Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക ജയം, മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയാകും

08 AUGUST 2020 06:22 AM IST
മലയാളി വാര്‍ത്ത

രാജപക്‌സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിക്ക് (എസ്എല്‍പിപി) ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക ജയം. തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10 വര്‍ഷം ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സെയുടെ ശക്തമായ തിരിച്ചുവരവാണിത്.

മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കിയ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) തകര്‍ന്നടിഞ്ഞു. എല്ലാ സീറ്റിലും തോറ്റ യുഎന്‍പിക്ക് റനിലിന്റെ പരാജയം വലിയ തിരിച്ചടിയായി. 1977ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം റനിലിന്റെ ആദ്യ തോല്‍വിയാണിത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ആകെ വോട്ടിന് ആനുപാതികമായി യുഎന്‍പിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിക്കുമെന്നതാണ് ആശ്വാസം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ യുഎന്‍പി നേടിയിരുന്നു.

മഹിന്ദ നേതൃത്വം നല്‍കിയ എസ്എല്‍പിപി 225 സീറ്റില്‍ 145 എണ്ണത്തില്‍ വിജയിച്ചു. മുന്നണിക്ക് 150 സീറ്റുകളുണ്ട്. 22 ഇലക്ടറല്‍ ജില്ലകളില്‍ 18-ലും എസ്എല്‍പിപി മുന്നേറ്റമുണ്ടാക്കി. കൊളംബോയുള്‍പ്പെടെ സിംഹള ഭൂരിപക്ഷ മേഖലകളില്‍ 60 ശതമാനത്തിലേറെ വോട്ട് എസ്എല്‍പിപി നേടി.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതോടെ, പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറച്ച ഭരണഘടനാഭേദഗതി റദ്ദാക്കി അധികാരം പുനഃസ്ഥാപിക്കാന്‍ ഭരണകക്ഷിക്കു കഴിയും. ചേട്ടന്‍ പ്രധാനമന്ത്രിയും അനിയന്‍ പ്രസിഡന്റുമെന്ന അപൂര്‍വതയും ശ്രീലങ്കയ്ക്ക് സ്വന്തം. നിലവില്‍ മഹിന്ദ രാജപക്‌സെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയാണെങ്കിലും തിരഞ്ഞെടുപ്പിലൂടെ ആ പദവി കൈവരുന്നുവെന്ന പ്രത്യേകതയുണ്ട്.

യുഎന്‍പി വിട്ട് സമാഗി ജനബലവേഗയ (എസ്‌ജെബി) പാര്‍ട്ടി രൂപീകരിച്ച സജിത് പ്രേമദാസ 23% വോട്ടും 55 സീറ്റും നേടി രണ്ടാമത്തെ വലിയ കക്ഷിയായി. ശ്രീലങ്കന്‍ പ്രതിപക്ഷ നിരയെ ഇനി സജിത് നയിക്കും. 1993-ല്‍ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ മകനാണ് സജിത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎന്‍പി സ്ഥാനാര്‍ഥിയായി ഗോട്ടബയയ്‌ക്കെതിരെ മത്സരിച്ച സജിത് യുഎന്‍പിയുടെ പരമ്പരാഗത വോട്ടുകളും മുസ്ലിം വോട്ടുകളും സ്വന്തമാക്കിയെന്നാണ് കണക്ക്.

തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ശക്തരായിരുന്ന തമിഴ് നാഷനല്‍ അലയന്‍സിനും (ടിഎന്‍എ) അടിതെറ്റി. കഴിഞ്ഞ തവണ ലഭിച്ച 16 സീറ്റില്‍നിന്നു പത്തിലേക്ക് ഒതുങ്ങി. ജനത വിമുക്തി പെരമുന (ജെവിപി) 3 സീറ്റ് നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (10 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (14 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (16 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends