Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..


മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്റെ ക്രൂരതകൾ വിവരിച്ച വാട്സാപ്പിലെ കുറിപ്പിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും...


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ

കുസൃതികുരുന്നുകൾക്ക് ആരോഗ്യവും ബുദ്ധിയും വർധിക്കാൻ ഈ ഭക്ഷണങ്ങൾ കൊടുക്കാം

02 JULY 2019 01:53 PM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ നാം ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. പൊതുവെ കുട്ടികൾ തനിയെ ഭക്ഷണം കഴിയ്ക്കാന്‍ മടി കാണിയ്ക്കുന്നവരാകും . മാത്രമല്ല, തങ്ങള്‍ക്കു ഗുണകരമായ ഭക്ഷണം എന്താണെന്നു തിരിച്ചറിവും ഇവര്‍ക്ക് കാണില്ല..അതുകൊണ്ടുതന്നെ ബേക്കറി പലഹാരങ്ങളോ ജങ്ക് ഫൂഡോ ആയിരിക്കും മിക്ക കുട്ടികൾക്കും പ്രിയം.. ഇത് വളരുന്ന പ്രായത്തിൽ എത്രമാത്രം ദോഷമാണെന്നു പറയേണ്ടതില്ലല്ലോ ..

കുഞ്ഞിന് ആറ് മാസം വരെ മുലപ്പാല്‍ നിര്‍ബന്ധമായും നല്‍കണം. എന്തൊക്കെ പ്രോട്ടീന്‍ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട് എന്നുണ്ടെങ്കിലും മുലപ്പാല്‍ ഒരു കാരണവശാലും നിര്‍ത്തരുത്. ആറ് മാസത്തിന് ശേഷം മറ്റ് ഭക്ഷണങ്ങള്‍ കൊടുത്ത് തുടങ്ങാം.

നല്ല, പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്തു നല്‍കുക എന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. ചെറിയ പ്രായത്തിൽ തന്നെ റെഡിമെയ്ഡ് ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ നടൻ ഭക്ഷണങ്ങൾ ശീലിപ്പിക്കുന്നത് ഭാവിയിലും കുട്ടികൾക്ക് ഉപകാരമാകും. നാം വീട്ടില്‍ തന്നെ ഉണ്ടാക്കി നല്‍കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങള്‍ ഏറെ ഗുണം ചെയ്യും. ഇതില്‍ തന്നെ ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു നല്‍കുന്നതും ഏറെ നല്ലതാണ്..

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന നാടന്‍ ഭക്ഷണങ്ങളില്‍ മികച്ച ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. ദിവസവും കുട്ടികള്‍ക്ക് നേന്ത്രപ്പഴം ശർക്കര ചേർത്ത് പുഴുങ്ങി നല്‍കുന്നത് നല്ലതാണ് . അല്ലെങ്കിൽ പഴം പുഴുങ്ങി ശര്‍ക്കര പാവ് ചേര്‍ത്തു നല്‍കാം .

ചെറിയ കുട്ടികൾക്ക് പുഴുങ്ങിയ പഴനുറുക്കിന്റെ നടുവിലെ നാര് എടുത്തു കളഞ്ഞു അൽപ്പം നെയ് ചേർത്തുകൊടുത്താൽ വളരെ നല്ലതാണ്. ഏറെ രുചികരവും ഒപ്പം പോഷക സമ്പുഷ്ടവുമായ ഭക്ഷണമാണ് ഇതെന്നു വേണം, പറയുവാന്‍.

കുട്ടിയ്ക്ക് ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണ കോമ്പോ ആണ് ഇത് . ആഴ്ചയില്‍ മൂന്നു നാലു തവണയെങ്കിലും കുട്ടികൾക്ക് പ്രഭാതഭക്ഷണമായോ നാലുമണി പലഹാരമായോ പഴം ഇങ്ങനെ പുഴുങ്ങി നെയ് ചേർത്തു കൊടുക്കാം.

