Widgets Magazine
14
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശരണംവിളിയുമായി ഭക്തര്‍ ... ശബരിമല മകരവിളക്ക് ഇന്ന്.... അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ശരംകുത്തിയില്‍ സ്വീകരിക്കും, ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന


മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല! ഇത് കഷ്ടപ്പെട്ട് വന്ന മാറ്റം- ഡോ. ഫാത്തിമ നിലുഫർ ഷെരിഫ്


നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം; കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്ന് സബ് കലക്ടർ...


ദുരൂഹ സമാധി തുറക്കാൻ ഉത്തരവിട്ട് കളക്ടർ; സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ...


വിറയലും അവശതകളും എല്ലാം മാറി! നിങ്ങൾ വിചാരിച്ചതല്ല സത്യം! മാധ്യമങ്ങൾക്ക് മുൻപിൽ വിശാൽ

ഇസ്രായേലിന്‍റെ കൂട്ടക്കുരുതി... ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്...ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു..കെട്ടിടങ്ങൾ പൂർണമായും തകർന്നു...മറ്റൊരു കപ്പല്‍ കൂടി ആക്രമിച്ച് ഹൂത്തികള്‍..

23 JUNE 2024 03:16 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്.അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്‌ഥിരീകരിച്ചു.വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

 

വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ കൊല്ലപ്പെട്ടു.അതിനിടെ, ഇസ്രായേൽ വിദേശകാര്യ മന്ത്രി കാത് സ് ചർച്ചക്കായി അമേരിക്കയിലെത്തും. പ്രതിരോധ സഹമന്ത്രി എന്ന ചുമതല കൂടി നൽകിയാണ് കാത് സിനെ ഇസ്രായേൽ അമേരിക്കക്ക് അയക്കുന്നത്.ഇസ്രായേലിനുള്ള ആയുധസഹായം തുടരുമെന്ന് അമേരിക്ക ആവർത്തിച്ചു.നെതന്യാഹുവിൻറ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാ വിഭാഗം രംഗത്തെത്തി. നിരവധി പേർ അറസ്‌റ്റിലായി. വടക്കൻ അതിർത്തിയിൽ അഭയാർഥികളായി മാറിയ ഇസ്രായേലികൾ ജറൂസലമിൽ റാലി നടത്തി.

ചെങ്കടലിൽ രണ്ട് കപ്പലുകൾ കൂടി ആക്രമിച്ചതായി ഹൂതികൾ. റൂ‌വെൽറ്റ് വിമാന വാഹിനി കപ്പൽ ഉടൻ മേഖലയിൽ എത്തുമെന്ന് പെൻറഗൺ അറിയിച്ചു.അതിനിടെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരായ എതിർപ്പ് കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിൽ റാലി നടത്തി. 'സ്‌റ്റോപ്പ് ദി വാർ' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം നടന്നത്.പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗാസയിൽ കുടുങ്ങിയ ബന്ദികളെ തിരികെ കൊണ്ടുവരാനും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. ഹമാസുമായുള്ള സംഘർഷം കൈകാര്യംചെയ്‌ത രീതിയിലും യുദ്ധം നീളുന്നതിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെയാണ് ഈ പ്രതിഷേധ പ്രകടനം.

 

നിയാഴ്‌ച ടെൽ അവീവിൽ നടന്ന പ്രതിഷേധത്തിൽ 150,000-ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇന്നലെ നടന്നത്. പ്രതിഷേധക്കാർ ഇസ്രായേൽ പതാകകൾ വീശി കൂടാതെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.ഇസ്രായേല്‍ തുറമുഖം ഉപയോഗിക്കുന്ന ഒരു കപ്പലിനെയും വെറുതെവിടില്ലെന്ന ദൃഡപ്രതിജ്ഞയുമായി ഹൂത്തികള്‍. (Houthis claim attack on ship that docked in Israel)ഇസ്രായേല്‍ തുറമുഖത്ത് നങ്കൂരമിട്ട മറ്റൊരു കൂറ്റന്‍ കപ്പല്‍ കൂടി യമനി പോരാളികള്‍ ആക്രമിച്ചു. ലൈബീരിയന്‍ പതാകയുള്ള ട്രാന്‍സ് വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പല്‍ അറബിക്കടലിലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലേക്ക് തങ്ങള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സര്‍ഈ പറഞ്ഞു.

