Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

റഫയിൽ ഘോരയുദ്ധം, ഹമാസും ഇസ്രയേൽ സേനയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി, അഭയാർഥികൂടാരങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ അടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു...!!!

22 JUNE 2024 05:07 PM IST
മലയാളി വാര്‍ത്ത

താൽക്കാലിക വെടിനിൽത്തലിൽ‍ ഇസ്രയേലും ഹമാസും അനുകൂലമായ തീരുമാനം എടുക്കുമെന്ന് കരുതിയ യുഎസിനും മധ്യസ്ഥ രാജ്യങ്ങൾ‍ക്കും അപ്പാടെ തെറ്റി. മറിച്ച് ആക്രമണം കൂടുതൽ കടുപ്പിക്കുന്ന തരത്തിലേക്ക് നീക്കുകയാണ് ഇസ്രയേൽ‍ ചെയ്തത്. തെക്കൻ ഗാസയിലെ റഫയിൽ വിവിധ മേഖലകളിൽ ഹമാസും ഇസ്രയേൽ സൈന്യവും തമ്മിലുളള നേർക്കുനേർ ഏറ്റുമുട്ടിയിരിക്കുകയാണ്. വീണ്ടും അഭയാർഥി കൂടാരങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടന്നിരിക്കുന്നത്. സുരക്ഷിതമെന്ന് അടയാളപ്പെടുത്തിയ പലസ്തീൻ അഭയാർഥി മേഖലകളിലുൾപ്പെടെ ഇസ്രയേൽ കനത്ത ബോംബാക്രമണമാണ് നടത്തിയത്.

മവാസിയിലെ അഭയാർഥികൂടാരങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ അടക്കം 35 പലസ്തീൻകാർ  കൊല്ലപ്പെട്ടു. റഫയുടെ തെക്ക് കിഴക്കൻ മേഖലകൾക്ക് പിന്നാലെ, പടിഞ്ഞാറൻ മേഖലയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞ് കനത്ത ബോംബാക്രമണമാണ് നടന്നത്. 10 ലക്ഷത്തിലേറെ പലസ്തീൻകാർ അഭയം തേടിയിരുന്ന റഫയിൽ ഇപ്പോൾ ഒരുലക്ഷത്തോളം പേർ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു. ഖാൻ യൂനിസ്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഒട്ടേറെ വീടുകൾ ബോംബാക്രമണത്തിൽ തകർന്നു.

അതിനിടെ, റഫയിലെ ശബൂര ക്യാംപിന് സമീപം 2 ഇസ്രയേൽ ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഗാസയിൽ ഇതുവരെ 37,431 പലസ്തീൻകാർ കൊല്ലപ്പെട്ടു. 85,653 പേർക്കു പരുക്കേറ്റു. കഴിഞ്ഞ‍ ദിവസം ഗാസയിൽ സഹായവുമായെത്തുന്ന ട്രക്കുകൾ കാത്തുനിന്ന പലസ്തീൻകാർക്ക് നേരെ സേനയുടെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം തെക്കൻ ഗാസയിൽ ഉണ്ടായ ആക്രമണത്തിൽ 9 പേർ ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. കെറം ശാലോം ക്രോസിങ്ങിനു സമീപമാണ് ആക്രമണമുണ്ടായത്.

മധ്യ ഗാസയിൽ ബുധനാഴ്ച രാത്രി മുഴുവൻ ശക്തമായ ആക്രമണമുണ്ടായി. ഇവിടെ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിൽ കരയാക്രമണം ശക്തിപ്പെടുത്തിയ ഇസ്രയേൽ അൽ മഖാസി, അൽ ബുറേജ് അഭയാർഥി ക്യാംപുകളിൽ കനത്ത നാശം വിതച്ചു. അൽ നുസീറത് ക്യാംപിൽ ഒരു വീട് ബോംബാക്രമണത്തിൽ തകർന്ന് 2 പേർ കൊല്ലപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സേന തടവിലാക്കിയിരുന്ന 33 പലസ്തീൻകാരെ ഇന്നലെ മോചിപ്പിച്ചു. ഇവരെ ചികിത്സയ്ക്കായി അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ഇസ്രയേലിന് ആയുധം നൽകുന്നതിൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണത്തെ വിമർശിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നടപടിയിൽ ബൈഡൻ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചയിൽ ഇക്കാര്യം സൂചിപ്പിച്ചെന്നാണു നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞത്. നയതന്ത്രതല ചർച്ച പതിവിന് വിരുദ്ധമായി നെതന്യാഹു പരസ്യപ്പെടുത്തിയതിലുള്ള അതൃപ്തി ഇസ്രയേൽ സർക്കാരിനെ അറിയിച്ചെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു.

അതിനിടെ  ബൈഡൻ ഭരണകൂടം ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിയിൽത്തന്നെ പ്രതിഷേധമുണ്ടെങ്കിലും ഇടഞ്ഞുനിന്ന നേതാക്കൾ ആയുധക്കച്ചവടത്തിന് ഒടുവിൽ സമ്മതം മൂളിയതായി വാഷിങ്ടൻ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി...  (17 minutes ago)

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (7 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (9 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (9 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (9 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (10 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (10 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (10 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (10 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (10 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (11 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (12 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (12 hours ago)

Malayali Vartha Recommends