നേപ്പാളിലുണ്ടായ ബസപകടത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ ബാങ്കേ ജില്ലയില്‍ ശനിയാഴ്ച ഉണ്ടായ ബസപകടത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്. കൊല്‍ക്കത്ത സ്വദേശിയായ നിലൂജി അധികാരിയാണ് (35) മരിച്ചത്.
നേപ്പാളിലെ ബുത്‌വാളില്‍ നിന്നും സുര്‍ഖട്ടിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരില്‍ അധികവും ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ബസിന്റെ െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























