എല്ലാവരും ഇഷ്ടപ്പെടുന്നവര്‍ ബോറനോ, ബോറിയോ: ആലിയാ ഭട്ട്

എല്ലാവരും നമ്മെ ഇഷ്ടപ്പെടുകയും നല്ലത് മാത്രം പറയുകയും ചെയ്താല്‍ നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ ബോറണെന്ന് ആലിയാ ഭട്ട്. എല്ലാവര്‍ക്കും നെഗറ്റീവും പോസിറ്റീവും ഉണ്ട്. എന്നെ ഇഷ്ടപ്പെടുന്നവരെ പോലെ തന്നെ ഇഷ്ടപ്പെടാത്തവരെയും ഇഷ്ടമാണെന്ന് ആലിയ പറഞ്ഞു. അതാണ് യാഥാര്‍ത്ഥ്യം. എല്ലാവരും ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാല്‍ അത് കാപട്യമാണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. താന്‍ അതിനെ പോസിറ്റീവായാണ് കാണുന്നതെന്ന് താരം പറഞ്ഞു. ഇപ്പോഴും ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അലോസരപ്പെടുത്തുന്നേയില്ല. സെലിബ്രിറ്റികളുടെ ജീവിതത്തില്‍ ഇതൊക്കെ സാധാരണമാണ്.
ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് തന്റെ വലിയ വിമര്‍ശകരെന്നും ആലിയ പറഞ്ഞു. കരണ്‍ജോഹര്‍ അത്തരത്തിലുള്ള ആളാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് രൂപമാറ്റത്തിനും താരം തയ്യാറാണ്. ഉഡ്താ പഞ്ചാബിന്റെ ലൊക്കേഷനില്‍ ആദ്യം ചെന്നപ്പോള്‍ പലരും തിരിച്ചറിഞ്ഞിരുന്നില്ല. ഇത്‌പോലുള്ള മാറ്റങ്ങളാണ് ത്രില്ലടിപ്പിക്കുന്നത്. അതേസമയം തന്നെ ഞെട്ടിച്ചത് ഷാഹിജ് കപൂറാണെന്നും താരം പറഞ്ഞു. ഷൂട്ട് തുടങ്ങിക്കഴിഞ്ഞാണ് ആലി ലൊക്കേഷനില്‍ ചെന്നത്. ഷാഹിദിനെ കണ്ടിട്ട് ആദ്യം തിരിച്ചറിയാനായില്ല, അത്രയ്ക്ക് ഗംഭീരമായിരുന്നു മേക്ക് ഓവര്‍.
ഷാന്‍ദാര്‍ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ തകര്‍ന്ന് പോയെന്നും ആലിയ പറഞ്ഞു. പക്ഷെ, ആ സിനിമയാണ് തന്നെ ഇന്ന് കാണുന്ന രീതിയില്‍ ആക്കിയതെന്നും താരം വ്യക്തമാക്കി. പരാജയം ഉണ്ടാകുമ്പോഴൊക്കെ താരം ബ്രേക്ക് എടുക്കും. പലയിടങ്ങളിലും കറങ്ങാന്‍ പോകും. അത്തരം യാത്രകളില്‍ നിന്ന് കിട്ടുന്ന ഊര്‍ജമാണ് വീണ്ടും തിരിച്ചുവരവിന് ഉന്‍മേഷമാകുന്നതെന്നും താരം പറഞ്ഞു. എന്തായാലും ഉഡ്താ പഞ്ചാബ് ആരെയും ബോറടിപ്പിക്കില്ലെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























