Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആ പ്രതീക്ഷയും പോയി... ലോകം കൊറോണ ഭീതിയില്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ മൃഗങ്ങള്‍ക്കും വൈറസില്‍ നിന്ന് രക്ഷയില്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

06 APRIL 2020 12:50 PM IST
മലയാളി വാര്‍ത്ത

ന്യുയോര്‍ക്കില്‍ നടക്കുന്നതെന്താണ് .അമ്പതോളം സംസ്ഥാനങ്ങളുള്ള അമേരിക്ക ,പ്രൗഢോജ്വലമായി നിന്ന ആ രാജ്യം ഇങ്ങനെ കൂപ്പു കുത്തുന്നത് കണ്ടു നില്‍ക്കുക വയ്യ .രോഗവ്യാപനം തടയാന്‍ കഴിയാതെ ഇങ്ങനെ നിസ്സഹായരായി നില്‍ക്കുന്ന ജനങ്ങള്‍ ലോകത്തെവിടെയെങ്കിലും ഉണ്ടോ .ഇറ്റലിയും സ്‌പെയിനുമാണ് രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെടുകയും പതിനായിരത്തിനു മുകളില്‍ ആളുകള്‍ മരിക്കുകയും ചെയ്തത് . എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മുന്‍കൂര്‍ ജാമ്യമെടുക്കുന്ന
തരത്തില്‍ പറഞ്ഞ ആ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്ന ഭയാനകമായ അന്തരീക്ഷമാണ് അമേരിക്കയില്‍ .മരണ സംഖ്യ അനുദിനം വര്‍ധിക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ കണക്കുകള്‍ വ്യക്തമാക്കുന്നത് മരണസംഖ്യ പതിനായിരത്തിലേക്ക് നീങ്ങുന്നു എന്നതാണ് .

എന്നാല്‍ ഇതിലും വലിയ ആശങ്കയാണ് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ മൃഗങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു എന്ന വാര്‍ത്ത .മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് എത്തി നില്‍ക്കുന്ന അമേരിക്കയില്‍ മൃഗങ്ങള്‍ക്ക് കൂടി വൈറസ് പിടിപെട്ടതോടെ അവയെ ചികില്‌സിക്കണോ അതോ വിധി പോലെ വരട്ടെ എന്ന് പറഞ്ഞൊഴിയണോ എന്നത് ചോദിച്ചത് ഒരു ഉത്തരവും ഇല്ല എന്ന് തന്നെ പറയാം .

ലോകം കൊറോണ ഭീതിയില്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ മൃഗങ്ങള്‍ക്കും വൈറസില്‍ നിന്ന് രക്ഷയില്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുകയാണ് . ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നതാണ് അമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്ത.ഇത് കൂനിന്മേല്‍ കുരു എന്നപോലെ ഈ അടുത്ത കാലത്തൊന്നും രക്ഷയില്ല എന്ന തരത്തിലാണ് തകര്‍ച്ചയുടെ പാരമ്യത്തില്‍ ഈ സംസ്ഥാനം എത്തി നില്‍ക്കുന്നത്

നാലുവയസുള്ള മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്.നിലവില്‍ മനുഷ്യര്‍ക്ക് ചികിത്സ തന്നെ ലഭ്യമാക്കുമോ എന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്ന ചോദ്യമായി അവശേഷിക്കുമ്പോള്‍ ,ഇനി മൃഗങ്ങളെ കൂടി ചികില്‌സിക്കന്‍ പുതിയ സംവിധാനം കണ്ടെത്തേണ്ട അവസ്ഥയും നിലനില്‍ക്കുന്നു കടുവയിലേക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം.

മാര്‍ച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകര്‍ച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്.ഇതോടെ രോഗികളുടെ എണ്ണം പോലും നിലവില്‍ സ്ഥിരീകരിച്ചവര്‍ മാത്രമാകാനിടയില്ല എന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

അതേസമയം കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന ഈ തകര്‍ച്ച മുന്‍കരുതലുകള്‍ എടുക്കാത്തതിനാലും സുരക്ഷാ വീഴ്ച വരുത്തിയതിനാലും ആണ് എന്നത് വീണ്ടും അവര്‍ ഓര്‍ക്കേണ്ട വസ്തുതയാണ് നേരത്തെ ചൈനയിലെ വളര്‍ത്ത് പൂച്ചകളില്‍ രോഗം സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഒരുമിച്ച് പാര്‍പ്പിക്കുന്ന പൂച്ചകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുമെന്നും തെളിഞ്ഞിരിന്നു. ഇതിന് പുറമെയാണ് രോഗം വ്യാപകമായി പടര്‍ന്നുപിടിച്ച അമേരിക്കയില്‍ നിന്ന് സമാനമായ വാര്‍ത്ത പുറത്തുവരുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്കും മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്കും രോഗം പടരാമെങ്കില്‍ ഇതിനെ തടയുക എന്നത് ഭാഗീരഥപ്രയത്‌നമായി തന്നെ തുടരുന്നു എന്നതാണ് സത്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends