Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മൈഗ്രേനകറ്റാം

18 MAY 2015 08:15 AM IST
മലയാളി വാര്‍ത്ത.

 വെറും തലവേദന ആണോ എന്നു ചോദിച്ചാല്‍ അല്ല. 24 മുതല്‍ 48 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന തലവേദനയാണു ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍. തലച്ചോറിലേക്കുള്ള രക്തചംക്രമണവും രാസപ്രവര്‍ത്തനങ്ങളും വ്യത്യാസപ്പെടുമ്പോഴാണു പ്രധാനമായും മൈഗ്രേന്‍ ഉണ്ടാകുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളും മൈഗ്രേന്‍ ഉണ്ടാക്കാമെന്നു ഗവേഷണങ്ങള്‍ പറയുന്നു. എല്ലാവരിലും ഭക്ഷണം മൈഗ്രേന്‍ ഉണ്ടാക്കുമെന്നു കരുതരുത്. ഭക്ഷണം എന്ന ഒരൊറ്റ ഘടകം കൊണ്ടു മാത്രം മൈഗ്രേന്‍ വരാമെന്നതും തെറ്റായ ധാരണയാണ്. ചിലര്‍ക്ക് ജനിതകമായിത്തന്നെ മൈഗ്രേന്‍ വരാന്‍ സാധ്യത കൂടുതലുള്ളവരായിരിക്കും. ഇത്തരക്കാരില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ മൈഗ്രേനു കാരണമാകാം.
ഭക്ഷണവും മൈഗ്രേനും
ഭക്ഷണം എങ്ങനെയാണു മൈഗ്രേനുണ്ടാക്കുന്നത് എന്നു നോക്കാം. ഭക്ഷണപദാര്‍ഥങ്ങളിലെ നൈട്രേറ്റ്, ടൈറമിന്‍ പോലുള്ള രാസഘടകങ്ങള്‍ ജനിതകപരമായി തലവേദന സാധ്യതയുള്ള ഗ്രൂപ്പില്‍ പെട്ടവരുടെ രക്തനാഡീ കോശങ്ങളെ ഉത്തേജിപ്പിച്ചാണു തലവേദനയുണ്ടാക്കുന്നത്. ചിലരില്‍ ഭക്ഷണത്തിലെ രാസഘടകങ്ങളുടെ പ്രവര്‍ത്തനം മൂലം രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തചംക്രമണം തടസപ്പെടുകയും ചെയ്യും. ഇതുകൊണ്ടാണു ചിലരില്‍ മൈഗ്രേനോടനുബന്ധിച്ചു കാഴ്ചക്കുറവു വരുന്നത്. തലച്ചോറിനു പുറമെയുള്ള രക്തക്കുഴലുകള്‍ വികസിച്ചു വീങ്ങുമ്പോഴാണ് അസഹ്യമായ വേദന അനുഭവപ്പെടുക.
ഏറ്റവും രസകരമായ വസ്തുത, നമ്മള്‍ നിത്യജീവിതത്തില്‍ സാധാരണ ഉപയോഗിക്കുന്ന ചോക്‌ളേറ്റ്, വൈന്‍ തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ഇത്തരം മൈഗ്രേന്‍ ഉത്തേജക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. ചില ഭക്ഷണങ്ങളെ അലര്‍ജനുകളായി ശരീരം കരുതി പ്രവര്‍ത്തിക്കുമ്പോഴാണു തലവേദനയുണ്ടാകുന്നതെന്നാണു ചില ഗവേഷകരുടെ മതം. അതായതു രാസപദാര്‍ഥം അടങ്ങിയിട്ടില്ലാത്ത ഭക്ഷണവും തലവേദന ഉണ്ടാക്കാം.
ചെന്നിക്കുത്തിന് ഇഞ്ചി
നാട്ടുപ്രയോഗം എന്നതു മാത്രമല്ല ഇഞ്ചിയുടെ പ്രസക്തി. മൈഗ്രേനും മറ്റു തലവേദനകളും കുറയ്ക്കാന്‍ ഇഞ്ചിക്കു കഴിയുമെന്നതിനു നിരവധി പഠനങ്ങളുടെ പിന്‍ബലമുണ്ട്. പാകപ്പെടുത്താത്ത ഇഞ്ചി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ മൈഗ്രേന്‍ വരുന്ന തവണകളും വേദനയുടെ തീവ്രതയും കുറഞ്ഞതായി കണ്ടത്തിയത്രെ. പഠനങ്ങളനുസരിച്ചു വേദനാസംഹാരിയായ ആസ്പിരിനോടു സമാനമായ പ്രവര്‍ത്തനമാണു ഇഞ്ചിയുടേത്. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഹോര്‍മോണ്‍ സമാന പദാര്‍ത്ഥങ്ങളായി പ്രോസ്റ്റാഗാന്‍ഡിനുകളെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേന്‍ കുറയ്ക്കുക.
മീനും മൈഗ്രേനും