 

കപ്പലിന്റെ ഉടമസ്ഥരായ കമ്പനി, ഇസ്രായേല്‍ ജലപാതയിലേക്ക് പ്രവേശിക്കരുതെന്ന തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ആക്രമണം. എംവി ട്യൂട്ടര്‍ എന്ന മറ്റൊരു കപ്പല്‍ ഈയാഴ്ച്ച ഹൂത്തികള്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണം വീണ്ടും ശക്തമായിരിക്കുകയാണ്.അമേരിക്കന്‍ നാവിക കപ്പലായ യുഎസ്എസ് എയ്‌സന്‍ഹോവറിന് നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും സര്‍ഈ അവകാശപ്പെട്ടു.ഇസ്രായേലിന്റെ ഗസാ അധിനിവേശത്തിന് ശേഷം മേഖലയിലെ നാവിക ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ കപ്പലാണ്. ആക്രമണം അതിന്റെ ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇക്കാര്യം അമേരിക്ക നിഷേധിച്ചു.യുഎസ്എസ് എയ്‌സന്‍ഹോവറിനോട് നാട്ടിലേക്ക് മടങ്ങാന്‍ യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടതായ വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഹൂത്തികളുടെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്. എട്ട് മാസത്തിന് ശേഷമാണ് കപ്പല്‍ തിരിച്ചു പോകുന്നത്. പസഫിക് സമുദ്രത്തിലുള്ള മറ്റൊരു കപ്പില്‍ പകരം ദൗത്യം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.ഫലസ്തീന് പിന്തുണ നല്‍കാന്‍ തങ്ങള്‍ നടത്തുന്ന കപ്പല്‍ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. ഫലസ്തീനെതിരായ ഉപരോധം എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ ആക്രമണം നിര്‍ത്തൂ എന്നാണ് നിലപാട്. ഇതിനകം 60ഓളം കപ്പലുകള്‍ ആക്രമിച്ച ഹൂത്തികള്‍ രണ്ട് വാണിജ്യ കപ്പലുകള്‍ മുക്കുകയും മറ്റൊരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ ബാര്‍ബഡോസ് രജിസ്‌ട്രേഷനുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പല്‍ ആക്രമിച്ച ഹൂത്തികള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.

 

അതേസമയം, യുദ്ധം ആരംഭിച്ചിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല.ഇതിൽ രാജ്യത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.ഗാസയില്‍ ഇപ്പോഴും ഹമാസിറെ സാന്നിധ്യം സജീവമാണ്. നിരന്തരം വ്യാപക ആക്രമണങ്ങള്‍ നടത്തിയിട്ടും ഹമാസിനെ ഒതുക്കാൻ ഇസ്രായേലിന് കഴിയാത്തത് അന്താരാഷ്ട്ര തലത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നാണ് വിമർശനം. ഇതിനിടയിലാണ് ടെൽ അവീവിൽ ഉൾപ്പെടെ വൻ പ്രതിഷേധങ്ങളും അരങ്ങേറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി....  (5 minutes ago)

ശരണംവിളിയുമായി ഭക്തര്‍ ... ശബരിമല മകരവിളക്ക് ഇന്ന്.... അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ശരംകുത്തിയില്‍ സ്വീകരിക്കും, ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീ  (20 minutes ago)

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം, ഒമാനിൽ മലയാളി യുവാവ് മരിച്ചു  (8 hours ago)

അറബ് രാജ്യങ്ങളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച് വ്ലോഗർ, വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താൻ വിധിച്ച് കുവൈത്ത്  (8 hours ago)

അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി  (8 hours ago)

കോഴിക്കോട് ജില്ലയിലെ വടകര അഴിയൂര്‍ പഞ്ചായത്തില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍  (9 hours ago)

കൊല്ലത്തെ യുവതിയുടെ മരണം ക്രൂര കൊലപാതകമെന്ന് പൊലീസ് : യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍  (9 hours ago)

ജയലളിതയില്‍ നിന്ന് കണ്ടുകെട്ടിയ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത്: കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ അനന്തരാവകാശികള്‍ക്ക് നല്‍കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി  (9 hours ago)

ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്സ്  (11 hours ago)

എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി  (11 hours ago)

നടന്‍ ജയം രവി ഇനി മുതല്‍ രവി മോഹന്‍.... എല്ലാവരും എന്നെ രവി മോഹന്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു  (11 hours ago)

കായംകുളത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം: വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ബുള്ളറ്റ് ടാങ്കര്‍ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു  (11 hours ago)

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതി: മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി; കേസ് ഈ മാസം 27-ലേക്ക് മാറ്റി  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends