Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്റെ നിവേദനം, ആവശ്യപ്പെട്ടത് അഞ്ച് കാര്യങ്ങള്‍

21 JUNE 2016 12:48 PM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിന്റെ പ്രിയനടന്‍ നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. മാലിന്യം, അമിത വേഗതയും അപകടങ്ങളും, ഗതാഗത കുരുക്ക്, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത, പരിസ്ഥിതി പ്രശ്‌നം എന്നീ അഞ്ച് വിഷയങ്ങളാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ചൂണ്ടികാണിക്കുന്നത്. ഇതൊരു സൗഹൃദ കത്തല്ലെന്നും കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ മുഖ്യമന്ത്രിക്കു നല്‍കുന്ന നിവേദനമാണെന്നും താരം പറയുന്നു.ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ നിവേദനം പുറത്തുവിട്ടത്.

1. മാലിന്യം എന്ന ഭീകരന്‍

നമ്മുടെ ഒന്നിലധികം പ്രശ്‌നങ്ങള്‍ക്ക് കാരണം എല്ലായിടത്തും കുമിഞ്ഞ് കൂടുന്ന മാലിന്യമാണ്. സ്വന്തം വീട്ടിലെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന മാന്യന്മാര്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. മാലിന്യം നിക്ഷേപിക്കാന്‍ കൃത്യമായ സ്ഥലങ്ങളും സൗകര്യങ്ങളുമുണ്ടാക്കുകയും എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം.

2. അമിത വേഗവും അപകടങ്ങളും

ലോകമഹായുദ്ധങ്ങളേക്കാള്‍ മനുഷ്യര്‍ പ്രതിവര്‍ഷം നമ്മുടെ റോഡുകളില്‍ മരിക്കുന്നു എന്നത് ഒരു നാടിനും ഭൂഷണമല്ല. ദു:ഖകരമെന്ന് പറയട്ടെ. ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ സമയത്ത് എല്ലാ വാഹനങ്ങള്‍ക്കും സ്പീഡ് ഗവേര്‍ണറുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ വാഹനാപകടങ്ങളുടെ നിരക്ക് കുത്തനെ താണു. വേണമെങ്കില്‍ സാധിക്കും എന്നതാണ് പാഠം. ആളെക്കൊല്ലുന്നവരുടെ ലൈസന്‍സ് എന്നെന്നേക്കുമായി എന്തുകൊണ്ട് റദ്ദ് ചെയതുകൂടാ? ചോര വീഴാത്ത റോഡുകള്‍ നമുക്കുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

3. എത്രകാലം നാമിങ്ങനെ കുടുങ്ങി കിടക്കും?

എന്നെക്കാളധികം കേരളത്തിലൂടെ യാത്ര ചെയ്യുന്ന അങ്ങയോട് നമ്മുടെ റോഡുകളിലെ വാഹന കുരുക്കുകളെക്കുറിച്ച് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ല. ഇതിനേതെങ്കിലും വിധത്തില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷം കൂടിക്കഴിഞ്ഞാല്‍ നമുക്ക് വാഹനമെടുത്ത് റോഡിലിറങ്ങാന്‍ സാധിക്കില്ല. വലിയ വെല്ലുവിളികള്‍ ഇക്കാര്യത്തില്‍ ഉണ്ടെന്നറിയാം. വെല്ലുവിളികളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്.

4.വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത

നമുക്ക് ചുറ്റും ഏറ്റവും കൂടുതല്‍ ഉപദ്രവിക്കപ്പെടുന്നത് വൃദ്ധരും സ്ത്രീകളും കുട്ടികളുമാണ്. കര്‍ശനമായ ശിക്ഷയുടെ ഇല്ലായ്മയാണ് ഈ അവസ്ഥ തുടരാന്‍ കാരണം. വൃദ്ധര്‍ക്ക് ആലംബവും സ്ത്രീകള്‍ക്ക് സംരക്ഷണവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും എന്നത് ഒരു മിഷന്‍ ആയി അങ്ങ് എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

5. പരിസ്ഥിതിയുടെ കാവലാളാവുക

അങ്ങയും അങ്ങയുടെ സര്‍ക്കാരും നമ്മുടെ മനോഹരമായ ഈ നാടിന്റെ പച്ചപ്പിന്റെ കൂടി കാവല്‍ക്കാരാവുക.പരിപാലരാവുക. ഇക്കാര്യങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്റെ എല്ലാ സേവനങ്ങളും ഞാന്‍ അങ്ങേക്ക് വാഗ്ദാനം ചെയ്യുന്നു. തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും. രാഷ്ട്രീയം ഭരണത്തിലേക്കുള്ള വഴിയായിക്കൊള്ളട്ടെ, എന്നാല്‍ ഭരണത്തില്‍ രാഷ്ട്രീയം ഇല്ലാതിരിക്കട്ടെ. കേരളം താങ്കളില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 minutes ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 minutes ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (19 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (36 minutes ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (38 minutes ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (43 minutes ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (1 hour ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (1 hour ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (1 hour ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (1 hour ago)

ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...  (1 hour ago)

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0' ഒക്ടോബറില്‍ തലസ്ഥാനത്ത്  (1 hour ago)

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...  (1 hour ago)

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍  (1 hour ago)

Malayali Vartha Recommends