ഇന്ത്യന്‍ യുവാക്കള്‍ ചാരപ്രവര്‍ത്തനത്തിന് പിടിയില്‍

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐ ക്കായി ഇന്ത്യയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ യുവാക്കള്‍ അറസ്റ്റില്‍ . ഇവരെ ചുറ്റിപ്പറ്റി എക്‌സ്‌ചേഞ്ച് റെയ്ഡ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു .ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് പാക് സൈന്യത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനായി പാക് ഐഎസ്‌ഐയ്ക്ക് വിവരം കൈമാറാനാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആദ്യം നടത്തിയ റെയ്ഡില്‍ 96 സിം കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍, മൂന്ന് കോള്‍ ട്രാന്‍സ്‌ഫോമിംഗ് മെഷീനുകളും രണ്ടാമത്തെ റെയ്ഡില്‍ 14 സിം കാര്‍ഡുകളുമാണ് കണ്ടെടുത്തത്.
അന്താരാഷ്ട്ര വോയിസ് കാളിംഗ് വഴിയും ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് . ഇത്തരം ഫോണ്‍ കോളുകള്‍ വഴിയാണ് ഇവര്‍ ഐ എസ് ഐ ക്ക് വിവരങ്ങള്‍ കൈമാറിയത്. ഇതുവഴി സംസ്ഥാനത്തിന് 15 കോടിയുടെ നഷ്ടമുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
ദില്ലി, ഹൈദരാബാദ്, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പാക് ഐഎസ്‌ഐ ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ജമ്മു കശ്മീരില്‍ നിന്നുള്ള മിലിട്ടറി ഇന്റലിജന്‍സില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്, ലാത്തൂര്‍ പോലീസ്, ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരാണ് സംയുക്തമായി റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha























