Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..


സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..

ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ 100 ദിനങ്ങൾ തികച്ച ന്യൂസിലാന്‍ഡില്‍ പുതിയ 14 കോവിഡ് കേസുകള്‍; ഈ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍

13 AUGUST 2020 01:46 PM IST
മലയാളി വാര്‍ത്ത

ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ 100 ദിനങ്ങൾ തികച്ച ന്യൂസിലാന്‍ഡില്‍ പുതിയ 14 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഇത്. നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്ത ഒരു കുടുംബത്തിലെ നാല് പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. പുതിയ 14 കേസുകളില്‍ 13ഉം ഈ കുടുംബവുമായി ബന്ധമുള്ളവരാണ് എന്ന കാര്യം ശ്രദ്ധേയം .  കോവിഡ് സ്ഥിരീകരിച്ചതിൽ ഒരാള്‍ വിദേശത്തുനിന്നെത്തിയതുമാണ്.

കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ക്ലന്‍ഡ് നഗരത്തില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു . ശാസ്ത്രീയതയോടെയും കൃത്യതയോടെയും സാഹചര്യത്തെ നേരിടുകയാണെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു.

കോവിഡ് പ്രതിരോധത്തില്‍ ന്യൂസിലാന്‍ഡ് അന്താരാഷ്ട്രതലത്തില്‍ പ്രശംസ പിടിച്ച് പറ്റിയിരുന്നു. . ലോകത്തെ ആദ്യ കോവിഡ് മുക്ത രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒട്ടും വൈകാതെ തന്നെ കോവിഡ് തിരിച്ചെത്തിയിരിക്കുന്നു . ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളും സാമൂഹിക അകലം പാലിക്കലും കൃത്യമായി നടപ്പാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു . രണ്ടാംഘട്ട വ്യാപനം കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിക്കുകയും ചെയ്തു . അതിന് ശേഷമാകും നിരക്ക് കുറഞ്ഞുവരുന്നത് . രണ്ടാംഘട്ടത്തില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കുടുംബത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ലായിരുന്നു . ഇത് കണ്ടെത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന വ്യാപകമാക്കി കഴിഞ്ഞു.

പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളായിരുന്നു കോവിഡിനെ മെരുക്കാൻ രാജ്യത്ത് നടപ്പിലാക്കിയത്.അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍- പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിവേണം. രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുന്നു.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സാമൂഹിക അകലം- ഇവ രണ്ടും കര്‍ശനമായി നടപ്പിലാക്കി.ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരേയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 minute ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (8 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (14 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (28 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (45 minutes ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (49 minutes ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (52 minutes ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (1 hour ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (1 hour ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (2 hours ago)

Anila-baby-നിർണായക വഴിത്തിരിവ്;  (2 hours ago)

Malayali Vartha Recommends