Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ക്യൂബയില്‍ കാസ്ട്രോ യുഗം അവസാനിച്ചു...ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു

17 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു. അമേരിക്കയുടെ മൂക്കിനു താഴെ ക്യൂബയില്‍ 1959ല്‍ നടന്ന വിപ്ലവം മുതല്‍ കാസ്ട്രോയും അദ്ദേഹത്തിന്റെ സഹോദരന്‍ ഫിഡല്‍ കാസ്ട്രോയുമാണ് നീണ്ട 60 വര്‍ഷമായി ഈ ചെറിയ രാജ്യത്തിന്റെ അമരത്തുണ്ടായിരുന്നത്.

ഇന്നാരംഭിക്കുന്ന ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത്തെ കോണ്‍ഗ്രസില്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനലിനെ അടുത്ത പാര്‍ട്ടി സെക്രട്ടറി ജനറലായി അംഗീകരിച്ചുകൊണ്ടാണ് റൗള്‍ വിരമിച്ച് ക്യൂബയില്‍ ചരിത്രമെഴുതുന്നത്. ഇനി പുതിയ തലമുറ വരട്ടെ എന്ന ആശംസയാണ് റൗള്‍ കാസ്ട്രോ മിഗുവലിന് നല്‍കിയിരിക്കുന്നത്. കരിമ്പും കറുപ്പും വിളയുന്ന ഈ കാര്‍ഷിക രാജ്യം വരും കാലത്തും കാസ്ട്രോമാരുടെ രാജ്യം എന്ന ലേബലില്‍തന്നെയാവും അറിയപ്പെടുക.




ജൂണില്‍ 90 വയസ്സ് തികയുന്ന റൗള്‍ കാസ്ട്രോ തുടര്‍ന്നും രാജ്യത്തെ സ്വാധീനമുള്ള വ്യക്തികളൊരാളായി തുടരുമെന്നതില്‍ സംശയയിക്കേണ്ടതില്ല. ക്യൂബന്‍ ജനതയുടെ ആരാധനാമനസില്‍ ഇന്നും ചുരുട്ട് ചുണ്ടില്‍ പുകയുന്ന അയഞ്ഞ സ്യൂട്ടിട്ട താടിക്കാരന്‍ കാസ്ട്രോ ഒരു അവതാരവ്യക്തിത്വം തന്നെ.

2008ല്‍ ജ്യോഷ്ഠന്‍ ഫിദല്‍ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോഴാണ് പകരമായി റൗള്‍ കാസ്ട്രോ അധികാരമേറ്റത്. 2011 മുതല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗള്‍ കാസ്ട്രോ. 1959 മുതല്‍2008 വരെ ക്യൂബന്‍ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായായും റൗള്‍ കാസ്ട്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിദല്‍ കാസ്ട്രോയുടെ ഏറ്റവും വിശ്വസ്തന്‍കൂടിയായിരുന്നു അനുജന്‍ റൗള്‍ കാസ്ട്രോ.



46 വര്‍ഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗള്‍. ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ തൊഴിലാളിയാണ്.

ക്യൂബയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച ശേഷം, റൗള്‍ കാസ്ട്രോ 2018 ല്‍ ആ സ്ഥാനത്തുനിന്നും ഒഴിയുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ അമരത്തു മാത്രം നിലകൊള്ളുകൊള്ളുകയും ചെയ്തു. തന്റെ വലിയ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗള്‍ കാസ്ട്രോ പറയുന്നു.



1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. .2006 ലാണ് റൗള്‍ പാര്‍ട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ നീണ്ട 47 വര്‍ഷങ്ങള്‍ റൗളിന്റെ സഹോദരനും വിപ്ലവനായകനുമായ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവി അലങ്കരിച്ചിരുന്നത്.
അതേ സമയം ഫിദ ലിനേക്കാള്‍ പ്രായോഗികനായിട്ടാണ് റൗള്‍ കാസ്‌ട്രോയെ കാലം അടയാളപ്പെടുത്തുന്നത്. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിലായിരുന്നു എക്കാലത്തും ഫിദല്‍ കാസ്ട്രോ ക്യൂബയെ നയിച്ചുപോന്നത്.

സഹോദരന്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് മാതൃകയില്‍ നിന്ന് ക്യൂബയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. ഗതാഗതം, കൃഷി, വാണിജ്യം എന്നിവയില്‍ രാജ്യത്തിന് വലിയ വികസന നേട്ടങ്ങള്‍ നല്‍കി.


ഉയര്‍ന്ന സാക്ഷരതാ നിരക്കും എല്ലാ ക്യൂബക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. എന്നാല്‍ കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത് തിരിച്ചടിയായിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (2 minutes ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (1 hour ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (1 hour ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (1 hour ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (1 hour ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (2 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (2 hours ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (2 hours ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (2 hours ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (3 hours ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (3 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

മുന്നറിയിപ്പ് നൽകി പുടിൻ  (4 hours ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (4 hours ago)

വഖഫ് ബോർഡിന് വീഴ്ച  (4 hours ago)

Malayali Vartha Recommends