Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചൈനയുടെ തൊട്ടടുത്താണെങ്കിലും ലോക്ക് ഡൗണ്‍ പോലും നടപ്പാക്കേണ്ടിവന്നില്ല. ഇവര്‍ കൊറോണയെ പിടിച്ചുകെട്ടിയതിങ്ങനെ...

05 APRIL 2020 04:25 PM IST
മലയാളി വാര്‍ത്ത

നോവല്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം ഇത്ര ഭീതിയിലായിരുന്നില്ല. മിക്ക രാജ്യങ്ങളും അതിനെ അത്ര ഗൗരവമായി കണ്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ചൈനയില്‍ ആദ്യ കൊറോണബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസം പിന്നിടുമ്പോഴേക്കും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ലോകത്താകെയുള്ള രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. പ്രിതരോധ നടപടികളഉടെ ഭാഗമായി ഇന്നു ലോകജനതയില്‍ പകുതിയിലേറെ വീടിനകത്തു കഴിയുകയാണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. കൊറോണ വൈറസിനു മുന്നില്‍ വികസിത രാജ്യങ്ങളെന്ന് ഊറ്റം കൊണ്ടിരുന്നവര്‍ പോലും ഇന്നു നിസ്സഹായരായി നില്‍ക്കുന്നു. ഇവിടെയാണ് ചൈനയുടെ തൊട്ടടുത്ത രാജ്യമായ തായ്വാന്‍ ജനതയും സര്‍ക്കാരും ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. ചൈനയുമായി ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍ ചൈന കഴിഞ്ഞാല്‍ കൊറോണ ഏറ്റവുമധികം പ്രഹരമേല്‍പ്പിക്കുന്ന സ്ഥലമായി തായ്വാന്‍ മാറുമെന്ന് കരുതിയിടത്താണ് ഇച്ഛാശക്തിയോടെ നടപടികള്‍ കൃത്യമായി നടപ്പിലാക്കി തായവാന്‍ വൈറസിനെ പിടിച്ചുകെട്ടിയത്. ലോകത്ത് പല രാജ്യങ്ങളും നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പോലും നടപ്പിലാക്കാത്ത പ്രദേശവും തായ്വാനാണ്.

ചൈനയ്ക്ക് പുറത്ത് ആദ്യമായി രണ്ട് സ്ഥലങ്ങളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തായ്വാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിരുന്നു ഇത്. ഇരുരാജ്യങ്ങള്‍ക്കും സമാനതകളും നിരവധിയാണ്. രണ്ടും ദ്വീപ് പ്രദേശങ്ങള്‍, രണ്ടിടങ്ങളിലും ജനസംഖ്യ രണ്ടരകോടിയോളമാണ്. അതിര്‍ത്തികളില്‍ എപ്പോഴും കര്‍ശന പരിശോധനകള്‍, ചൈനയുമായി ശക്തമായ വ്യാപാര ബന്ധവും. ഇവയൊക്കെയാണ് ഈ രണ്ട് പ്രദേശങ്ങളുടെയും സമാനതകള്‍. ജനുവരി 25നാണ് ഈ രണ്ട് സ്ഥലങ്ങളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കില്‍ 10 ആഴ്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ 5,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തായ്വാനില്‍ 400 പേരില്‍ മാത്രമാണ് ഇതേസമയം രോഗം പകര്‍ന്നത്. ഓസ്‌ട്രേലിയയ്ക്ക് പറ്റിയ പിഴവ് മറ്റ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇന്ന് ലോകം മുഴുവനും വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. എന്നാല്‍ തായ്വാന്‍ എന്തുകൊണ്ടാണ് വൈറസിന് മുന്നില്‍ കീഴടങ്ങാതികുന്നതെന്നതാണ് ഉയരുന്ന ചോദ്യം.

2003ല്‍ ലോകത്തെ പിടിച്ചുലച്ച വൈറസ് രോഗമായിരുന്നു സാര്‍സ്. സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം എന്ന സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ അതില്‍ ഏറ്റവുമധികം ദുരന്തം നേരിട്ടവരാണ് തായ്വാന്‍കാര്‍. 150,000 പേരെ രോഗം ബാധിക്കുകയും 181 പേര്‍ അന്നു മരിക്കുകയും ചെയ്തു. അന്നു സാര്‍സിനെ നേരിടാന്‍ തായ്വാന്‍ ജനത പരിശീലിച്ചിരുന്നത്, കൊറോണ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലേക്ക് വളരെ പെട്ടന്ന് മാറാന്‍ ഇവരെ സഹായിിച്ചു. സാര്‍സിന്റെ സമയത്ത് സ്വീകരിച്ച കര്‍ശന സാമൂഹ്യ ചട്ടക്കൂടുകള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചു. സാര്‍സിന്റെ സമയത്ത് മാസ്‌ക് ധരിക്കുന്ന ശീലം പരിചിതമായതിനാല്‍ കൊറോണ വന്നപ്പോഴും തായ്വാന്‍ ജനത അക്കാര്യം അനുവര്‍ത്തിച്ചു.

സാര്‍സ് പഠിപ്പിച്ച പാഠങ്ങള്‍ കാരണം കൊറോണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അവര്‍ 124 ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പിലാക്കി. മാസ്‌കുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു, എല്ലാവരിലും പരിശോധന ആരംഭിച്ചു. മുമ്പ് ന്യുമോണിയ ഇല്ലെന്ന് തെളിഞ്ഞവരില്‍ വീണ്ടും പരിശോധന നടത്തി. വൈറസ് ബാധയേപ്പറ്റി മറച്ചുവെക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇത്രയധികം നടപടികള്‍ വ്യാപകമാക്കിയതോടെ ലോകം ഭീതിയിലമര്‍ന്നപ്പോഴും തായ്വാന്‍ കൊറോണ വൈറസിന് കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത പ്രദേശമായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends