Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ശ്രീലങ്കൻ തെരുവിൽ പട്ടാളവും..പോലീസിനെ തൂക്കിയെറിഞ്ഞു:മന്ത്രിയുടെ വീട്ടിൽ തീയിട്ടു, നടുറോഡിൽ തെരുവുയുദ്ധം

06 APRIL 2022 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:

പതിനാലാം വയസില്‍ കോഡിംഗിനോട് തോന്നിയ താല്‍പര്യം: ഇന്ന് ഇരുപത്തഞ്ചുകാരനെ കോടീശ്വരനാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം

യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം.. .

നഗര ചത്വരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം വൻ രാത്രിസമരങ്ങൾ ശ്രീലങ്കയിൽ പുതുചരിത്രം സൃഷ്ടിക്കുകയാണ്.‘ഗോട്ട ഗോ ഹോം’ എന്നാർത്തു വിളിക്കുന്ന യുവാക്കളും വിദ്യാർഥികളും സ്ത്രീകളും തെരുവുകൾ കൈയടക്കിക്കഴിഞ്ഞു.

 

പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വീടുകളിൽപ്പോലും ഏതുസമയത്തും പ്രതിഷേധം സംഘടിപ്പിക്കാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. കൊളംബോയിലെ ഇൻഡിപെൻഡന്റ് സ്‌ക്വയർ അറബ് വസന്തത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തെ ഓർമിപ്പിക്കുംവിധം രാത്രികളിൽ ജനനിബിഡമായിക്കഴിഞ്ഞു. കൊളംബോ കഴിഞ്ഞാൽ പിന്നെ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന നഗരം കാൻഡി ആണ്.



എന്നാൽ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ ശ്രീലങ്കയില്‍നിന്നും മറ്റൊരു നടുക്കുന്ന കാഴ്ചകൾ കൂടി പുറത്തുവരികയാണ് , നടുറോഡിൽ പരസ്പരം കൊമ്പുകോർക്കുന്ന സൈന്യവും പൊലീസും. തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ പൊലീസ് തടയുകയായിരുന്നു.

പാർലമെന്റിനു സമീപം നടന്ന പ്രതിഷേധ മാർച്ചിനിടയിലേക്കാണ് മുഖം മൂടിധാരികളായ ഒരു കൂട്ടം സൈനികർ ബൈക്കുകളിൽ എത്തിയത്. റൈഫിളുകൾ ഉൾപ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. സംഭവത്തിൽ കരസേനാ മേധാവി ശവേന്ദ്ര സിൽവ അന്വേഷണം പ്രഖ്യാപിച്ചു.

 

രാജ്യത്തെ അടിയന്തരാവസ്ഥ ഇന്നലെ രാത്രി പിൻവലിച്ചിരുന്നു. രണ്ടുദിവസമായി തുടരുന്ന ജനകീയ പ്രതിഷേധം ഓരോ നിമിഷവും കരുത്താർജിക്കുകയാണ്. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനുമാവില്ല.

 

ശ്രീലങ്കയിൽ 41 എംപിമാർ ഭരണസഖ്യം വിട്ടതോടെ 225 അംഗ പാർലമെന്റിൽ 150 സീറ്റുമായി 2020ൽ അധികാരത്തിലേറിയ മഹിന്ദ സർക്കാരിന് ഇപ്പോൾ 109 എംപിമാരുടെ പിന്തുണയേയുള്ളുരാജിവച്ചൊഴിയാന്‍ കൂട്ടാക്കാത്ത പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നും പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. സർക്കാരിന്റെ ഭാവി സംബന്ധിച്ച് ഇന്നു സഭയില്‍ പ്രഖ്യാപനമുണ്ടാകും. ചുമതലയേറ്റ് ഒരു ദിവസം പൂർത്തിയാകും മുൻപ് ധനമന്ത്രി അലി സാബ്രി രാജിവച്ചതിനു പിന്നാലെ ധനകാര്യ സെക്രട്ടറിയും രാജിവച്ചു.

ഇതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര നാണ്യനിധിയുമായി നടക്കേണ്ട നിര്‍ണായക ചര്‍ച്ചകള്‍ നയിക്കാന്‍ ആളില്ലാതായി. ഐഎംഎഫിന്റെ വായ്പയില്ലാതെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ശ്രീലങ്കയിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഐഎംഎഫും പ്രതികരിച്ചു.

 

സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങൾക്കിടയിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരാവസ്ഥ പിൻവലിക്കാൻ തീരുമാനിച്ചത്. ‌ഐക്യ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടിയുളള പ്രസിഡന്റിന്റെ ക്ഷണം പ്രതിപക്ഷം നിരസിക്കുകയും ചെയ്തതോടെ രാജ്യത്ത് ഭരണപ്രതിസന്ധി നിലനിൽക്കുകയാണ്.

 

രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം നിയമനിർമ്മാതാക്കൾ രം​ഗത്തുവന്നിരുന്നു. ഇടക്കാല സർക്കാർ രൂപീകരിക്കാൻ എല്ലാ പാ‍ർട്ടികളുമായും ചർച്ചകൾ നടത്തണമെന്നും സ്പീക്കറോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം ഇത് അം​ഗീകരിച്ചിട്ടില്ല . പ്രസിഡന്റ് ​ഗൊതബയ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

അതേസമയം, ശ്രീലങ്കയില്‍ സർക്കാരിനെതിരെയുളള പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. വിവിധയിടങ്ങളില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പില്‍ ജനം തീയിട്ടു. പ്രസിഡന്റ് ഗൊതബായ രാജപക്‌സെയുടെ ഓഫിസിനു മുന്നില്‍ രാത്രി ഒരു മണിക്കും അയ്യായിരത്തോളം പ്രതിഷേധിക്കാര്‍ സമരം ചെയ്തു. സ്ഥലത്തെ എം പി മാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ സമരക്കാര്‍ വളഞ്ഞു.

 

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വലയുന്നതിനിടെ 12 മണിക്കൂർ പവർക്കട്ടു കൂടി ഏർപ്പെടുത്തിയതോടെയാണ് ജനം തെരുവിലിറങ്ങിയത്. ഡീസൽക്ഷാമം കടുത്തതോടെയാണ് പവർക്കട്ട് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. മണ്ണെണ്ണ, പാചക വാതകം, മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമം അനുവപ്പെടുന്നുണ്ട്.

 

ഇക്കൊല്ലം മാത്രം 690 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കൽ നിലവിൽ 200 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവർഷം ശരാശരി 200 കോടി ഡോളറാണ് ശ്രീലങ്കയ്ക്കു വേണ്ടത്.

 

നിത്യച്ചെലവുകൾക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഭരണകൂടം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായമാണ് ഇപ്പോൾ ശ്രീലങ്കയുടെ പ്രതീക്ഷ. എങ്ങനെയും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്ക ഐ എം എഫിൽ നിന്ന് വായ്പ നേടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

 

അതേ സമയം അറബ് വസന്തംപോലെയാണ് ഈ പ്രക്ഷോഭമെന്ന് മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് ആദ്യം വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ ഭാവിക്കുവേണ്ടി പൊരുതുന്ന നിങ്ങൾക്ക് നന്ദി’ എന്നെഴുതിയ പ്ലക്കാർഡുകളുമായി കൊളംബോ നഗരത്തിൽ അണിനിരന്ന കുട്ടികൾ ആകർഷകമായ കാഴ്ചയായിരുന്നു.

 

പ്രക്ഷോഭത്തെ വംശീയമായും വർഗീയമായും ഭിന്നിപ്പിക്കാനുള്ള രജപക്സെമാരുടെ ശ്രമങ്ങൾക്ക് ജനകീയ ഐക്യംകൊണ്ടാണ് പ്രക്ഷോഭകർ തിരിച്ചടി നൽകിയത്. പ്രക്ഷോഭകർ തീവ്രവാദികളാണെന്ന് ഗോതബായ പറഞ്ഞെങ്കിലും ബുദ്ധ, ഇസ്ലാം, ഹിന്ദു മതവിശ്വാസികൾ ഒരുമിച്ച് അണിനിരന്നതോടെ ആ വാദം പൊളിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (4 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (10 hours ago)

Malayali Vartha Recommends