുവിന്റെ പേനയില്‍ ഇനിയും ഒരുപാടു അത്ഭുതങ്ങളും വിസ്മയങ്ങളും ഒളിഞ്ഞിരിക്കുന്നു. അവയ്ക്കായി ക്ഷമാപൂര്‍വം കാത്തിരിക്കുന്നു....... സ്‌നേഹത്തോടെ..... പ്രതീക്ഷയോടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends