പൃഥ്വിരാജ് കുംഭമേളയ്ക്ക്

പൃഥ്വിരാജ് കുംഭമേളയില്‍ പങ്കെടുക്കുന്നു. 12 വര്‍ഷം കൂടുമ്പോഴാണ് ഈ മഹാമേള നടക്കുന്നത്. മുരളിഗോപി തിരക്കഥ എഴുതുന്ന ടി യാന്‍ എന്ന ചിത്രത്തിനായാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ മഹാകുംഭമേള നടന്നപ്പോള്‍ മുരളി ഗോപിയും സംവിധായകന്‍ കൃഷ്ണകുമാറും ക്യാമറാമാന്‍ സുരേഷ്‌കൃഷ്ണയും അടങ്ങുന്ന പതിനഞ്ചസംഘം നാസിക്കിലെത്തി മാഹാകുംഭമേള പകര്‍ത്തിയിരുന്നു. കേന്ദ്രസര്‍്കകാരിന്റെ പ്രത്യേക അനുമതിയോടെയായിരുന്നു. പക്ഷെ, ഈ സീനുകളില്‍ പൃഥ്വിരാജ് അഭിനയിക്കാനുണ്ട്. അത് നാസിക്കില്‍ സെറ്റിട്ട് ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
നാസിക്കിന് പുറമേ ഹൈദരാബാദ്, പൂനെ, മുംബയ് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. ഏറെ നാളത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ടിയാന്‍ എഴുതിയതെന്ന് മുരളി ഗോപി പറഞ്ഞു. പൃഥ്വിരാജിന് പുറമേ ഇന്ദ്രജിത്ത്, ഷൈന്‍ടോം ചാക്കോ, മുരളി ഗോപി, അനന്യ എന്നിവരാണ് മറ്റ് താരങ്ങള്‍. 15 കോടിയാണ് ബജറ്റ്. ഹൈദരാബാദില്‍ മാത്രം 50 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാമോജിറാവു ഫിലിം സിറ്റിക്ക് പുറത്ത് വലിയ സെറ്റ് ഇതിനായി ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുന്നുണ്ട്.
അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പട്ടാഭിരാമനായി ഇന്ദ്രജിത്തും എത്തുന്നു. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജ് ആഗസ്റ്റ് ആദ്യവാരമേ ജോയിന്‍ ചെയ്യൂ. ആധാരമെഴുത്തുകാരും പൊലീസുകാരും സാധാരണ ഉപയോഗിക്കുന്ന വാക്കാണ് ടിയാന്‍. മേല്‍പ്പറഞ്ഞ ആള്‍ എന്നാണ് ഇതിനര്‍ത്ഥം. ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























