Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. അമ്മ ചെയ്യുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളോട് കുഞ്ഞുവാവ പ്രതികരിക്കുകയും ചെയ്യും എന്നറിയാമോ?

03 JUNE 2020 05:56 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് അറിയാമോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. നമുക്കറിയാത്ത പല കാര്യങ്ങളിലൂടെയും ആക്ടീവാണ് വയറ്റിലെ കുഞ്ഞ് ..ഗര്‍ഭകാലഘട്ടത്തിന്റെ ഒന്‍പതാമത്തെ ആഴ്ചയിലാണ് കുഞ്ഞിനു അനക്കം ഉണ്ടാകുന്നത് പതിനാറാമത്തെ ആഴ്ച മുതൽ അമ്മയ്ക്ക് കുഞ്ഞിന്റെ അനക്കം വ്യക്തമായി മനസ്സിലാകും .

അമ്മയുടെ വയറ്റിലെ സുരക്ഷിതത്വത്തിന്റെ ആ ചൂടില്‍ ഒന്നുമറിയാതെ കിടക്കുമ്പോൾ മുതൽ അമ്മയും കുഞ്ഞുമായുമുള്ള ബന്ധം തുടങ്ങുന്നു.. അമ്മയുടെ ഭക്ഷണവും പാനീയവും മാത്രമല്ല, അമ്മയുടെ വികാരങ്ങള്‍ പോലും കുഞ്ഞിലേയ്ക്കു പകര്‍ത്തപ്പെടുന്നു. യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളര്‍ച്ചയാരംഭിയ്ക്കുന്ന ഘട്ടം മുതല്‍ കുഞ്ഞു പുറത്തു വരുന്ന ഘട്ടം വരേയും അമ്മയുടെ ശരീരത്തിനേക്കാള്‍ കൂടുതല്‍ മാറ്റം കുഞ്ഞിനു വരുന്നുണ്ട് .

ഗര്‍ഭത്തിന്റെ തുടക്കത്തിലെ മോണിംഗ് സിക്‌നസ് പോലുള്ള അവസ്ഥകള്‍ കഴിഞ്ഞാല്‍ ഗര്‍ഭിണിയ്ക്കു വിശപ്പുണ്ടാകുന്നതു സ്വാഭാവികമാണ്. ഇതു കുഞ്ഞിന്റെ കൂടി വിശപ്പാണ്. അതാണ് പണ്ടുള്ളവർ ഗർഭിണി രണ്ടു പേർക്കുള്ള ആഹാരം കഴിക്കണം എന്ന് പറയാറുള്ളത്

അമ്മ കഴിയ്ക്കുന്ന എന്തും, കുടിയ്ക്കുന്ന എന്തും കുഞ്ഞും രുചിയ്ക്കുന്നു, പൊക്കിള്‍ക്കൊടിയിലൂടെ എല്ലാ ഭക്ഷണങ്ങളും ഇവയിലെ പോഷകങ്ങളും വാവയിലും എത്തുന്നു. ഇതാണ് ഗര്‍ഭകാലത്തെ ഭക്ഷണ ശ്രദ്ധയക്കു പുറകിലെ കാരണം. രുചിഭേദവും കുഞ്ഞിന് തിരിച്ചറിയാന്‍ സാധിയ്ക്കും. എരിവും മസാല രുചികളും പൊതുവേ കുഞ്ഞ് ഇഷ്ടപ്പെടുന്നില്ല.

ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ ക്യാരറ്റ് കൂടുതല്‍ കഴിയ്ക്കുന്ന സ്ത്രീയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പച്ചക്കറികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാകുമെന്ന് പീഡിയാട്രിക്‌സ് എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച പഠന ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കുഞ്ഞിന് നേരിട്ട് ഇതു ലഭിയ്ക്കുന്നില്ലെങ്കിലും പൊക്കിള്‍ക്കൊടിയിലൂടെ ഇതിന്റെ ഫലങ്ങള്‍ കുഞ്ഞിനു ലഭിയ്ക്കുകയും ചെയ്യുന്നു. അതായത് ഇതിന്റെ രുചി വരെ തിരിച്ചറിയാന്‍ കുഞ്ഞിന് സാധിയ്ക്കുമെന്നര്‍ത്ഥം

ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന സ്‌ട്രെസോ ടെന്‍ഷനോ സങ്കടമോ എല്ലാം കുഞ്ഞിനും അനുഭവപ്പെടുമത്രേ... . ഇത്തരം അവസരത്തില്‍ കുഞ്ഞ് ഇടം കൈ കൊണ്ടു മുഖം പൊത്തുമെന്നാണ് പറയുന്നത് . ഇതു പോലെ അമ്മ സങ്കടപ്പെട്ടാല്‍, കരഞ്ഞാല്‍ വയററിലെ കുഞ്ഞും ഇതു പോലെ സങ്കടപ്പെടുമെന്നാണ് പറയുന്നത്.

ഗര്‍ഭത്തിന്റെ മൂന്നാം സെമസ്റ്ററില്‍, അതായത് ആറു മാസത്തിനു ശഷം എടുക്കുന്ന ചിത്രങ്ങളില്‍ ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ വാ തുറക്കുന്നതും കിതയ്ക്കുന്നതും ചുണ്ടുകള്‍ ഇളക്കുന്നതുമായുമെല്ലാം തെളിഞ്ഞിട്ടുണ്ട്.

ഇതെല്ലാം തന്നെ കുഞ്ഞു കരയുന്നതാണെന്ന സൂചന നല്‍കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. കണ്ണീര്‍ വരില്ലെങ്കിലും ചുണ്ടുകള്‍ ഇളക്കുന്നതും കിതയക്കുന്നതുമെല്ലാം തന്നെ കുഞ്ഞിന്റെ വികാരക്ഷോഭ അടയാളങ്ങളാണ്. ഇതു പോലെ തന്നെ വയററിലെ വാവയ്ക്കു ചിരിയ്ക്കാനും കഴിയും. 24 ആഴ്ചകളില്‍ ചിരിയ്ക്കാനും 35 ആഴ്ചകളില്‍ പുരികം ചുളിയ്ക്കാനുമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ കുഞ്ഞിന്റെ ചെവി രൂപപ്പെടുന്നു. കുഞ്ഞിന് ഏതാണ്ട് 6-7 മാസങ്ങളില്‍ തന്നെ പുറത്തു നിന്നുള്ള സ്വരങ്ങളടക്കം അറിയാനും കേള്‍ക്കാനും തിരിച്ചറിയാനുമെല്ലാം സാധിയ്ക്കും. പുറത്തു വന്ന ഉടന്‍ കുഞ്ഞ് അമ്മയുടെ ഒച്ച തിരിച്ചറിയുന്നത് അതുകൊണ്ടാണ് . ഇതു പോലെ കുഞ്ഞിന് പരിചിതമായ, അതായത് വയറ്റില്‍ വച്ചു കുഞ്ഞ് ഏറെക്കേട്ട ശബ്ദം പെട്ടെന്നു തന്നെ കുഞ്ഞു തിരിച്ചറിയുന്നു.അതുകൊണ്ടുതന്നെ കഴിവതും വഴക്കോ ബഹളമോ ഗർഭിണി ഒഴിവാക്കുന്നതാണ് നല്ലത്.

വയറ്റിലെ കുഞ്ഞിനോട് സംസാരിയ്ക്കണമെന്നും കുഞ്ഞിനെ പാട്ടു കേള്‍പ്പിയ്ക്കണം എന്നുമെല്ലാം പറയുന്നത് ഇതുകൊണ്ടാണ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends