പോര്‍ച്ചുഗല്ലില്‍ കാട്ടു തീ; 19 പേര്‍ മരിച്ചു; മരണ നിരക്ക് ഉയരാന്‍ സാധ്യത

പോര്‍ച്ചുഗല്ലില്‍ തീപിടുത്തം. പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയില്‍ കാട്ടുതീ പടര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു. തീ ഇതുവരെ നിയന്ത്രണവിധേമാക്കിയിട്ടില്ല നിരവധി വീടുകള്‍ കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ പോര്‍ച്ചഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയാണ് കാട്ടുതീയുണ്ടായത്.
ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാട്ടുതീ ഉണ്ടായത്. വാഹനങ്ങളില്‍ സഞ്ചരിച്ച ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര്‍ പുക ശ്വസിച്ചും 16 പേര്‍ കാട്ടുതീ ഉണ്ടായപ്പോള്‍ വാഹനങ്ങളില്‍ പെട്ടുമാണ് മരിച്ചതെന്ന് സ്‌റ്റേറ്റ് ആഭ്യന്തര സെക്രട്ടറി ജോര്‍ജ് ഗോമസ് പറഞ്ഞു.
കാട്ടുതീ വീടുകളിലേക്ക് പടരാന്‍ സാധ്യത ഉണ്ടെന്നും അങ്ങനെയായാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു.
https://www.facebook.com/Malayalivartha


