പഴവും ശര്‍ക്കരയും നെയ്യുമെല്ലാം കുട്ടിയ്ക്ക് ആരോഗ്യത്തോടൊപ്പം അമിത വണ്ണമില്ലാതെ ശരീര പുഷ്ടിയും തൂക്കവും നല്‍കാന്‍ ഏറെ നല്ലതാണ്. മാത്രമല്ല, പല കുട്ടികള്‍ക്കുമുള്ള വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്

ശര്‍ക്കരയില്‍ മിനറലുകളും ആന്റിഓക്‌സിഡന്റുമെല്ലാം അടങ്ങിയിട്ടുണ്ട്. പഴത്തിലെ പോഷകങ്ങളും നെയ്യുമെല്ലാം തന്നെ ശരീരത്തിന് പ്രതിരോധ ശേഷി നൽകാൻ സഹായിക്കും .

കുട്ടികളുടെ കുടല്‍ ആരോഗ്യത്തിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉത്തമമാണ് ഇത്തരം ഭക്ഷണ കോമ്പോ. പഴത്തില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. നെയ്യ് കുടലിലൂടെയുളള ഭക്ഷണത്തിന്റെ സഞ്ചാരം സുഗമമാക്കുന്നു. ശര്‍ക്കരയും നല്ല ശോധന നല്‍കാന്‍ മികച്ച ഒന്നാണ്. ശര്‍ക്കരയിലെ ഘടകങ്ങള്‍ ദഹന രസങ്ങളുടെ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇവ കൂട്ടിച്ചേര്‍ത്തു കഴിയ്ക്കുന്നത് കുട്ടിയുടെ വയറിന്റെ ആരോഗ്യത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ ആരോഗ്യകരമാണ്

ശര്‍ക്കരയിലും പഴത്തിലുമെല്ലാം കാല്‍സ്യം ധാരാളമുണ്ട്. ഫോസ്ഫറസും വൈററമിന്‍ ഡിയുമെല്ലാം അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ. ഇവ മൂന്നും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ കുട്ടികളിലെ എല്ലു ബലവും നീളവുമെല്ലാം വര്‍ദ്ധിയ്ക്കുന്നു. എല്ലിനു നീളം വര്‍ദ്ധിയ്ക്കുന്നതാണ്, കുട്ടിയ്ക്കു പൊക്കം കൂടുന്നതാണ് പൊതുവേ കുട്ടികളുടെ വളര്‍ച്ച എന്നു പറയുന്നത്. ഇത്തരത്തില്‍ നോക്കിയാല്‍ വളര്‍ച്ചയ്ക്ക് ഉത്തമമാണ് ഈ ഭക്ഷണ കോമ്പോ.

പയര്‍ വര്‍ഗ്ഗങ്ങള്‍ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് പ്രത്യേകിച്ച് ചെറുപയര്‍. കുഞ്ഞുങ്ങളുടെ ഇഷ്ടാനുസരണം വെറുതെ വേവിച്ചോ, കറികളില്‍ ഉള്‍പ്പെടുത്തിയോ കൊടുക്കാവുന്നതാണ്. എന്നാല്‍, ഏറ്റവും ഉത്തമം മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ്.

മുളപ്പിച്ച ചെറുപയര്‍ കഴിക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ക്യാരറ്റ്, വെള്ളരി, തക്കാളി, കാബേജ്, സവാള തുടങ്ങിയവ ഉള്‍പ്പെടുത്തി സാലഡ് രൂപത്തില്‍ നല്‍കാവുന്നതാണ്.

പ്രോട്ടീന്‍ സമ്പുഷ്ടമായ ചെറുപയര്‍ വേവിച്ചാല്‍ അതിന്റെ അളവ് കുറയും. എന്നാല്‍, അത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ വര്‍ദ്ധിക്കും.


പ്രോട്ടീന്‍ വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്ക് ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം പ്രോട്ടീന്‍ അത്യാവശ്യമാണ്.


ആവശ്യത്തിന് തൂക്കമില്ലാത്ത കുഞ്ഞുങ്ങള്‍ക്കുള്ളൊരു നല്ലൊരു ഉപാധിയാണ് ചെറുപയര്‍ വേവിച്ചത് നല്‍കുന്നത്. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്.

