കപ്പലുകള്‍ കൂട്ടിയിടിച്ച് കാണാതായ യു.എസ് നാവികര്‍ മരിച്ചു

യു.എസ് നാവികക്കപ്പലായ യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഫിലിപ്പീന്‍സ് ചരക്കു കപ്പല്‍ എ.സി.എക്‌സ്. ക്രിസ്റ്റലുമായി കൂട്ടിയിടിച്ച് കാണാതായ ഏഴ് നാവികരും മരിച്ചതായി റിപ്പോര്‍ട്ട്. ബി.ബി.സി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അപകടമുണ്ടായ കപ്പലിന്റെ വെള്ളം കയറിയ ഭാഗങ്ങളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ 2.20നാണ് ജാപ്പനീസ് തുറമുഖ നഗരമായ യൊകോസുകയില്‍ നിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് 200 നാവികര്‍ ചരക്കു കപ്പലില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പാര്‍ട്ട്.
https://www.facebook.com/Malayalivartha























