ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ ജുനൈദ് മാട്ടൂ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ ജുനൈദ് മാട്ടൂവടക്കം രണ്ട് തീവ്രവാദികളുടെ മൃതദേഹം കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ കണ്ടെത്തി. രണ്ടു ദിവസം മുമ്പ് സൈന്യവുമായി നടന്ന ഏറ്റു മുട്ടലിലാണ് മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. രണ്ടുപേരില്‍ ഓരാള്‍ നിസാര്‍ അഹമദാണ്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു സൈന്യം. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപം രണ്ട് എ.കെ 47നും ആറ് മാസികകളും രണ്ട് സഞ്ചികളും കണ്ടെത്തിയിട്ടുണ്ട്.
അനന്ത്‌നാഗിലെ അര്‍വാനി ഗ്രാമത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
https://www.facebook.com/Malayalivartha























