മൊസൂളിലെ പുരാതന നഗരം ഐഎസില്‍നിന്നും തിരിച്ചുപിടിക്കാന്‍ സൈന്യം നടപടി ആരംഭിച്ചു

മൊസൂളിലെ പുരാതന നഗരം ഐഎസില്‍നിന്നും തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈന്യം നടപടി ആരംഭിച്ചു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രവേശിച്ച പ്രത്യേക സേന മുന്നേറ്റം തുടങ്ങി. സൈന്യത്തിന്റെ മുന്നേറ്റം തടയാനായി ഐഎസ് തദ്ദേശിവാസികളെ വന്‍തോതില്‍ തട്ടിക്കൊണ്ടുപോയി മനുഷ്യകവചം തീര്‍ക്കുന്നതിനെടയാണ് സൈനിക നടപടി ആരംഭിച്ചിരിക്കുന്നത്.
മൊസൂളില്‍ ഐഎസിന്റെ സാന്നിദ്ധ്യമുള്ള അവസാന പ്രദേശമാണിത്. ഒരു ലക്ഷത്തോളം പേരാണ് ഇവിടെ കുടിങ്ങിക്കിടക്കുന്നത്. കഴിയുമെങ്കില്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ സൈന്യം ഇവരോട് ആവശ്യപ്പെട്ടു. പടിഞ്ഞാറന്‍ മൊസൂളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 230 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.
ഇതില്‍ കുറച്ചാളുകള്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിലും മറ്റുള്ളവര്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ഐഎസ് ഭീകരരുടെ വെടിയേറ്റുമാണ് മരിച്ചത്.
https://www.facebook.com/Malayalivartha