വൈറ്റമിന്‍ സി, ബി 6, എ, കെ, ഇ കാര്‍ബോഹൈഡ്രേറ്റുകള്‍, അയേണ്‍, ഫോസ്‌ഫേറ്റ്, റൈബോഫ്‌ളേവിന്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, നിയാസിന്‍, സോഡിയം തുടങ്ങിയ ഘടകങ്ങളാല്‍ സമ്പുഷ്ടമായ ചെറുപയര്‍ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്

ഒരു വയസ്സിനും ഒന്നര വയസ്സിനും ശേഷം കുഞ്ഞിന് ചിക്കന്‍ ചെറിയ അളവില്‍ കൊടുത്ത് തുടങ്ങാം . നൂറ് ഗ്രാം ചിക്കനില്‍ 18.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കും പേശികളുടെ ആരോഗ്യവും കരുത്തും എല്ലാം നല്ല രീതിയില്‍ ആക്കുന്നതിനും നല്ല സ്‌ട്രോങ് ആകുന്നതിനും സഹായിക്കും.

100 ഗ്രാം ചിക്കനില്‍ 15 മില്ലി ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിക്കന്‍ കുഞ്ഞിന് നല്‍കുന്നതിലൂടെ അത് എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 12 എന്നിവയെല്ലാം ചിക്കനില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഗര്‍ഭകാലത്ത് അമ്മമാര്‍ ആവശ്യത്തിന് ചിക്കന്‍ കഴിക്കുന്നതും കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചിക്കനില്‍ സിങ്ക്, മഗ്നീഷ്യം, മൈക്രോന്യൂട്രിയന്‍സ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് രോഗപ്രതിരോധ ശേഷിയും അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇടക്കിടെയുണ്ടാവുന്ന പനി, ജലദോഷം എന്നിവക്കെല്ലാം പരിഹാരമാണ് .


ചിക്കന്‍ വാങ്ങുമ്പോള്‍ വൃത്തിയുള്ള സ്ഥലത്ത് നിന്ന് വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ചിക്കന്‍ വാങ്ങുമ്പോള്‍ ഫ്രഷ് ആയിട്ടുള്ളത് ആണെന്ന് ഉറപ്പുവരുത്തണം. അധികം മസാലകളും എരിവും ചേർക്കാതെ നല്ലപോലെ വേവിച്ചു ചെറിയ അളവിൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും ദഹപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചിക്കൻ കൊടുക്കുന്നത് ഒഴിവാക്കണം. പൊതുവെ ഒന്നര വയസ്സുമുതൽ കുഞ്ഞുങ്ങൾക്ക് 100 ഗ്രാം ചിക്കൻ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൊടുക്കുന്നതിൽ തെറ്റില്ല.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ ഇതൊന്നും നടക്കില്ല പ്രവാസികൾക്ക് WARNING ഷെയ്ഖ് അബ്ദുല്ലത്തീഫ് കലിപ്പിൽ അനുസരിച്ചില്ലെങ്കിൽ പുറത്താകും..!  (1 hour ago)

Collector കാവിപ്പതാകയുമായി കളക്ടർ  (1 hour ago)

എടത്വ, ചമ്പക്കുളം നിവാസികൾക്ക് 16.5  ലക്ഷം രൂപ ചെലവിൽ രണ്ട്  ജലശുദ്ധീകരണ  പ്ലാന്റുകൾ  കൈമാറി    (2 hours ago)

യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക്  (2 hours ago)

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു...  (2 hours ago)

V Sivankutty- സഭയില്‍ താരം മന്ത്രി ശിവന്‍കുട്ടി  (2 hours ago)

മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്  (3 hours ago)

ഉണ്ണികൃഷ്ണൻ പിടിയിൽ മുബൈലിട്ട് തൂക്കി..! ഞാൻ അയാളെ കണ്ടിരുന്നു സാറെ ഞെട്ടലിൽ അയൽവാസികൾ..!!  (3 hours ago)

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (3 hours ago)

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..  (4 hours ago)

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (4 hours ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (4 hours ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (4 hours ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (5 hours ago)

Malayali Vartha Recommends