ലിസി പ്രിയദര്‍ശനെ 'വെട്ടി'

ലിസി പ്രിയദര്‍ശന്‍ എന്ന പേര് ലിസി വെട്ടി മാറ്റി. ലിസിലക്ഷ്മി എന്നാകും ഇനി താരം അറിയപ്പെടുക. ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അറിയുന്നു. ഇതിന് മുന്നോടിയായി ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പ്രിയന്റെ പേര് മാറ്റി ലിസിലക്ഷ്മി എന്നാക്കി. ലിസിയുമായി ഈഗോ പ്രശ്‌നം മാത്രമാണെന്ന് അടുത്തിടെ പ്രിയദര്‍ശന്‍ പറഞ്ഞതിന് പിന്നാലെയാണ് തനിക്ക് പ്രിയദര്‍ശനോടുള്ള അകല്‍ച്ച ലിസി വ്യക്തമാക്കിയത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ വീട്ടില്‍ നിന്ന് മാറി ഫ്‌ളാറ്റിലാണ് ലിസി താമസിക്കുന്നത്. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.
ഫാദേഴ്‌സ് ഡേയായ ഞായറാഴ്ച പ്രിയന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ രണ്ട് മക്കളുമൊത്തുള്ള ഫോട്ടോയാണ് ഇട്ടത്. ലിസിയുടെ പടം ഇല്ലാതിരുന്നതും ശ്രദ്ധേയമാണ്. മുമ്പ് കുടുംബം ഒരുമിച്ചുള്ളതും പ്രിയനും ലിസിയും ഒപ്പമുള്ളതുമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. മോഹന്‍ലാലും എം.ജി ശ്രീകുമാറും മണിയന്‍പിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കള്‍ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തന്റെ അടുത്ത സുഹൃത്തും നടിയുമായ സുഹാസിനിക്ക് ഒപ്പം കൊടയ്ക്കനാലില്‍ ഒഴിവ് ദിവസം ചെലവഴിക്കുകയാണ് ലിസി.
പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫോര്‍ഫ്രയിംസിലെ പ്രിവ്യൂ തിയേറ്റര്‍ വിറ്റകാര്യവും ലിസി ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ലേ മാജിക് ലാന്റേണ്‍ പ്രിവ്യൂ തിയേറ്റര്‍ എന്നാണ് ഇതിന്റെ പുതിയ പേരെന്നും. ബഌറേ പ്രൊജക്ഷനും ഫൈവ് പോയിന്റ് വണ്‍ ഓഡിയോയുമുള്ള തിയറ്ററില്‍ പ്രിവ്യൂവിന് മാത്രമാണ് സൗകര്യമുള്ളതെന്നും പോസ്റ്റില്‍ വ്യക്തമാക്കി. ലിസിയുമായി പിരിഞ്ഞതോടെ പഴയ കാറുകളുടെ കലക്ഷനടക്കം പ്രിയന്‍ വിറ്റിരുന്നു. അതിന് പിന്നാലെയാണ് തിയറ്ററും വിറ്റത്. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിന്ന് അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് ലിസി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