മൈഗ്രേന്‍ പ്രതിരോധിക്കാന്‍ മീന്‍ സഹായിക്കും. അയല, മത്തി പോലുള്ള കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങള്‍ ദിവസേന കഴിക്കുന്നത് മൈഗ്രേന്‍ തവണകള്‍ കുറയ്ക്കുമെന്നു ഗവേഷണങ്ങള്‍ പറയുന്നു. മീന്‍ മാത്രമല്ല, മീനെണ്ണയും മൈഗ്രേനിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്. കടുത്ത മൈഗ്രേന്‍ രോഗികള്‍ക്ക് ആറാഴ്ച മീനെണ്ണ ഗുളികകള്‍ നല്‍കിയപ്പോള്‍ അവരില്‍ 60 ശതമാനം പേരിലും ശമനമുണ്ടായതായി സിന്‍സിനാറ്റി മെഡിക്കല്‍ കോളജില്‍ നടത്തിയ പരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവസവു 20 ഗ്രാം വീതം മീനെണ്ണ അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതു ചില മൈഗ്രേന്‍ രോഗികള്‍ക്കു ആശ്വാസം നല്‍കുന്നതായി കാണുന്നു.
അന്നജം കൂട്ടാം
ധാരാളം ബീകോംപ്‌ളക്‌സും പഞ്ചസാരയും അന്നജവും മൈഗ്രേനിന് ആശ്വാസം നല്‍കുന്നുണ്ട്. ആപ്പിള്‍, ചെറി, പച്ചമുന്തിരി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയര്‍ത്തി മൈഗ്രേന്‍ കുറയ്ക്കും. ഇത്തരം പഴങ്ങള്‍ ഉച്ചഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണു നല്ലത്. തണ്ണിമത്തന്‍ സത്ത് തണുപ്പിക്കാതെ കുടിക്കുന്നതും നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ നില കുറയുന്നതു മൈഗ്രേന്‍ തലവേദനയ്ക്കു കാരണമാകുമെന്നു പറയാറുണ്ട്. ചിക്കന്‍ പോലുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാതെ നിലനിര്‍ത്തും. മുട്ട, ബീഫ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. ചിലരില്‍ മൈഗ്രേന്‍ വരുന്നതിനു മുമ്പോ ശേഷമോ മഗ്‌നീഷ്യത്തിന്റെ നില താഴുന്നതായി കാണാറുണ്ട്. അതുകൊണ്ടു മഗ്‌നീഷ്യം അടങ്ങിയ ബ്രെഡ്, ഉരുളക്കിഴങ്ങ്, പാല്‍ തുടങ്ങിയവ കഴിക്കുന്നതും മൈഗ്രേന്‍ കുറയ്ക്കും.
മൈഗ്രേന്‍ ഉണ്ടാക്കുന്ന ഭക്ഷണം
എല്ലാ ഭക്ഷണങ്ങളും മൈഗ്രേന്‍ ഉണ്ടാക്കുകയില്ല. അതുകൊണ്ടു തന്നെ ഏതു ഭക്ഷണമാണു പ്രശ്‌നമാകുന്നതെന്നു തിരിച്ചറിഞ്ഞു ഒഴിവാക്കണം. സാധാരണയായി കാപ്പി, ചായ, കോള തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ചോക്‌ളേറ്റ്, അണ്ടിപ്പരിപ്പുകള്‍, ആല്‍ക്കഹോള്‍, പൈന്‍ആപ്പിള്‍, ഓറഞ്ച്, പഴുത്ത മുന്തിരി, നാരങ്ങ, ഉള്ളി, ബീന്‍സ് മുതലായ പച്ചക്കറികള്‍, ചിലതരം ബ്രെഡുകള്‍ കൃത്രിമമധുരം എന്നിവ പൊതുവെ മൈഗ്രേനും തലവേദനയും ഉണ്ടാക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളാണ്. ഇവ ഒരു മാസത്തേയ്ക്ക് ഒഴിവാക്കുക.

പതിവായി കാപ്പി, ചായ പോലുള്ള കഫീന്‍ പാനീയങ്ങള്‍ കുടിയ്ക്കുന്നവര്‍ രണ്ടാഴ്ചത്തേയ്ക്കു നിര്‍ത്തുക.തലവേദന കുറവുണ്ടെങ്കില്‍ പതിയെ ഒഴിവാക്കിയ ഭക്ഷണങ്ങള്‍ ഓരോന്നായി കഴിച്ചു തലവേദന ഉണ്ടാകുന്നോ എന്നു നിരീക്ഷിക്കുക. ഉണ്ടെങ്കില്‍ അവ ഒഴിവാക്കണം. ഭക്ഷണം കഴിച്ചു 24 മണിക്കൂര്‍ കഴിഞ്ഞേ തലവേദന പ്രകടമാവുകയുള്ളൂ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends