Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മനസാ വാചാ കര്‍മണാ അറിയാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ വരുന്നത്; പാര്‍വ്വതി എല്ലാം തുറന്ന് പറയുന്ന ആളാണ്: പ്രശ്നം തോന്നിയെങ്കിൽ റിഹേഴ്‌സലില്‍ പറയാമായിരുന്നു- തുറന്നടിച്ച് തെസ്നിഖാൻ

28 JUNE 2018 02:43 PM IST
മലയാളി വാര്‍ത്ത

താരസംഘടന അമ്മയില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് പറയുന്ന നടിമാരോട് തെസ്‌നി ഖാന് പറയാനുള്ളത് ഇതാണ്. വനിതാ സംഘടനയെ അമ്മ എങ്ങനെയാണ് കാണുന്നതെന്ന് മഴവില്ല് ഷോയിലെ സ്‌കിറ്റിലൂടെ കണ്ടതാണെന്ന് റിമ കല്ലിങ്കല്‍ തുറന്നുപറഞ്ഞിരുന്നു. അവര്‍ക്ക് ഞങ്ങള്‍ അങ്ങിനെയാണെന്നാണ് റിമ പറഞ്ഞത്. ഇതിനോടാണ് തെസ്‌നി ഖാന്‍ പ്രതികരിച്ചത്.

തെസ്നിഖാന്റെ വാക്കുകൾ ഇങ്ങനെ...

അമ്മ മഴവില്ലില്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള ഒരു പരിപാടി വേണമെന്ന് കുക്കു പരമേശ്വരന്‍ നിര്‍ദ്ദേശം വച്ചപ്പോള്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ആശയം സുരഭി ലക്ഷ്മിയാണ് മുന്നോട്ട് വച്ചത്. മഞ്ജു പിള്ളയും സുരഭിയും രാത്രി പന്ത്രണ്ട് വരെയൊക്കെ ഇരുന്ന് രണ്ട് മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ സഹായത്തോടെ സ്‌കിറ്റ് തയ്യാറാക്കി.

സിദ്ദിഖ് സാര്‍, ലാലേട്ടന്‍, മമ്മൂക്ക, സുജിത് സാര്‍, മുകേഷേട്ടന്‍, ദേവന്‍ ചേട്ടന്‍ എന്നിങ്ങനെ എല്ലാവരും വായിച്ച സ്‌ക്രിപ്റ്റ് ആണ്. അവരൊന്നും ഒരു പ്രശ്നവും പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കില്‍ അത് വേണ്ടെന്ന് അവര്‍ പറയുമായിരുന്നു. മമ്മൂക്ക ആണ് അങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരാള്‍. മമ്മൂക്കയ്ക്ക് പോലും സ്‌കിറ്റില്‍ പ്രശ്നം തോന്നിയില്ല.

ആദ്യമായിട്ടാണ് സ്ത്രീകളുടെ സ്‌കിറ്റ് എന്ന രീതിയില്‍ ഒരു പരിപാടി വരുന്നത്. അറിവില്ലാത്ത സ്ത്രീകള്‍ അറിവുള്ളവരായി ഭാവിക്കുന്നതാണ് സ്‌കിറ്റില്‍. പാര്‍വതിയെ കളിയാക്കിയെന്ന പേരില്‍ വിവാദം ഉയര്‍ന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി. സ്‌കിറ്റ് ചെയ്യുമ്ബോള്‍ ഞങ്ങളൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ല. നമ്മുടെ സ്‌കിറ്റിന് ചിരി വരണം... നന്നാക്കണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ. മനസാ വാചാ കര്‍മണാ അറിയാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഷോ നടന്നിട്ട് ഇത്ര ദിവസമായി. ഇത്രയും കാലം ഇങ്ങനെയൊരു പ്രശ്നം ആരും ഉന്നയിച്ചില്ല.

പാര്‍വതി ആ ഷോയില്‍ പങ്കെടുത്തതല്ലേ. ആ സ്‌കിറ്റ് കണ്ടിട്ട് അവര്‍ ഒന്നും പറഞ്ഞില്ല. സ്‌കിറ്റ് കഴിഞ്ഞിട്ടും ഞങ്ങളൊക്കെ പാര്‍വതിയോട് സംസാരിച്ചിട്ടുണ്ടല്ലോ. ഇങ്ങനെ ഒരു പ്രശ്നം തോന്നിയിരുന്നെങ്കില്‍ പാര്‍വതിക്ക് ചൂണ്ടിക്കാണിക്കാമായിരുന്നല്ലോ. പാര്‍വതി കാര്യങ്ങള്‍ ധൈര്യത്തോടെ തുറന്ന് പറയുന്ന ഒരാളാണ്. അവര്‍ റിഹേഴ്സലും കണ്ടതാണ്. പ്രശ്നം റിഹേഴ്സല്‍ ക്യാമ്ബില്‍ പറയാമായിരുന്നല്ലോ. അതൊന്നും ചെയ്തില്ല. ഇപ്പോള്‍ ആരാണ് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിയതെന്ന് മനസിലാവുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (11 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (37 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (46 minutes ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (53 minutes ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (57 minutes ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (1 hour ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (3 hours ago)

Malayali Vartha Recommends